Thursday, April 8, 2010

മൂട്ട

ജയേട്ടന്റെ ഈ പോസ്റ്റ്‌ കണ്ടപ്പോഴാണു് ഞാന്‍ എന്റെ കോളജിലുണ്ടായിരുന്ന മൂട്ടയെ പറ്റിയോര്‍ത്തതു്.


മൂട്ട! തൃശൂര്‍ എഞ്ജിനിയറിംഗ്‌ കോളജില്‍ ഒരു തലമുറയുടെ ഹരമായി പരിലസിച്ച പഴയ മെര്‍സിഡീസ്‌ ബസ്‌. ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചുപോയതാവാനാണു് വഴി.

എന്റെ കസിന്‍ ശരത്തേട്ടന്‍ സഞ്ചരിക്കുന്ന ബസ്സായിട്ടാണു് അതു ഞാന്‍ ആദ്യം കാണുന്നതു്. പ്രീ-ഡിഗ്രിക്കു് ഫസ്റ്റ്‌ ഗ്രൂപ്പെടുത്തു പഠിക്കുമ്പോള്‍, മൂട്ടയിലിരുന്നു് അലക്ഷ്യമായി കൈകള്‍ ജനലില്‍ ചേര്‍ത്തുവെച്ചു് കാറ്റുംകൊണ്ടു് പാഞ്ഞുപോകുന്ന യുവ എഞ്ജിനിയര്‍മാരെ കണ്ടു് കൊതിയോടെ നോക്കി നിന്നിട്ടുണ്ടു് - എനിക്കും എന്നെങ്കിലും ഇതുപോലെ പോകാനാകുമോ? പിന്നെ അതേ കോലജില്‍ ചേര്‍ന്നപ്പോള്‍ എനിക്കും മൂട്ടയില്‍ യാത്ര ചെയ്യാന്‍ അവസരങ്ങള്‍ ഒരുപാടുണ്ടായി.

കോളജിനു് ആകെ 3 ബസുകളാണുള്ളതു്. മൂട്ടയാണു് ഏറ്റവും പഴയ ബസ്‌. പക്ഷെ ഉശിരുള്ളതു് മൂട്ട മാത്രം.

മൂട്ട എന്ന പേരു ലഭിക്കാന്‍ കാരണം, അതിന്റെ ആകൃതിയായിരുന്നു. ശരിക്കും ഒരു നീണ്ട മൂട്ട. പഴയ ബ്ലാക്‌ ആന്‍ഡ്‌ വൈറ്റ്‌ സിനിമകളില്‍ ഒക്കെ കാണാറുള്ള ടൈപ്‌ ബസ്‌.

കമലിന്റെ "നമ്മള്‍" എന്ന സിനിമയിലെ "രാക്ഷസി" എന്ന ഗാനത്തില്‍ ആ ബസും അഭിനയിച്ചു. അപ്പോഴേക്കും ആ ബസ്‌ അടുത്തൂണ്‍ പറ്റിയിരുന്നു. ഏറെ കാലത്തിനു ശേഷം ആ സിനിമയില്‍ മൂട്ടയുടെ അവസ്ഥ കണ്ടു് കുറച്ചു സങ്കടമുണ്ടായിരുന്നു.


(ഈ പോസ്റ്റ്‌ കണ്ടു് മൂട്ടയുടെ ഒരു പഴയകാല ചിത്രം അയച്ചു തന്ന സിജോയ്ക്കു് നന്ദി)


എന്നാല്‍ ഇത്തരം ഒരു പതനം പ്രതീക്ഷിച്ചിരുന്നില്ല. 2007ഇല്‍ ഓണക്കാലത്തു് എന്റെ കോളജില്‍ പോയ ഞാനും എന്റെ സുഹൃത്തുക്കളും മൂട്ടയെക്കണ്ടു് ഞെട്ടിപ്പോയി.






ഇപ്പോള്‍ അവള്‍ എവിടെയാണാവോ.

13 comments:

ചാണ്ടിച്ചൻ said...

അവളുടെ കുറച്ചു കൂടി യൌവനചിത്രം എന്റെ കൈയിലുണ്ട്...ഞാന്‍ അയച്ചിട്ടുണ്ട്...

ചിതല്‍/chithal said...

അളിയാ നന്ദി. ഞാന്‍ ആ പടവും ചേര്‍ത്തിട്ടുണ്ടു്.
പിന്നെ ഇതൊക്കെ വായിച്ചിട്ടു് വല്ല മൂട്ടക്കഥയും ഓര്‍മ്മയുണ്ടെങ്കില്‍ എഴുതെടാ

jayanEvoor said...

അനിയാ....

ഞാൻ ഉണ്ണിമേരിയുടേം വൈശാലിയുടേം പൊസ്റ്റ് ‘അവിയലിൽ’ഇടണം എന്നു കരുതി ഇരിക്കുവാരുന്നു...!
ഒപ്പം ഒരു പുതിയ സുന്ദരിയുടേം!

എന്തായാലും ബൂലോകവാസികൾ ഒക്കെ ഇനി കുറച്ചുനാൾ സുന്ദരിമാരുടെ പടങ്ങൾ ഇട്ടു രസിക്കട്ടെ!

ആശംസകൾ!

മൂട്ടയ്കു ചരമഗീതികൾ!

jayanEvoor said...

ഉണ്ണിമേരിയുടെയും, വൈശാലിയുടെയും ഒക്കെ പടങ്ങൾ ഉള്ള പോസ്റ്റ് എന്നാ ഉദ്ദേശിച്ചത്!

Typist | എഴുത്തുകാരി said...

തൃശ്ശൂര്‍ റൌണ്ടിലൂടെ എഞ്ചിനീയറിങ്ങ് കോളേജിന്റെ ബസ്സുകള്‍ പാഞ്ഞു പോകുന്നതു് കാണാറുണ്ട്.

ഒഴാക്കന്‍. said...

ente kayyil oru kothukinte padam undu aykkatte :)

Unknown said...

monae praveenae,

annu nammal mootayae SP4 nu munnil (thettidharikyenda - workshopinu sidel)vachu kandappol, nammal annu adichumaatiya avaludae leverintae CAP njan sookshichu vachittundu.

Naanuammaan

Amrutha Dev said...

"Shree Bhoovilasthira" alle!!!

ചിതല്‍/chithal said...

ജയേട്ടാ, നന്ദി! ഇതുമൂലം ഞങ്ങള്‍ക്കു് ആ ഉണ്ണിമേരിയേയും വൈശാലിയേയും കാണാനായല്ലൊ! (എന്നാലും ജയേട്ടന്റെ ആ തല വെട്ടിച്ചുള്ള നോട്ടം.. ഉം... ഉം...)
എഴുത്തുകാരീ, ഇതുപോലെ ഞാനും കണ്ടിട്ടു് കൊതിയോടെ നോക്കിനിന്നിട്ടുണ്ട്‌.
ഒഴാക്കന്‍, പടം അയക്കൂ!
സുജിത്തേ, പതുക്കെ പറയെടാ. പോലീസ്‌ നിന്നെ ലിബിയയില്‍ വന്നു പൊക്കും. അവരു് ക്യാപ്‌ അന്വേഷിച്ചു നടപ്പുണ്ടാവും. :)
അമൃതാ, "ശ്രീഭൂവിലസ്ഥിര,യസംശയമിന്നു നിന്റെ.... കിടപ്പിതോര്‍ത്താല്‍!"

ശ്രീ said...

പാവം മൂട്ട... അതിന്റെ ഒരു അവസ്ഥ കണ്ടിട്ട് കഷ്ടം തോന്നുന്നു

സിനോജ്‌ ചന്ദ്രന്‍ said...

OMG...ragathinte munneenu 3 kollam stiram keripoya moottede ee avastha kandittu sahikkunnilla...(4 th year aanu mootta 'nammal' movie il abinayichathu).
pazhaya ormakal.. enkilum ee vettipolikkal venamaayirunno?
(MC kkarude bus inu ee avastha varan sammatikkathe avar samaram cheythu..)

Manoraj said...

അളിയനും അളിയനു കൂടെ പോസ്റ്റിൽ ലിങ്ക് ഇട്ട് കളിപ്പിക്കുകാണല്ലേ.. വേല വേലായുധനോട് വേണ്ട മക്കളേ.. അവിടെ ചെന്നാൽ പോസ്റ്റിനാധാരം ഇവിടത്തെ പോസ്റ്റ്. ഇവിടെ വന്നാൽ അവിടത്തെ പോസ്റ്റ്. അഡ്ജസ്റ്റ്മെന്റ് ആണല്ലേ? ഡോക്ടറും രോഗിയും കൂടി നമ്മളെ സാറ്റ് കളിപ്പിക്കുകാ ? ഹല്ല പിന്നെ

ചിതലേ, പോസ്റ്റ് കലക്കിട്ടോ..

nanmandan said...

വളരെ തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു

അഭിനന്ദനങ്ങൾ......!