Sunday, January 10, 2010

ബോംബേ യാത്ര-1

ഞാനും എന്റെ ഭാര്യ കുഴിയാനയും മകള്‍ ഉറുമ്പും കൂടി കുടുംബസുഹൃത്ത്‌ വിനീതയുമൊത്ത്‌ ഇക്കഴിഞ്ഞ കൃസ്മസ്സിനു ഒരു ബോംബേ യാത്ര നടത്തി.

കുഴിയാനയുടെയും വിനീതയുടേയും ഒരു സുഹൃത്തിന്റെ സഹോദരിയുടെ കല്യാണത്തിനാണ്‌ യാത്ര. യാത്ര എന്നു വെച്ചാല്‍ കല്യാണവും കൂടാം സ്ഥലവും കാണാം എന്നും പറഞ്ഞാണു് പുറപ്പെടുന്നതു്. അതുകൊണ്ട്‌ ബോംബെയില്‍ കാണാനുള്ള സ്ഥലങ്ങളുടെ പട്ടിക കുഴിയാനയും ആ മഹാനഗരത്തിന്റെ ഒരു ഭൂപടം ഞാനും സംഘടിപ്പിച്ചു.

യാത്ര വിമാനത്തിലാക്കാം എന്നു വിനീതയും കുഴിയാനയും എന്നോടു ചോദിക്കാതെ തീരുമാനിച്ചു ടിക്കടുത്തു. National Geographic ചാനലില്‍ Air Crash Investigation എന്ന പരിപാടി കണ്ടമുതല്‍ക്ക്‌ വിമാനയാത്ര എനിക്കു് പേടിയോ ഭയമോ അല്ല, ഒരു തരം ഭീതിയാണു്.

ഞാനിക്കാര്യം ഒരു ദിവസം വീട്ടില്‍ പറഞ്ഞപ്പോള്‍ മകള്‍ ഉറുമ്പ്‌ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു: "അച്ഛാ, എനിക്കു വിമാനയാത്ര വളരെ വളരെ ഇഷ്ടമാണു്!"

ഹും! വയസ്സ്‌ നാലരയേ ആയിട്ടുള്ളു. ഇതിനിടക്ക്‌ 4-5 വിമാനയാത്ര അവള്‍ നടത്തിക്കഴിഞ്ഞു. ഞാനാവട്ടെ, ആദ്യമായി വിമാനത്തില്‍ കയറുന്നത്‌ എന്റെ കല്യാണത്തിനു ശേഷം മധുവിധുവിനു പോകണം എന്നും അതു വിമാനത്തിലാവണം എന്നും കുഴിയാനയുടെ നിര്‍ബന്ധം സഹിക്കവയ്യാതെയാണു്.

ഏതായാലും കൃസ്മസ്‌ ദിവസം അധികം ഉറങ്ങാന്‍ സാവകാശം തരാതെ വിനീത ഒരു ടാക്സി പിടിച്ചെത്തി. "ഞാന്‍ ദേ ചുവട്ടില്‍ കാത്തിരിക്കുന്നു. ഒന്നു വേഗം ഇറങ്ങി വാഡേയ്‌" എന്നു ഫോനില്‍ അശരീരി വരേണ്ട താമസം കുഴിയാനയും ഉറുമ്പും കൂടി ഓടി. ഞാന്‍ 2 പെട്ടിയും ബാഗും തൂക്കി ഫ്ലാänന്റെ വാതിലടച്ചിറങ്ങാന്‍ തുടങ്ങി.

നോക്കുമ്പൊ രസം - വാതിലിന്റെ km£ വീഴുന്നില്ല. എത്ര ശ്രമിച്ചാലും ശരിക്കു കയറുന്നില്ല. സര്‍വശക്തിയും എടുത്തു തള്ളിനോക്കി. ഗോവേ നഹി നഹി.

ഇതെന്താ ഇങ്ങനെ? ഇനി ദൈവം ഈ യാത്ര ചെയ്യേണ്ട എന്നോ മറ്റോ എന്നോട്‌ കല്‍പ്പിക്കുകയാണോ?

അക്ഷമയോടെ കുഴിയാനയും ഉറുമ്പും ടാക്സിയിലിരുന്നു് വിളിച്ചു:

"നിങ്ങളെന്തെടുക്കുകയാ മനുഷ്യാ? ഒന്നിറങ്ങിവന്നുകൂടെ?"

പശ്ചാത്തലത്തില്‍ "ഹും! 2 പെട്ടിയും ഒരു ബാഗും എടുത്തുവരാന്‍ കെല്‍പ്പില്ലാത്ത ഒരുത്തന്‍! ഞാന്‍ ഉറുമ്പിനേം കൊണ്ട്‌ ലിഫ്änല്‍ എത്രപെട്ടെന്നെത്തി?" എന്നു വിനീതയോട്‌ പറയുന്നത്‌ നിസ്സഹായനായി ഞാന്‍ കേട്ടു നിന്നു.

"അതോ, ഈ പണ്ടാരം km£ വീഴുന്നില്ല!"

"അതുകൊണ്ടു്?"

"ഹ! ബെസ്äv! വീടു് പൂട്ടണ്ടേ?"

"ഓ അങ്ങിനെ. അതു വല്ല ഗൗളിയും ഉള്ളില്‍ കയറിയിരിക്കുന്നുണ്ടാവും. നിങ്ങളതിനെ കളഞ്ഞിട്ട്‌ വേഗം വാതില്‍ പൂട്ടി ഒന്നിറങ്ങാന്‍ നോക്കുന്നുണ്ടോ?"

"എനിക്കു് കരച്ചില്‍ വരുന്നുണ്ടു് ട്ടൊ"

"ഹേ മനുഷ്യാ, കൈകൊണ്ടു് തോണ്ടിക്കളയാനൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ? നിങ്ങളു് സ്ഥിരം പോക്കറ്റിലിട്ടുനടക്കുന്ന ആ പേനയിട്ടു് കുത്തിക്കളയൂ. ബ്ലോഗെഴുതാന്‍ എന്ന വ്യാജേന കൊണ്ടു് നടക്കണ ആ സാധനം കൊണ്ട്‌ വല്ല ഉപകാര...."

കൂടുതല്‍ കേള്‍ക്കാന്‍ നില്‍ക്കാതെ അകത്തുപോയി ഒരു സ്ക്രൂഡ്രൈവര്‍ കൊണ്ടു് km£ തുളയില്‍നിന്നു് ഒരുകെട്ടു് കടലാസ്‌ തോണ്ടിയെടുത്തു. ഉറുമ്പിന്റെ കുസൃതികളുടെ ബാക്കിപത്രം!

വിമാനത്തില്‍ ഉറുമ്പും കുഴിയാനയും വിനീതയും ഒരുവശത്തിരുന്നപ്പോള്‍ ഞാനൊറ്റക്കു് മറുവശത്തിരുന്നു. ഞാന്‍ ചെറുതായി വിയര്‍ക്കുന്നുണ്ടായിരുന്നു. Ordinary KSRTC ബസില്‍ ഗിയറിടുമ്പോള്‍ കേള്‍ക്കുന്നതരം ഒരു ശബ്ദം വിമാനം നീങ്ങിതുടങ്ങിയപ്പോള്‍ കേട്ടു. പിന്നൊന്നു കൂടി കേട്ടു. പിന്നില്‍ ഒരു സ്ത്രീയുടെ ഉറക്കെയുള്ള ആത്മഗതം:

"എന്തോ കരിഞ്ഞ സ്മെല്ലിന്റെ മണം വരുന്നുണ്ടല്ലോ?"

Air Crash Investigationല്‍ കാണിച്ചതെല്ലാം നുണയായിരുന്നു എന്നു് സ്വയം വിശ്വസിപ്പിച്ചു് വിറച്ചുവിറച്ചു് ഞാന്‍ സീävs_ല്‍«v ധരിച്ചു...

റന്‍വേയിലൂടെ വിമാനം തെന്നിയോടി വായുവിലേക്കുയര്‍ന്നു. ഞാന്‍ പല്ലുകടിച്ചിരിക്കുകയാണു്. പെട്ടെന്നൊരു ഭാരമില്ലായ്മ. അയ്യോ, വിമാനം വീണോ? ഓ ഒരു വശത്തേക്കു ചെരിഞ്ഞല്ലോ. അതു ശരി, വിമാനം തിരിവു തിരിയുന്നതാ.

ബോംബേ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കാം എന്ന പൈലänന്റെ ശബ്ദം കേട്ടു് ഞാന്‍ വീണ്ടും സീävs_ല്‍«ണിഞ്ഞു. അപ്പൊ പുതിയ ഒരു ശബ്ദം കേട്ടു. മനസ്സില്ലാമനസ്സോടെ കറങ്ങാന്‍ തുടങ്ങുന്ന ഫാന്‍ പോലെ കര്‍...... കര്‍........കര്‍...കര്‍..കര്‍ കര്‍ കര്‍ര്‍ര്‍ര്‍..

വിമാനം നിലത്തിറങ്ങിയ വിധം, കൊടകരപുരാണത്തില്‍ ടോണി നീന്തല്‍ക്കുളത്തിലേക്കു കുതിച്ചപോലെയായിരുന്നു.

ഉച്ചക്കു 2 മണിക്കാണു് വിമാനമിറങ്ങുന്നതു്. രാവിലെ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ കാര്യമായൊന്നും കഴിച്ചിട്ടില്ല. എത്രയും പെട്ടെന്നു് ലഗേജെടുത്തു് ടാക്സി പിടിച്ചു് കല്യാണപ്പെണ്ണിന്റെ വീടെത്തണം. ഉച്ചഭക്ഷണം അവിടെയാ.

എന്നൊക്കെ നമ്മള്‍ ആഗ്രഹിച്ചതുകൊണ്ടായില്ലല്ലോ. ലഗേജ്‌ വരാന്‍ 35 മിനുടെടുത്തു! എന്തുകാരണമാണാവോ.

Pre-paid Taxi counter ല്‍ ആദ്യം എത്തിയതു് വിനീതയാണു്. അവള്‍ ഹിന്ദിക്കാരിയാണു്. ഇനിയങ്ങോട്ടുള്ള കാര്യങ്ങള്‍ അവള്‍ക്കു് വിട്ടുകൊടുത്തിരിക്കുകയാണു്.

"മാഡം, a/c യാ non-a/c?"

കൂടെയുള്ളതു് ചിതലല്ലേ? ഒട്ടും കുറക്കരുതു്. "non a/c ചലേഗാ"

Taxi standല്‍ ചെന്നപ്പോള്‍.. നല്ല തറവാടി പ്രീമിയര്‍ പത്മിനികള്‍ മൂത്തുനരച്ചു തൊഴുത്തുനിറഞ്ഞു നില്‍ക്കുന്നു!

ഒരു ടാക്സിയില്‍ കയറിയിരുന്നു. പെട്ടികള്‍ വെച്ചപ്പോള്‍ ഡി¡n അടയുന്നില്ല!

"സര്‍ പേടിക്കണ്ട. ഞാന്‍ കെട്ടിവെക്കാം"

കാര്‍ഡ്ബോര്‍ഡ്‌ പെട്ടികള്‍ പാക്‌ ചെയ്യുന്ന പരന്ന പ്ലാസ്änക്‌ നാട കൊണ്ടു് കെട്ടി-കെട്ടിയില്ല എന്നമട്ടില്‍ യാത്ര പുറപ്പെട്ടു. നല്ല 20-25 കിമീ വേഗതയില്‍ മുന്നേറി.

അതിവേഗം ഒരു കാര്യം ഞങ്ങള്‍ക്കു് ബോധ്യമായി. പത്മിനിയമ്മായി അന്നനടയാണു്! ഓടുമ്പോള്‍ ഒരു ചെറിയ ആട്ടം!

അങ്ങിനെ മന്ദം മന്ദം ഒരു ട്രാഫിക്‌ സിഗ്നലിലെത്തി. ചുകപ്പാണു്. സമയമുണ്ടു്. ഡ്രൈവര്‍ വണ്ടി ഓഫാക്കി.

വിചാരിച്ചതിലും വേഗം ട്രാഫിക്‌ വെളിച്ചം പച്ചകാണിച്ചു. അപ്പോഴാണു് പ്രശ്നം.

വണ്ടി ÌmÀ«mവുന്നില്ല?

മറ്റു വണ്ടികള്‍ പിന്നില്‍വന്നു് കുരതുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഡ്രൈവര്‍ പുറത്തിറങ്ങി. തള്ളാന്‍ തുടങ്ങി. ഇടിച്ചു ഇടിച്ചില്ല എന്നമട്ടില്‍ 2-3 വണ്ടി കടന്നുപോയി. തള്ളി ഒരുവിധം വേഗമെത്തിയപ്പോള്‍ ഡ്രൈവര്‍ ചാടിക്കയറി സെല്‍ഫെടുക്കാന്‍ നോക്കി. ങേഹെ. ഒരു രക്ഷയുമില്ല.

"സാര്‍, നമുക്കു് രണ്ടു പേര്‍ക്കും കൂടി തള്ളിയാലോ?"

അങ്ങിനെ വിമാനത്തില്‍ വന്നിറങ്ങിയ ഞാന്‍ ചിരപുരാതനമായ ഒരു ടാക്സി വെറുംവയറില്‍ തള്ളുകയാണു് ബോംബേയില്‍ ചെന്നു് ആദ്യം ചെയ്ത പണി.

അര കിമീ തള്ളിയപ്പോള്‍ ദൈവാധീനത്താല്‍ ഒരു കാര്യം ബോധ്യമാവുകയാണു് - ഈ ടാക്സി അന്തരിച്ചു. അതിന്റെ സംസ്കാരചടങ്ങുകള്‍ നടത്തിയില്ലെങ്കില്‍ സംഗതി നാറും.

ഞാനിക്കാര്യം ഡ്രൈവറോടു പറയുന്നതിനു മുന്‍പുതന്നെ അയാള്‍ ഇങ്ങോട്ടു പറഞ്ഞു:

"വേറെ വണ്ടി വിളിച്ചു തരട്ടെ?"

"പെട്ടികള്‍ കെട്ടിവെക്കാനുള്ള കയറുള്ള നല്ല വണ്ടി വിളി"

മറ്റൊരു പത്മിനിവലിയമ്മ വന്നു നിന്നു. ഡ്രൈവറെക്കൊണ്ടു് 2 തവണ വണ്ടി ഓഫാക്കുക്കയും ഓ¬ ആക്കുകയും ചെയ്തു ബോധ്യമായതു പോരാഞ്ഞു 'എത്ര വലിയ ട്രാഫിക്കായാലും വണ്ടി ഓഫ്‌ ചെയ്യില്ല' എന്നു സ്വന്തം നെഞ്ചത്തു കൈവെച്ചു സത്യവും ചെയ്യിച്ചു് രണ്ടും കല്‍പിച്ചു കയറി. ഒറ്റപ്പൈസ തരില്ല, അതൊക്കെ പഴയ ഡ്രൈവറുടെ കയ്യില്‍നിന്നു വാങ്ങിക്കോ എന്നും സബൂറാക്കി.

പോകുന്ന പോക്കില്‍ പഴയ ഡ്രൈവറെ നോക്കി ആകെ അറിയാവുന്ന ഹിന്ദി വച്ചു് "ഗാഡി അച്ഛി നഹി ഹേ" എന്നു പറഞ്ഞൊപ്പിക്കാന്‍ പറ്റിയതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ ഞാന്‍ മെല്ലെ ചാരിക്കിടന്നു. ഒഴിഞ്ഞ വയര്‍ പ്രതിഷേധിക്കുമ്പോള്‍ കേട്ടില്ലെന്നു നടിച്ചു.

(തുടര്‍ന്നേക്കും...)

19 comments:

ചാണ്ടിക്കുഞ്ഞ് said...

അടിപൊളി....ഒരു സംശയം ബാക്കി...ബാങ്കലൂരിലെ പുതിയ സാഹചര്യത്തില്‍, ഫ്ലാറ്റിലെ വാതിലുകള്‍ക്ക് ഒടാമ്പലും!!!

chithal said...

ഡാ ചാണ്ടീ.. ഇവിടെ ഓടാമ്പലോണ്ടൊന്നും കാര്യല്യ. എന്നാലും നാട്ടുകാരെ ബോധിപ്പിക്കാന്‍.. പിന്നെ വീടിനുവേണ്ടി ഒന്നും ചെയ്തില്ല എന്നാരും പറയരുതല്ലോ

chaks said...

swantham amalikal avatharippicha syli nannaytundu... ethayalum perine anvarthamakkiyirikkunnu.. mandhabuddhi.... :)

Kavitha Warrier said...

THUDARANAM..... Theerchayayum thudarnnu ezhuthanam....

Kalakkeettundu,tto yathra vivaranam... Appo randaam lakkathinayi kaathirikkunnu.

chithal said...

നന്ദി നന്ദി! ചക്സ്‌, അമളി‍ ഇനി വരാനിരിക്കുന്നേയുള്ളു!
കവിതേ, തീര്‍ച്ചയായും അടുത്തലക്കം (ചിലപ്പൊ ലക്കങ്ങള്‍ ആവും.. മൂഡ്‌ അനുസരിച്ച്‌!) ഇടുന്നതാണു് :)

Amrutha Dev said...

Bombey il ethiyathu vare itreyum cheyyan patti enkil, avide thangiya samayam enthellam nadathikknanum!!! Terminatorinte okke first part second part ennu parayum pole Bombey yatrayude second part ennanavo varunne?

Nannayittundu...

ശ്രീ said...

എഴുത്ത് അടിപൊളി... തുടരട്ടെ

pramod said...

Vinithaye ninakku pande pediyanu nnu nikku ariyam... athukondayirikkum avalude peru mathram nee mattathirunnathu...

Sankaran said...

ഉറുമ്പ്‌ കടിക്കുമോ?

aruna said...

adipoli , bombay yathra kallaki. Padminiammayi yae veendum thallaendi varumo?

Waiting for the 'Bombay yathra-2' :)

വശംവദൻ said...

വായിക്കാൻ സുഖമുള്ള എഴുത്ത്.

ആശംസകൾ

Sankaran said...

It reminds me of the book "Chasing the Monsoon" by a British journalist. He chased the monsoon from Kanyakumari to Assam. When he landed in Bombay, Padmini Ammayi stalled on the flooded road. In the pelting rain he sought refuge in a wayside shack. "I was sheltered by the homeless of Bombay," he says. Glad Ammayi gave you a taste of hard labour.

Devika said...

bombay nalkiya sweekaranam! kollam.adutha postinayi kathirikkunnu.

Jinoop J Nair said...

Nannayittundu chithal jee... :-)

princeap said...

ugran..nanaayi varunundu..

chithal said...

കമെന്റിയ എല്ലാവര്‍ക്കും നന്ദി! രണ്ടാം ഭാഗം ഇറക്കിയിട്ടുണ്ട്‌. വായിക്കുമല്ലോ...?

Anonymous said...

thakarthu chithale, randam bhagam vayichittu vettukathiyum kodaliyum vachu keerithudangam

nidhi said...

bhaki ennanavo?????????? chetta

nidhi said...

pattiya flate poyi thakarthukala