Sunday, October 24, 2010

കണ്ടതും കേട്ടതും അറിഞ്ഞതും - 2

"സുഹൃദ്‌ബന്ധങ്ങൾ പലതരത്തിലുണ്ടു്. ഇപ്പൊ നമ്മൾ ഊണു് കഴിക്കാൻ പോകുന്നു എന്നു് വെക്കുക. ഊണു് കഴിക്കാൻ കൂടെ ഒരാൾ വരുന്നു. ഛെ, അയാൾ വരേണ്ടായിരുന്നു, ഒറ്റക്കു് പോകുന്നതായിരുന്നു അതിലും നല്ലതു് എന്നു് തോന്നുന്നതു് ഒരുതരം ബന്ധം. ഉം, കൂടെ വന്നോട്ടെ, ഒറ്റക്കു് കഴിക്കുന്നതിന്റെ മുഷിപ്പു് മാറിക്കിട്ടുമല്ലോ എന്നു തോന്നുന്നതു് വേറൊരു തരം. ഊണുകഴിക്കാൻ കൂടെ വന്നാലും ഇല്ലെങ്കിലും വലിയ വ്യത്യാസമില്ല എന്നുള്ളതു് ഇനിയൊരു തരം. ഓ, അവനിത്തിരി വൈകും എന്നു് പറഞ്ഞു; അവനു് വേണ്ടി കാത്തിരിക്കാം; ഇന്നാളു് എനിക്കു് വേണ്ടി അവൻ കാത്തുനിന്നതാണു്. ഇതു് മറ്റൊരു തരം. അവനല്ലേ, എന്നും ഒപ്പം വരുന്നതല്ലേ, ഇന്നൊരു ദിവസം ധൃതികാരണം അവനെ കൂടാതെ ഞാൻ ഊണുകഴിച്ചാലും അവനു് എന്നെ മനസ്സിലാവും എന്നു് ചിന്തിക്കുന്നതു് മറ്റൊരു തരം. ഏയ്‌ അതല്ല, അവൻ കൂടെ വേണം. തിരക്കുണ്ടെങ്കിലും ശരി, അവനു് വേണ്ടി കാത്തുനിൽക്കാം; ഒരുമിച്ചു് ഊണു് കഴിക്കാം എന്നു കരുതുന്നതു് ഇനിയൊരു തരം. പക്ഷെ ഇതിൽ നിന്നൊക്കെ ഉൽകൃഷ്ടം, അവന്റെ കൂടെയേ ഞാൻ ഊണു കഴിക്കൂ; അവനു് വേണ്ടെങ്കിൽ എനിക്കും വേണ്ട എന്നു് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന തരമത്രേ"

18 comments:

ചാണ്ടിച്ചൻ said...

മാങ്ങാണ്ടി ((പ്ലും))

"പക്ഷെ ഇതിൽ നിന്നൊക്കെ ഉൽകൃഷ്ടം, അവന്റെ കൂടെയേ ഞാൻ ഊണു കഴിക്കൂ; അവനു് വേണ്ടെങ്കിൽ എനിക്കും വേണ്ട എന്നു് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന തരമത്രേ"
ഇത് ഉൽകൃഷ്ടമൊന്നുമല്ല...സംഗതി വേറെയാ....
അവസാനം പന്തിയിട്ട് ഉണ്ണണം എന്ന് പറയരുത്....

Manoraj said...

ഇത് ബ്ലോഗ് മീറ്റ് നടക്കുമ്പോള്‍ ചിതലിനെ മൈന്‍ഡ് ചെയ്യാതെ നിന്ന നില്‍പ്പില്‍ സ്വന്തം പ്ലെയിറ്റ് കാലിയാക്കിയിട്ട് ചിതലിന്റെ പ്ലെയ്റ്റിറ്റിലേക്ക് കൂറ്റി ഉറ്റ് നോക്കിയ ചാണ്ടിക്കുഞ്ഞിനെ തന്നെയാണ്.. ചാണ്ടിക്കുഞ്ഞിനെ തന്നെയാണ്.. :)

ഹോ രണ്ട് പേരു തമ്മിലുള്ള തീവ്രമായ സൌഹൃദം ഒരു ചെറിയ പരദൂഷണത്തിലൂടെ തകര്‍ത്ത് കളയുന്നത് വേറെയൊരു തരം എന്ന് ഇപ്പോള്‍ മനസ്സിലായല്ലോ അല്ലേ :)

jayanEvoor said...

ദെന്താപ്പോദ്...!?

ഇയ്ക്കൊന്നും മൻസിലയില്യാ....!

മിശിഹാ തമ്പുരാനേ, ചാണ്ടീടെ പാത്രത്തിൽ ചിതൽ അരിച്ചോ!?

Vayady said...

"സുഹൃദ്‌ബന്ധങ്ങൾ പലതരത്തിലുണ്ടു്" സമ്മതിച്ചു. പറഞ്ഞതൊക്കെ ശരിയുമാണ്‌. പക്ഷെ ഇതിൽ നിന്നൊക്കെ ഉൽകൃഷ്ടം "അവന്റെ കൂടെയേ ഞാൻ ഊണു കഴിക്കൂ; അവനു് വേണ്ടെങ്കിൽ എനിക്കും വേണ്ട എന്നു് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന തരമത്രേ"

ഈ പറഞ്ഞതിനോട് യോജിക്കാന്‍ വയ്യാ..എന്തോ ഒരു പന്തികേട്. ഇനി ഈ ഡയലോഗ് പറഞ്ഞത്, ആണും പെണ്ണുമാണെങ്കില്‍ ഓ.ക്കെ. സുഹൃത്ത് ബന്ധം എങ്ങോട്ടാണ്‌ വളരുന്നതെന്ന് പിടികിട്ടി.:)

ചാണ്ടി...ചിതലിനു വട്ടായോ?

ചാണ്ടിച്ചൻ said...

ച്ഛേ...ചിതലാ ടൈപ്പല്ല കേട്ടോ...ആള് ജഗജില്ലിയാ...അത് എന്റെ അടുത്ത പോസ്റ്റ്‌ വായിക്കുമ്പോ എല്ലാര്‍ക്കും മനസ്സിലാകും...

Muralee Mukundan , ബിലാത്തിപട്ടണം said...

പണോം,പെരുമ്യോണ്ടെനിൽ ഗെഡികളും ഉണ്ടാവും...ഭായ്

Manoraj said...

@Vayady : “ഇനി ഈ ഡയലോഗ് പറഞ്ഞത്, ആണും പെണ്ണുമാണെങ്കില്‍ ഓ.ക്കെ.“
വായാടിയുടെ ഈ കമന്റിനോട് എനിക്ക് തീരെ യോജിക്കാന്‍ വയ്യ. അതെന്തേ.. ആണിനും പെണ്ണിനും മാത്രമേ പരസ്പരം ഉണ്ണാവ്രതം എടുക്കാവൂ... എനിക്ക് തോന്നുന്നില്ല.

chaks said...

enthonnithu...........??????!!!!!!!!!!!!!!!!!!!!!!!

Indiamenon said...

അതെന്താ അങ്ങിനെ ...ബില്ല് കൊടുക്കാനുള്ള കാശ് അവന്റെ കയ്യിലാണോ

Junaiths said...

ഇതൊരു തരം,തരം തിരിക്കലായ്.

വിനുവേട്ടന്‍ said...

ചിതല്‍ കാര്യമായിട്ടാണല്ലോ...

ഹാപ്പി ബാച്ചിലേഴ്സ് said...

ഹായ് ചിതല്‍,
ആദ്യമായാണ് ഇവിടെ,
വന്നപ്പോ കണ്ടതോ മുട്ടന്‍ ഊണിന്റെ കാര്യങ്ങളും. ആഹാ.. കൊള്ളാലോ.
സുഹൃത്ത് ബന്ധം നിലനിര്‍ത്താന്‍ ഊണ് നിര്‍ബന്ധമാണെന്ന് മനസ്സിലാക്കി തന്ന
ചിതലിന് ആശംസകള്‍... എംമ്മം.......(ഏമ്പക്കം വിട്ടതാ..)
ഇനിയും കാണാം..

sreee said...

അവന്‍ ആഹാരം ഒഴിവാക്കി തടി കുറയ്ക്കാന്‍ നോക്കുന്നു, എനിക്കാണെങ്കില്‍ പത്തു മിനിറ്റ് വൈകിയാല്‍ തല കറങ്ങും . വലഞ്ഞല്ലോ .

രമേശ്‌ അരൂര്‍ said...

പരസ്പരം മനസിലാക്കുന്നതിലാണ് ,ഇഷ്ടാനിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിലാണ് ഏതു ബന്ധത്തിന്റെയും അടിസ്ഥാനം .
അവിടെ ഊണും ഉറക്കവും ഒന്നും
ഒരു പ്രശ്നമേ അല്ല ..അല്ല ചിതല്‍ ഇതില്‍ ഏതു കൂട്ടത്തിലാണ് ,,,പിന്ന ചാണ്ടീ ..
ആദ്യ കമന്റില്‍ ഒടുവില്‍ പറഞ്ഞതും കേട്ടു കേട്ടോ ....ദേ..കേക്കുന്നവരൊക്കെ ഊമന്‍മാരാണെന്നു വിചാരിക്കരുത് കേട്ടോ ..:)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇതൊന്നുമല്ല 'ഉൽകൃഷ്ടം'.
അവന്റെ പതിനാറാടിയന്തിരം തിന്നുക എന്നാണാവോ എന്ന് ചിന്തിക്കുന്നതാ ഇന്നത്തെ ഉല്‍കൃഷ്ടചിന്ത!

അനൂപ്‌ .ടി.എം. said...

ഞാന്‍ ഇതില്‍ ഇതു തരത്തില്‍ പെടും?
ആ...!!
എന്തായാലും ഞാന്‍ ചെറ്റത്തരം കാണിക്കൂല..

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.....

ശ്രീ said...

ചില 'ഊണ് ചിന്തകള്‍' അല്ലേ? സൌഹൃദത്തെ ഭക്ഷണവുമായി ചേര്‍ത്തേ ചിന്തിയ്ക്കൂ? ;)