Friday, November 27, 2009

സപ്ലി പരീക്ഷ

എഞ്ജിനിയറിംഗ്‌ കോര്‍സുകളില്‍ സപ്ലിമെന്ററി പരീക്ഷകള്‍ എന്നുപറയുന്നത്‌ "ആകെ നനഞ്ഞാല്‍ കുളിരില്ല" എന്ന മട്ടിലാണ്‌. ആദ്യത്തെ തവണ ഏതെങ്കിലും പേപര്‍ തോല്‍ക്കുമ്പോള്‍ ഒരു ചെറിയ വിഷമം തോന്നും. പിന്നീടങ്ങോട്ട്‌ പലര്‍ക്കും ഇതൊരു ശീലമാവും. സപ്ലി തോറ്റാല്‍ ക്രിട്ടി (critical), സൂപര്‍ ക്രിട്ടി ഒക്കെയാവും.

ഈ വ്യവസ്ഥിതിക്കു കാരണം എഞ്ജിനിയറിംഗ്‌ കോര്‍സിനിടക്ക്‌ ഒരു വിദ്യാര്‍ത്ഥി മറ്റു കോര്‍സുകള്‍ ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ പരീക്ഷ എഴുതുന്നു എന്നതാണ്‌. ഒന്നാമത്‌ 6 മാസം കൂടുമ്പോള്‍ സെമെസ്ടര്‍ പരീക്ഷ. പോരാത്തതിനു സെഷനല്‍ അല്ലെങ്കില്‍ ഇന്റര്‍നല്‍ പരീക്ഷകളും അസൈന്മെന്റുകളും വേറെ.

അങ്ങിനെ പരീക്ഷയെഴുതിയെഴുതി ഉച്ചക്കുള്ള പരീക്ഷക്ക്‌ മോര്‍നിംഗ്‌ ഷോ കണ്ട്‌ വന്ന്‌ എഴുതാനിരിക്കുമ്പോള്‍ ഒരു എഞ്ജിനിയറിംഗ്‌ വിദ്യാര്‍ത്ഥി പൂര്‍ണ വികാസം പ്രാപിച്ചതായി കണക്കാക്കപ്പെടുന്നു.

എന്നാല്‍ പേടിപ്പെടുത്തുന്ന സപ്ലികളാണ്‌ ലാബ്‌ പരീക്ഷകള്‍. ഓരോ ലാബിലും വൈവയുണ്ട്‌. മറ്റു കോര്‍സുകാര്‍ അവസാനപരീക്ഷക്കൊപ്പം ഒരു വൈവ മാത്രം നേരിടുമ്പോള്‍ ഒരു എഞ്ജിനിയറിംഗ്‌ വിദ്യാര്‍ത്ഥി സാധാരണഗതിയില്‍ 10-12 വൈവ നേരിട്ടുകഴിഞ്ഞിട്ടുണ്ടാവും. മറ്റുകോളജുകളില്‍ നിന്നുവരുന്ന അദ്ധ്യാപകരാവും മിക്കവാറും ലാബ്‌ പരീക്ഷകള്‍ക്കു വരിക. ആ വകയില്‍ പരിചയം മൂലമുള്ള ഒരു സഹതാപവും ലഭിക്കാന്‍ വഴിയില്ല.

ലാബ്‌ പരീക്ഷകള്‍ ഒരു പരീക്ഷണമാണ്‌. അഞ്ചോ ആറോ പേര്‍ ഒരു സമയം പരീക്ഷക്കു കയറും. ചോദ്യങ്ങള്‍ ഒരു കഷണം കടലാസിലെഴുതി കമഴ്ത്തി വച്ചിരിക്കും. ഈ ചോദ്യം തെരഞ്ഞെടുക്കലാണ്‌ ഭാഗ്യപരീക്ഷണം. എടുത്ത കടലാസ്സിലെ ചോദ്യം നല്ലതായി കിട്ടിയാല്‍ കിട്ടി പൊട്ടിയാല്‍ ചട്ടി മോഡല്‍.

കംപ്യൂടര്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ഒന്നാണ്‌ ഇലക്ട്രോണിക്സ്‌ ലാബ്‌. ഇലക്ട്രോണിക്സ്‌ വിദ്യാര്‍ത്ഥികള്‍ക്കുപോലും ഇതൊരു പേടിസ്വപ്നമാണ്‌. പിന്നല്ലെ മറ്റുള്ളവരുടെ കാര്യം?

കംപ്യൂടര്‍ വിദ്യാര്‍ത്ഥികളായ ജയയും ഫൈസലും ദൈവകൃപയാല്‍ ആദ്യസംരംഭത്തില്‍തന്നെ ഇലക്ട്രോണിക്സ്‌ ലാബ്‌ പരീക്ഷ തോറ്റു!

മറ്റുള്ളവര്‍ വീരാരാധനയോടെ ഇരുവരേയും നോക്കി. ഭീകരരേ, നിങ്ങള്‍ക്കിത്രയും ചങ്കുറപ്പോ? കണ്ടാല്‍ പറയില്ലട്ടൊ! എന്ന മട്ടില്‍.

ഇനിയിപ്പൊ അടുത്ത ചാന്‍സില്‍ ആ പരീക്ഷ എഴുതിയെടുക്കുകയേ നിവൃത്തിയുള്ളു. മാത്രമല്ല, പരീക്ഷ ഏതാണ്ടെത്തിക്കഴിഞ്ഞു (അതുപിന്നെ ഒരു സെമെസ്ടറില്‍ എഴുതിയ പരീക്ഷയുടെ റിസല്‍ട്‌ അടുത്ത സെമെസ്ടര്‍ കഴിയുന്നതിനു തൊട്ടുമുന്‍പു മാത്രമേ വരികയുള്ളു. സര്‍വകലാശാലക്കാര്‍ വല്യ കണിശക്കാരാ!)

ആദ്യമായി സപ്ലി കടാക്ഷിച്ചതിന്റെ ആധി. അത്‌ ഇലക്ട്രോണിക്സ്‌ ലാബ്ബാണെന്നുള്ളത്‌ കൂനിന്മേല്‍ കുരു. എത്രപഠിച്ചാലും ആശങ്ക മനസ്സില്‍നിന്നു വിട്ടു പോകാത്ത ഒരു വിഷയം.

സപ്ലി പരീക്ഷയെഴുതാന്‍ ലാബിലേക്കു അരിച്ചരിച്ചുനടക്കുമ്പോള്‍ രണ്ടുപേരുടേയും മനസ്സ്‌ "ഇതു കുളമാവും" എന്നു മന്ത്രിച്ചുവത്രെ!

ചോദ്യപ്പേപര്‍ വായിച്ചുനോക്കിയ രണ്ടുപേരും കുറച്ചുസമയം പരിസരം മറന്നു. "സപ്ലി പോട്ടെ, ക്രിട്ടി ആകുമ്പൊ കാണാം" എന്നു സാറിനോട്‌ പറഞ്ഞ്‌ ഇറങ്ങിപ്പോകണോ മാന്യമായി പരീക്ഷ എഴുതി പരാജയമടയണോ? രണ്ട്‌ പേരും രണ്ടാമത്തെ വഴി തെരഞ്ഞെടുത്തു.

കഷ്ടപ്പെട്ട്‌ ബുദ്ധിമുട്ടി പ്രയാസങ്ങള്‍ സഹിച്ച്‌ ഒന്നൊന്നര മണിക്കൂര്‍ കൊണ്ട്‌ സര്‍ക്യൂട്‌ വരച്ചു. സര്‍ക്യൂട്‌ ഡയഗ്രം സാര്‍ സാക്ഷ്യപ്പെടുത്തിയാലേ പരീക്ഷണം തുടങ്ങാനാവൂ. ഇലക്ട്രോണിക്സ്‌ ലാബിന്റെ മറ്റൊരു പ്രത്യേകത, പ്രവര്‍ത്തനക്ഷമമായ സാമഗ്രികള്‍ മിടുക്കന്മാര്‍ (എന്നുവെച്ചാല്‍ ആദ്യം തന്നെ സര്‍ക്യൂട്‌ ഡയഗ്രം വരച്ച്‌ സാറിനെ സുഖിപ്പിച്ചവര്‍) കൈയ്യടക്കും. അവസാനം വരുന്നവര്‍ക്ക്‌ (എന്നുവെച്ചാല്‍ സര്‍ക്യൂട്‌ ഡയഗ്രം വരച്ച്‌, സാറിന്റെ ചീത്തകേട്ട്‌ മായ്ച്ച്‌ വീണ്ടും വരച്ച്‌ വീണ്ടും ചീത്തകേട്ട്‌ ഒടുക്കം "എവിടെയെങ്കിലും പോയി പണ്ടാരമടങ്ങട്ടെ" എന്നു പ്രാകി സാക്ഷ്യപ്പെടുത്തിക്കിട്ടിയ സര്‍ക്യൂട്‌ ഡയഗ്രമുള്ളവര്‍ക്ക്‌) വല്ല എക്യൂപ്മെന്റും കിട്ടിയാലായി.

ആകെയുള്ള മൂന്നുമണിക്കൂറില്‍ ഒന്നൊന്നര മണിക്കൂര്‍ സര്‍ക്യൂട്‌ വരക്കാനും മറ്റുമായി പോയിക്കിട്ടി. ഇനിയുള്ള സമയംകൊണ്ട്‌ വേണം സര്‍ക്യൂട്‌ അസമ്പ്ല് ചെയ്ത്‌ പരീക്ഷണം തീര്‍ക്കാന്‍.

എങ്ങനെ ശരിയാവാന്‍? സാധാരണ ക്ലാസില്‍ പലരും ചേര്‍ന്ന്‌ മൂന്നുമണിക്കൂര്‍ ചെയ്താല്‍തന്നെ ഫലം കിട്ടാത്ത പരീക്ഷണങ്ങളാണ്‌ ഇലക്ട്രോനിക്സിലുള്ളത്‌. പിന്നല്ലേ ഒറ്റക്ക്‌ ഒന്നരമണിക്കൂര്‍കൊണ്ട്‌? കൈവിറച്ചിട്ട്‌ ഒരുവക അങ്ങിനെയും.

പരീക്ഷ കഴിയുന്ന സമയമായപ്പോള്‍ ജയയും ഫൈസലും പരസ്പരം കണ്ണുകൊണ്ട്‌ കഥകളി കളിച്ചു. പരസ്പരധാരണയായി - സാറിനെക്കണ്ട്‌ ഒന്നഭ്യര്‍ത്ഥിച്ചാലോ?

രണ്ടുപേരും സാറിന്റെ അടുത്തെത്തി; ശ്രദ്ധക്ഷണിച്ചു.

"സാര്‍.. ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഇതു സപ്ലിയാണ്‌. ഇത്തവണ ജയിച്ചില്ലെങ്കില്‍ ക്രിട്ടിയാവും. പക്ഷെ പരീക്ഷണം ചെയ്ത്‌ തീര്‍ക്കാനായില്ല. ഞങ്ങള്‍ സര്‍ക്യൂട്‌ ശരിക്കു വരച്ചിട്ടുണ്ട്‌. ഞങ്ങള്‍ ജയിക്കാന്‍ സാധ്യതയുണ്ടോ?"

തലേന്നു രാത്രി റിസര്‍വേഷനില്ലാതെ തീവണ്ടിയിലിരുന്ന്‌ യാത്രചെയ്തതിന്റെ ആലസ്യത്തിലിരുന്ന സാര്‍ പറഞ്ഞ മറുപടി അത്ര വ്യക്തമല്ലായിരുന്നു:

"ചാന്‍സസ്‌ ആര്‍ ...ര്‍ര്‍ര്‍"

ലാബ്‌ മുറിയില്‍നിന്ന്‌ പുറത്തേക്ക്‌ നടന്ന ഫൈസല്‍ സുസ്മേരവദനനായിരുന്നു.

"സാറു പറഞ്ഞു ചാന്‍സസ്‌ ആര്‍ ദേര്‍ എന്നു. നമ്മള്‍ ജയിക്കുമായിരിക്കും, അല്ലേ ജയേ?"

ജയയുടെ മുഖം കറുത്തിരുണ്ടിരുന്നു.

"ഹേയ്‌.. സാര്‍ പറഞ്ഞത്‌ ചാന്‍സസ്‌ ആര്‍ റെയര്‍, സാധ്യത തീരെ കുറവാണ്‌ എന്നാ! കഷ്ടം!"

ഫൈസല്‍ പൊടുന്നനെ നിന്നു. അയ്യോ സത്യമാവാന്‍ വഴിയുണ്ടല്ലൊ. ഇനിയങ്ങിനെയാവുമോ സാറുദ്ദേശിച്ചത്‌? സര്‍ക്യൂട്‌ കാണിക്കാന്‍ ചെന്നപ്പോള്‍ "നീയൊക്കെ എവിടുന്നു വന്നതാ?" എന്നൊരു ഭാവം കണ്ടത്‌ ഓര്‍മ വരുന്നു. കണ്ണില്‍ വെള്ളം നിറയുന്നു.

വാല്‍കഷണം: നാലഞ്ച്‌ മാസത്തിനുശേഷം വന്ന റിസല്‍ടനുസരിച്ച്‌ ജയയും ഫൈസലും ലാബ്‌ പാസായി! ഇപ്പൊ രണ്ട്‌ പേരും അമേരിക്കയിലും യൂകെയിലുമായി ഇലക്ട്രോനിക്സുമായി പുലബന്ധം പോലുമില്ലാത്ത സോഫ്ട്‌വെയര്‍ എഞ്ജിനിയര്‍മാരായി വിലസുന്നു.

23 comments:

Sureshkumar Punjhayil said...

Pareekshanangal...!

Manoharam, Ashamsakal...!!!

Amrutha Dev said...
This comment has been removed by the author.
Amrutha Dev said...

Avatharana reethi nannayittundu..
:)

bindu said...

" Chances are .....rr " Munpu ketta sambhavam anenkilum, muzhuvan kadha ipolanu arinjathu.

Athullya said...

Nice..

A.V.G.Warrier said...

Even a dry subject like Electronics has the potential for so much fun!! Good

dileep said...

blog swapnangalil orezuthukarante darmasangadangal ayirunnu vishayamengil ithil pareekshayezhuthukarante darmasangadangal!!kollam.
asamsakalode
CARTOONIST
DILEEP THIRUVATTAR

Devika said...

kollam
chithal enna peru matti para enna perakki kude


hehe enthayalum randu perudeyum succes vaalkashnathil koduthathu nannayi

iniyum ezhuthuuuuu

Harisanker said...

അതാണ്‌ മല്ലു ഇംഗ്ലിഷിന്റെ ഗുണം.

Kavitha Warrier said...

Prathyekam parayendathundu ennathu kondu thanne parayunnu:
"SAMBHAVAM KALAKKI".....

Vaalkashanam cherthathu kondu ente tensionum kuranju....

Blog ile kathapaathrangal vadiyumayi varillennu koodi urappu varuthane.... Oru vayanakkariyude aadhi kondu parayunnathanu...

Anonymous said...

Suhurthe eppol padichikondirikkuna oru vidyarthi enna nilayil oru karyam njan parayatte supply ennathu eppol illa.Improvement mathrame ullu
pakshe athu randu tharathilundu
1.Improvement
2.compulsory improvement
" Mattuvin chattangale...." enna ashante varikal njangal ulkondu kaikonda oru reethiyanithu.
Pinne bloganayile leghanam njan vayichu a vazhikku vannathanu njan.
commentukalude ennathil orennam koodi irikkatte

chithal said...

എല്ലാവര്‍ക്കും നന്ദി!
ആദ്യം രാജിന്റെ കമെന്റിനുള്ള മറുപടി: കമ്പല്‍സറി ഇമ്പ്രൂവ്‌മന്റ്‌ എന്നു പണ്ടും പറയും! പക്ഷെ പോസ്റ്റില്‍ അതൊരു അനാവശ്യവിവരം ആവും എന്നു കരുതു ഞാന്‍ ഒഴിവാക്കിയതാ :)
ദിലീപ്‌... നന്ദി! ഇനിയും എഴുതാം. ഇടക്കിടക്കു വന്നു നോക്കുമല്ലോ?
കവിതേ, ഈ പോസ്റ്റ്‌ ഏട്ടനു കാണിച്ചുകൊടുത്തോ? മൂപ്പരോടും എഴുതാന്‍ പറയു. ഒരു 100 ഇരട്ടി നന്നായി മൂപ്പരെഴുതും!
ബിന്ദൂ, ഞങ്ങളുടെ സ്ഥിരം ക്ലീഷെയുടെ ഉല്‍ഭവം ഇപ്പൊ മനസ്സിലായില്ലെ?!
പിന്നെ, ഇതിലെ കഥാപാത്രങ്ങള്‍ ശരിക്കുള്ളവരാണ്‌. സംഭവവും നടന്ന സംഭവമാ. എന്റെ ഭാവനാ സൃഷ്ടിയല്ല (എനിക്കിതൊന്നും നിര്‍മിക്കാനുള്ള ഭാവനയില്ല!) അവരുടെ സമ്മതം വാങ്ങിയാണ്‌ ഈ പോസ്റ്റിട്ടത്‌! (ജയയുടെ ഭര്‍ത്താവ്‌ സജി ഇന്‍ഡ്യയിലെത്തിയാല്‍ എന്നെ അടിക്കാന്‍ ഒരു അവസരം കിട്ടുമോ എന്നു ചോദിച്ചിരുന്നു)

acg said...

An excellent piece

ichithal said...
This comment has been removed by the author.
ചിതല്‍ said...

I found another user (http://www.blogger.com/profile/04948697720740276451/) with same name. Wanted to clarify. ..

enthaa mashe ithinte udesham..
a profile jeevichirikkundo ennano..
---------

jeevichirikkund mashe.
oru paad thirakayathinaal
publish kuranju enneyullu. vayanayum korichiilum ippozhum und. tto.


njan ente ee name matt kootymakalilum upayodikkunnnd ttoo.
koottam, polulla malyalam social websitil.
so

clarify cheyyunnu jeevichirikkunnd

varum pazhapole thanne usharayi
pettennn
ennnan thonnal.

J said...

Ithil ithra valiya kathayundennu ippozhatto manasilaye.. Nice narration.

mini//മിനി said...

എതായാലും ബ്ലോഗ് സ്വപ്നങ്ങള്‍ മാതൃഭൂമിയില്‍ കയറിപ്പറ്റിയല്ലോ, അഭിനന്ദനങ്ങള്‍. ഞാനെത്ര നോക്കിയിട്ടും മാതൃഭൂമി എന്നെ തഴയുകയാ. ഇനി ഒരിക്കല്‍‌കൂടി നോക്കി മതിയാക്കും.
പരീക്ഷ നന്നായി. പരീക്ഷയുടെ പിന്നാമ്പുറങ്ങള്‍ പിന്നീട് അറിഞ്ഞപ്പോള്‍ ഞെട്ടാറുണ്ട്. കോളേജിലെ ചോദ്യം കമഴ്ത്തിയ ലാബ് പ്രാക്റ്റിക്കല്‍ ഓര്‍ത്തുപോയി. പിന്നെ ഒരു കൊല്ലം കഴിഞ്ഞിട്ടും എന്റെ ബ്ലോഗില്‍ കമന്റ് കുറവാണ്. അത് സംവരണം ഇല്ലെങ്കില്‍ സ്ത്രീകളെ തഴയുന്ന സ്വഭാവം നമുക്ക് പണ്ടേ ഉണ്ടല്ലോ.

nishi said...

mathrubhumiyil kandappozhanu ivide onnu kayarinokkam ennu karuthiyathu.ezhuthu nannayittundu.veendum ezhuthuka.....asamsakal

Pyari Singh K said...
This comment has been removed by the author.
Pyari Singh K said...
This comment has been removed by the author.
Neenu said...

Good one:-)

RK said...

:)

Anonymous said...

kollam ketto nannairikkanu :)