(ഒന്നും രണ്ടും ഭാഗങ്ങള്‍ വായിച്ചുകാണുമെന്നു കരുതട്ടെ...)
മദ്ധ്യവയസ്ക കുടുംബം വരുന്നത് കണ്ടു. അവര്‍ ഞങ്ങളേയും കണ്ടു. അടുത്തുവരാന്‍ നില്‍ക്കാതെ അവിടെ കിടന്നിരുന്ന ഒരു കാറില്‍ കയറി കല്യാണമണ്ഡപത്തിലേക്ക് പാഞ്ഞുപോയി. വിനീതയുടെ മുറിയിലെ സ്ത്രീയെ എവിടേയും കണ്ടില്ല.
ഞങ്ങള്‍ നില്‍ക്കുന്നത് കല്യാണപ്പെണ്ണിന്റെ ഫ്ലാടിനു താഴെയാണു്. അവിടെ ഒരുപാട് അമ്പലപ്രാവുകള്‍. ഞാന്‍ അവയുടെ പടമെടുക്കാന്‍ തുടങ്ങി. പിന്നെ കുഴിയാന, ഉറുമ്പ്, വിനീത എന്നിവരുടേയും നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളുടേയും പടമെടുത്തു.
അപ്പൊ എന്നെ കണ്ടിട്ട് ഇഷ്ടപ്പെടാഞ്ഞ ഒരു പ്രാവ് എന്റെ തലയില്‍ ബോംബിട്ടു (അതു കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളു).
ഭാഗ്യത്തിനു തലയിലാണു് വീണത്. വെറുതെ കഴുകിയാല്‍ പോകും. ഷര്‍ടില്‍ വീണിരുന്നെങ്കില്‍ ബുദ്ധിമുട്ടായേനെ. കല്യാണവീട്ടില്‍ കയറിച്ചെന്നു.
കോണൈസ്ക്രീമില് ചെറിപ്പഴം വെച്ച മാതിരി, മുഴുക്കൈ ഷര്‍ടും കളസവും ഷൂസും ധരിച്ച് മാന്യനായി തലയില്‍ മാത്രം വെളുത്ത എന്തോ ഒന്നു വെച്ച് കയറിവരുന്ന എനിക്ക് ആദ്യം കിട്ടിയത് അമ്പരന്നുള്ള നോട്ടങ്ങളും തുടര്‍ന്ന് അടക്കിയുള്ള ചിരിയുമായിരുന്നു. സര്‍വത്ര പഞ്ജാബി പെണ്‍കുട്ടികള്‍. അവര്‍ക്കിടയിലൂടെ ഞാന്‍ വാഷ്ബേസിന് ലക്ഷ്യമാക്കി മുന്നേറി.
(ഒരു സത്യം ഞാന്‍ പറയാം. എനിക്കൊരു ചമ്മലും തോന്നിയില്ല. തലേ ദിവസത്തെ അനുഭവത്തെ അപേക്ഷിച്ച് ഇതെത്ര നിസ്സാരം! ആകെ നനഞ്ഞാല്‍ കുളിരില്ല)
തിരികെയിറങ്ങുമ്പോള്‍ കല്യാണപ്പെണ്ണിന്റെ വീട്ടുകാര്‍ ഒരു സഞ്ചി ഏല്‍പ്പിച്ചു.
"പൂജക്കുള്ള സാധനങ്ങളാ. നിങ്ങള്‍ കൂടെ കൊണ്ടുപോകണേ, ഞങ്ങളെത്താന്‍ വൈകും. പിന്നെ, നിങ്ങളുടെ കൂടെ കല്യാണപ്പെണ്ണിന്റെ വല്യച്ഛനും വരുന്നുണ്ടാവും. പ്രായമുണ്ട്. പ്രമേഹത്തിന്റെ അസുഖമുണ്ട്. അദ്ദേഹത്തെ ഒന്നു ശ്രദ്ധിക്കണേ"
വലിയച്ഛന് കോട്ടും ടൈയും സ്യൂടുമണിഞ്ഞാണു് വന്നത്. വന്നപാടെ ഒരു സ്കോര്‍പിയോയില്‍ കയറി. ഞാനും ഉറുമ്പും പൂജാസാമഗ്രികളും പിന്നെലെ വാതില്‍ തുറന്ന് അകത്തു കയറി. നടുവിലെ സീടില്‍ കുഴിയാനയും വിനിതയും.
വാഷിയിലാണു് കല്യാണം. കടല്‍ കടന്നു വേണം പോകാന്‍.
ഏതാനും മിനുട് കഴിഞ്ഞ് വല്യച്ഛന് ഇളകി.
"എന്റെ ഷുഗര്‍ ലെവല്‍ കുറഞ്ഞു എന്നു തോന്നുന്നു. ഒരു വയ്യായ. തല ചുറ്റല്. മധുരം എന്തെങ്കിലും ഉണ്ടൊ?"
ഞാന്‍ നോക്കി. പെട്ടിക്കണക്കിനു സ്വീട്സ് വണ്ടിയിലുണ്ട്. പക്ഷെ അതു വരന്റെ ആള്‍ക്കാര്‍ക്കു നല്കാനുള്ളതാണ്. പ്രത്യേകം പറഞ്ഞ് പാക് ചെയ്യിച്ചതാണ്. അത് കവര്‍ കീറി തുറക്കേണ്ടി വരും.
"വേറൊന്നും ഇല്ല? പൂജക്കുള്ള സാധനങ്ങളുടെ കവറില്‍ നോക്കിയോ?"
"അതില്‍ പൂജക്കുള്ള പഴമുണ്ട്"
"മതി. നല്ല ഒരെണ്ണമെടുക്കു"
"പൂജക്കുള്ള പഴത്തില്‍ നിന്നെടുക്കണോ?"
"എന്ത് പൂജ? എനിക്കിപ്പൊ തിന്നണം. പഴമെങ്കില്‍ പഴം. നല്ലതു നോക്കി ഉരിഞ്ഞോളു. ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പറഞ്ഞോളാം."
പഴം വലിയച്ഛന്റെ വായിലും തൊലി തെരുവോരത്തും നിക്ഷിപ്തമായി.
തമിഴ് മോഡല്‍ കല്യാണം ഗംഭീരമായി.
ഉച്ചയാകുമ്പോഴേക്ക് ഫ്ലാടില് തിരിച്ചെത്തി. ഇഷ്ടം പോലെ സമയമുണ്ട്. 2 ദിവസമായി ശരിക്കുറങ്ങിയിട്ടില്ല. കുറേ നേരമുറങ്ങി. സന്ധ്യക്കെഴുന്നേറ്റ് കാപ്പികുടിച്ചു. മദ്ധ്യവയസ്ക കുടുംബവും വിനിതയുടെ മുറിയിലെ സ്ത്രീയുമൊഴിഞ്ഞുപോയിരുന്നു. രാത്രി പോയി 3 idiots കണ്ടു.
അടുത്ത ദിവസം ബോംബെയില്‍ കറങ്ങി. Hanging gardens, Colaba, കുറേ ഷോപ്പിംഗ്, Gateway of India.. അവിടെ ബോട്ടിങ്ങിനും പോയി.
തുടര്‍ന്ന് മറീന്‍ ഡ്രൈവില്‍ പോകാന്‍ വേണ്ടി മറ്റൊരു പത്മിനിയെ സമീപിച്ചു. കാറില്‍ കയറുമ്പോള്‍ വാതിലില്‍ തട്ടി എന്റെ കാല് നല്ലപോലെ ഒന്നു മുറിഞ്ഞു. പത്മിനി വിടുന്ന ലക്ഷണം കാണുന്നില്ല!
മറീന്‍ ഡ്രൈവില്‍ കുറേ നേരമിരുന്നു. ഓരോ കാപ്പി കുടിച്ചു. അവിടെയൊന്നും ആശുപത്രി പോയിട്ട് ഒരു ക്ലിനിക് പോലുമില്ല. അതുകൊണ്ട് TT ഇഞ്ജെക്ഷന് എടുക്കല്‍ അടുത്ത ദിവസത്തേക്കു മാറ്റി.
ചൊവ്വാഴ്ച്ച ഞങ്ങള്‍ ജുഹു ബീച്ചില്‍ പോയി. വൃത്തികെട്ട ബീച്. വേഗം തിരിച്ചുവന്നു. ബാംഗ്ലൂര്ക്കുള്ള് ഫ്ലൈട് 8 മണിക്കായിരുന്നു.
അപ്പോഴാണ് മനസ്സിലാവുന്നത് - ഞങ്ങള്‍ ബോംബേയിലേക്ക് പറന്ന അതേ വിമാനം! അതേ കരിഞ്ഞ് സ്മെല്ലിന്റെ മണം! അതേ പൈലട്! മനസ്സില്ലാമനസ്സോടെ തിരിയുന്ന ഫാനിന്റെ പോലുള്ള അതേ ശബ്ദം! എയര്‍ ഹോസ്റ്റസ്സ് ഉപയോഗിച്ച സ്പ്രേ പോലും അതേ പഴയ സ്പ്രേ. "ഭയങ്കര" ഗൃഹാതുരത്വം!
രാത്രിയായതുകൊണ്ട് സാന്ഡ്വിച്ചും ജ്യൂസും ഒക്കെ വാങ്ങി കഴിച്ചു. ടാക്സി പിടിച്ച് വീട്ടിലെത്തുമ്പോള്‍ സമയം രാത്രി പതിനൊന്നര. ഉറുമ്പ് ടാക്സിയിലിരുന്ന് ഉറങ്ങിയിരുന്നു.
വാതിലിന്റെ ഓടാമ്പല്‍ നീക്കി അകത്തു കയറുമ്പോള്‍ ഒരു നല്ല ബോംബെ യാത്രയുടെ ഓര്‍മ്മകളില്‍ കുഴിയാനയും ചില്ലറ അബദ്ധങ്ങള്‍ കാണിക്കാനായതിന്റെ ഉത്സാഹത്തില്‍ ഞാനും ഒന്നു പുഞ്ചിരിച്ചു.
Wednesday, February 10, 2010
Subscribe to:
Post Comments (Atom)
9 comments:
Climax kalakki...
Chillarayallatha(Note aya athum 1000nte note)abadhangal munpulla bhagangalil kanichu kanichu thalarnnathinalakam ee bhagathu abadhangalude ennam THARATHAMYENA kurava...
Nannayittundu ee yatra vivaranam...
സെപ്ടിക് ആയത് എന്തായി..ഞങ്ങള്‍ വായനക്കാര്‍ രക്ഷപെടുമോ???
It seems you grew wiser as the trip progressed. The tone was much more sober towards the end.
climax ishttayi!!
chandikunju paranjapole engana " njangal rakshapedumo?"
Abadhangal kuranju poyallo.... Ennalum yathra vivaranangal assal ayittundu.... Thudarnnum pratheekshikkunnu....
Kollaam!
very good narration!
ബോംബെ യാത്രാ വിവരണം അങ്ങനെ അവസാനിച്ചു അല്ലേ?
:)
Post a Comment