Tuesday, November 20, 2012

കൺഫ്യൂഷൻ തീർക്കണമേ - 2


കൺഫ്യൂഷൻ തീർക്കണമേ തരക്കേടില്ല എന്നു് പലരും അഭിപ്രായപ്പെട്ടു. സന്തോഷം. ഒപ്പം, "ഇത്ര വാക്കുകളേ ഉള്ളു? ഇനിയും ഇല്ലേ?" എന്നൊരു സംശയവും 1-2 പേർ ചോദിച്ചു. അവരുടെ പ്രോത്സാഹനത്താൽ നേരത്തേ ചേർക്കാഞ്ഞ ചില വാക്കുകൾ കൂടി ഉൾപ്പെടുത്തിയിടുന്ന പോസ്റ്റാണിതു്.

അധികം പ്രചാരമില്ലാത്തതുകൊണ്ടും എഴുതാൻ പറ്റിയ തമാശകളൊന്നും ഉണ്ടായിട്ടില്ലാത്തതുകൊണ്ടും ആണു് ആദ്യഭാഗത്തു് ഇവയെ ഉൾപ്പെടുത്താഞ്ഞതു് എന്നും പറയട്ടേ.

Awesome - Awful എന്ന വാക്കുകൾ തമ്മിൽ പരസ്പരം മാറിപ്പോകാറുള്ള ഒരു ഉത്തരേന്ത്യക്കാരനെ പറ്റി കേട്ടിട്ടുണ്ടു്. പരീക്ഷ കഴിഞ്ഞു് വിഷണ്ണനായി വന്നു് "exam was awesome" എന്നു് പറഞ്ഞു് സഹപാഠികളുടെ തെറി മുഴുവൻ സ്പോട്ടിൽ വച്ചു് കേട്ട വിദ്വാൻ.


Complaint - Compliant എന്നീ വാക്കുകളിൽ ആദ്യത്തേതിനു് പരാതി എന്നും രണ്ടാമത്തേതിനു് ചേരുന്നവ, യോജിച്ചു് പോവുന്നവ, അനുസരിക്കുന്നവ എന്നൊക്കെയാണു് അർത്ഥം. സ്പെല്ലിങ്ങിലുള്ള വ്യത്യാസം ശ്രദ്ധിച്ചുവല്ലോ, അല്ലേ?

2000ആം ആണ്ടിനു മുമ്പു് Y2K എന്നൊരു പ്രശ്നം നിലനിന്നിരുന്നു. അതായതു്, കമ്പ്യൂട്ടറിൽ "കൊല്ലം" ഓർത്തുവച്ചിരുന്നതു് അവസാനത്തെ രണ്ടക്കം മാത്രമായിരുന്നു. അപ്പൊ 2000 എന്നതു് 00 എന്നാവും വളരെ പഴയ കമ്പ്യൂട്ടറുകൾ മനസ്സിലാക്കുക. ഇത്തരം കമ്പ്യൂട്ടറുകൾ 2000 ആണ്ടായാൽ ഉപയോഗശൂന്യമാവും എന്നതാണു് പ്രശ്നം. അത്തരം കമ്പ്യൂട്ടറുകൾക്കു് Y2K complaint ഉണ്ട് എന്നു് പറയാം.


Y2K കുഴപ്പമില്ലാത്ത കുറേ കമ്പ്യൂട്ടറുകളെക്കുറിച്ചു് "they are Y2K complaint" എന്നു് പഠനറിപ്പോർട്ട് അയച്ച ഒരു കമ്പ്യൂട്ടർ സർവീസ് എഞ്ജിനിയറെ എനിക്കറിയാം. അദ്ദേഹത്തിനു് അച്ചടിപ്പിശാചു് നേരിടേണ്ടിവന്നതാണെന്നും ഉപബോധമനസ്സിലെ തെറ്റല്ലെന്നും നമുക്കാശ്വസിക്കാം.

Minimum - Maximum എന്നീ വാക്കുകൾ തമ്മിൽ മാറിപ്പോകുന്ന ഒരു ഹോട്ടൽ വെയിറ്റർ തൃശൂരിലുണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ വന്നിരിക്കുന്നവർ, "ലേറ്റാവുമോ?" എന്നു ചോദിച്ചാൽ, "ഏയ്, മിനിമം 20 മിനിട്ട് മാത്രം" എന്നു് പറയുമായിരുന്നു അയാൾ.ഒരിക്കൽ "മിനിമം 20 മിനിട്ടോ?!!" എന്നു് ആശങ്കപ്പെട്ടവരോടു് "മാക്സിമം 20 മിനുട്ടാവാഞ്ഞതു് നിങ്ങളുടെ ഭാഗ്യം!" എന്നാണു് ഈ വിദ്വാൻ മറുപടി പറഞ്ഞതു്.


ഇത്രയും പറഞ്ഞപ്പോൾ ചിതലിനു് കൺഫ്യൂഷൻ വരുന്ന വാക്കുകളില്ലേ എന്നു് ചിലരെങ്കിലും ചോദിച്ചേക്കാം. ഉവ്വു് മാലോകരെ, അത്തരം 2 വാക്കുണ്ടു്.


Dictionary - Directory എന്നിവയാണു് ആ വാക്കുകൾ. കീറാമുട്ടിയല്ലെങ്കിലും എന്നെ ചിലപ്പൊഴെങ്കിലും കുഴയ്ക്കുന്ന വാക്കുകൾ

8 comments:

ചിതല്‍/chithal said...

എഴുതാൻ വിചാരിച്ചിരുന്ന കഥയുടെ കരട് പോലും റെഡിയായിട്ടില്ല. എന്നാപ്പിന്നെ ഇങ്ങിനെ ഒരു പോസ്റ്റ് കിടക്കട്ടേ എന്നുവിചാരിച്ചിടുന്നതാണു്.

അഭിപ്രായം അറിയിക്കണേ.

mayflowers said...

കൊള്ളാം..
ഇങ്ങിനെ പല വാക്കുകളും എന്നെയും കണ്‍ഫ്യുഷനിലാക്കിയിട്ടുണ്ട്..
എന്റെ ഒരു ബന്ധു പാകതയും അപാകതയും ഇപ്പോഴും തെറ്റിച്ചിട്ടായിരുന്നു പറഞ്ഞിരുന്നത്.

jayanEvoor said...

ഹ! ഹ!!
ടെലിഫോൺ ഡിക്ഷ്ണറി നോക്കി നമ്പർ കണ്ടുപിടിച്ചിട്ടുണ്ടോ!?

ajith said...

കണ്‍ഫ്യൂഷന്‍ തീരട്ടെ

ചിതല്‍/chithal said...

Flammable - imflammable എന്നീ വാക്കുകൾ വിപരീതപദങ്ങളാണു് എന്നു് വിശ്വസിച്ച ഒരു സഹപാഠി ഉണ്ടായിരുന്നു. അതു് പിന്നെ ഇംഗ്ലീഷ് ഭാഷയുടെ വിരോധാഭാസം എന്നു് വേണമെങ്കിൽ പറയാം.

"You are not only a genius, but also ingenious" എന്നുള്ളതു് എന്റെ സുഹൃത്തു് ബിജുവിന്റെ സ്ഥിരം വാചകമാണു് (എന്നെക്കുറിച്ചല്ല). അർത്ഥം പൂർണമായി മനസ്സിലാക്കിത്തന്നെയാണു് അവൻ ഈ പ്രയോഗം ചെയ്യുന്നതു്. കേൾക്കുന്നവർക്കു് കൺഫ്യൂഷനുണ്ടാക്കാൻ വേണ്ടി മാത്രം.

പൊതുവേ മലയാളത്തിൽ കൺഫ്യൂഷൻ സൃഷ്ടിക്കുന്ന പദങ്ങൾ കുറവാണു് എന്നെനിക്കു് തോന്നിയിട്ടുണ്ടു്. എന്നാലും അത്തരം പദങ്ങൾ ഭാഷയിലുമുണ്ടു്; mayflowers പറഞ്ഞപോലെ ചിലർക്കു് കൺഫ്യൂഷനുണ്ടാക്കാൻ വേണ്ടി ഭാഷ ചില കുസൃതികൾ കരുതിവച്ചിട്ടുണ്ടു്. മറ്റൊരു പോസ്റ്റിനുള്ള സ്കോപ്പുള്ളതുകൊണ്ടു് കൂടുതൽ പറയുന്നില്ല :)

ചിതല്‍/chithal said...

ജയേട്ടാ.. ഒഫ് കോഴ്സ്! ഒരിക്കലല്ല, നിരവധി പ്രാവശ്യം

Sankaran said...

ഇത്രയും നേരം അക്ഷമയോടെ കാത്തിരുന്ന എല്ലാവർക്കും നന്ദി, നമസ്കാരം. അടുത്ത ബെല്ലോടെ നാടകം....

അരുണ്‍ കായംകുളം said...

center - centre

ithu ippozhum prashnama, enikku!!!