Tuesday, September 1, 2009

കുടുംബമഹിമ

കോന്‍സ്റ്റബ്‌ള്‍ ഗോപിപ്പിള്ള ട്രാഫിക്‌ എസ്‌ ഐ-യുടെ അടുത്തേക്ക്‌ മെല്ലെ നീങ്ങി നിന്നു. എസ്‌ ഐ പുതിയ പയ്യനാണ്‌. താന്‍ വേണം എല്ലാം പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍.

"സാര്‍...."

എസ്‌ ഐ തിരിഞ്ഞു നോക്കി. "എന്താ ഗോപിപ്പിള്ളേ?"

"സാര്‍, ആ പയ്യനെ വിട്ടേരെ സാറെ.. ഏതോ വലിയ വീട്ടിലെ പയ്യനാ.."

എസ്‌ ഐ ആളു സര്‍വീസില്‍ അധികമായില്ലെങ്കിലും ഗോപിപ്പിള്ളയുടെ പരിചയസമ്പത്തിനെ ബഹുമാനിക്കുന്ന കൂട്ടത്തിലായിരുന്നു.

"എന്താ ഗോപിപ്പിള്ളേ? നിങ്ങള്‍ക്ക്‌ അവനെ അറിയാമോ?"

"ഓ.. എനിക്കറിയാന്‍ മേല സാറെ.. പക്ഷെ ലെവന്റെ കാറിന്റെ ഫ്യൂവല്‍ ഇന്‍ഡിക്കേട്ടര്‍ കണ്ടാല്‍ അറിയത്തില്ലയൊ കുടുംബ മഹിമ? ദാണ്ടെ ഫുള്‍ എന്നു കാണിക്കുന്നു.... ഏതോ ഒള്ള വീട്ടിലെയാ സാറെ... കൂടുതല്‍ വഷളാവാതെ വിടുന്നതാ നല്ലത്‌ സാറെ...."

4 comments:

saji said...

nice one....

ചിതല്‍/chithal said...

താങ്ക്സ്‌ ഡാ! എനിക്കു വളരെ പ്രതീക്ഷ ഉണ്ടായിരുന്ന കഥയാ ഇതു്. പക്ഷെ ആരും അഭിപ്രായം പറഞ്ഞില്ല! വിഷമണ്ടായിരുന്നു. ഇപ്പൊ മാറി ട്ടാ!

Bindu said...

Ivan kollaam.

എതിരന്‍ കതിരവന്‍ said...

ഒരു കമന്റുകൂടെ ആയിക്കോട്ടെ എന്നു വച്ച് ഇട്ടതാ. വിരൊധം ഒന്നും ഇല്ലല്ലൊ?