ശേഖരന്റെയും മഞ്ജുവിന്റെയും മൊഴികള്‍
(ഒന്നാം ഭാഗം ഇവിടെ)
ഒത്ത ആരോഗ്യമുള്ള ഒരാളായിരുന്നു കാര്യസ്ഥന് ശേഖരന്. ആരേയും കൂസാത്ത പ്രകൃതം. ആ പ്രകൃതത്തിനും ആരോഗ്യത്തിനും ചേര്‍ന്ന പൊക്കവും അയാള്‍ക്കുണ്ടായിരുന്നു.
മന്: "മി. ശേഖരന്, എത്ര കാലമായി ഇവിടെ കാര്യസ്ഥനായിട്ട്?"
ശേ: "റേച്ചലമ്മയുടെ അച്ഛനാണു് എന്നെ ഇവിടെ കൊണ്ടുവന്നത്. ഇപ്പോള്‍ ഏതാണ്ടിരുപത്തെട്ടു വര്‍ഷമായി"
മന്: "നിങ്ങള്‍ സാധാരണ ചെയ്യാറുള്ള ജോലികള്‍ ഒന്നു വ്യക്തമാക്കാമോ?"
ശേ: "ഞാന്‍ വെളുപ്പിനു് ഒരാറുമണിയോടെ ഇവിടെയെത്തും. രാവിലെ എല്ലാവര്‍ക്കുമുള്ള ബെഡ്കോഫി ഞാനാണു് തയ്യാറാക്കുക. തുടര്‍ന്നു് എന്തെങ്കിലും ചെറിയ ജോലി - തേങ്ങ ചിരകലോ മറ്റോ - ഉണ്ടെങ്കില്‍ അതു് ചെയ്യും. പത്രം വായിക്കും. ഏഴരയോടെ എസ്ടേറ്റില്‍ പോകും. എസ്ടേറ്റിലെ കാര്യങ്ങള്‍ നോക്കലാണു് എന്റെ പ്രധാന ചുമതല. ആറുമണിക്കു് പണിക്കാര് പോയിക്കഴിഞ്ഞാല്‍ റേച്ചലമ്മയെ കണ്ടിട്ടു് ഞാന്‍ വീട്ടില്‍ പോകും."
മന്: "വീട്ടുജോലികള്‍ ആരാണു് ചെയ്യുക?"
ശേ: "ഒരു പയ്യനുണ്ടു് ഗംഗന് എന്നു പേരായിട്ടു്. അവന് രാവിലെ വന്നു് വൈകുന്നേരം പോകും."
മന്: "ഇന്നലെ പ്രതേകിച്ചെന്തെങ്കിലുമുണ്ടായോ?"
ശേ: "ഇല്ല. ഒരു സാധാരണാ ദിവസമായിരുന്നു. കുട്ടികള്‍ വന്നിട്ടുള്ളതുകൊണ്ടു് അങ്ങാടിയില്‍ നിന്നു് വല്ലതും വാങ്ങുകയോ മറ്റോ വേണ്ടിവരുമോ എന്നു വിചാരിച്ചു് റേച്ചലമ്മയെ സന്ധ്യക്കു് കണ്ടിരുന്നു. എന്നാല്‍ ഒന്നും പറഞ്ഞില്ല"
മന്: "ഇന്നുണ്ടായ സംഭവങ്ങള്‍ ഒന്നു വിശദീകരിക്കു"
ശേ: "ഇന്നും 6 മണിക്കാണു് ഞാന്‍ വന്നതു്. മരിയയാണു് വാതില്‍ തുറന്നു് തന്നതു്. അവള് കുളിക്കാന്‍ പോയി. ഞാന്‍ എന്നത്തേയും പോലെ ബെഡ്കോഫി ഉണ്ടാക്കി. അപ്പോള്‍ മരിയക്കുഞ്ഞു് ഓടിവന്നു. കുളികഴിഞ്ഞു നോക്കുമ്പോള്‍ സാജന്റെ കിടപ്പില്‍ പന്തികേടു് തോന്നിയെന്നും അയാള്‍ അനങ്ങുന്നില്ലെന്നും പറഞ്ഞു. ഞാന്‍ ചെന്നു നോക്കുമ്പോള്‍ ശ്വാസം നിലച്ചിരുന്നു. ഉടനെ ഞാന്‍ ചെന്നു് ജോസഫിനെ വിളിച്ചുകൊണ്ടു് വന്നു. മരിയ റേച്ചലമ്മയേയും കൊണ്ടുവന്നു. മഞ്ജു കുളിക്കുകയായിരുന്നു എന്നു തോന്നുന്നു."
മന്: "നിങ്ങള്‍ക്കു് എത്ര കാലമായി സാജനെ അറിയാം?"
ശേ: "മരിയക്കുഞ്ഞിന്റെ കല്യാണം നടന്നിട്ടിപ്പോള്‍ ഏതാണ്ടു് പതിന്നാലു കൊല്ലമായി. അപ്പോള്‍ മുതലറിയാം"
മന്: "എങ്ങിനെയുള്ള ആളായിരുന്നു സാജന്?"
ശേ: "ഒരു നല്ല മനുഷ്യനാണെന്നു് പറയാന്‍ പറ്റില്ല. പൈസയോടു് ആര്‍ത്തിയുള്ള കൂട്ടത്തിലാ. എന്നാല്‍ ചെലവാക്കാനും മടിയില്ല. ബന്ധങ്ങള്‍ക്കൊന്നും വില കല്‍പ്പിക്കുന്നതായി തോന്നിയിട്ടില്ല. സാജന് ഭൂ ഇടപാടുകള്‍ ചെയ്യുന്ന കാലത്തു് ഇവിടെയടുത്തുള്ള ചില ഇടപാടുകള്‍ക്കു് ഞാനയാളെ സഹായിച്ചിരുന്നു. എന്നാല്‍ എല്ലാവരേയും ഒരു തരത്തില്‍ അയാള്‍ പറ്റിക്കുകയായിരുന്നു. പണത്തിനു് അത്യാവശ്യമുള്ളവരില്‍ നിന്നു് കുറഞ്ഞ വിലക്കു് ഭൂമി വാങ്ങി പലരേയും അയാള്‍ ചൂഷണം ചെയ്തിട്ടുണ്ടു്. പലരുടേയും ശാപം അയാള്‍ക്കുണ്ടു് സാറെ"
മന്: "ഈ ഇടപാടുകള്‍ എപ്പോഴാണു് നടന്നതു്?"
ശേ: "3-4 കൊല്ലം മുന്‍പാണു്. അന്നയാള്‍ക്കു് ഇവിടെ പലരും ശത്രുക്കളായി ഉണ്ടായിരുന്നു."
മന്: "അവരിലാരെങ്കിലുമാകുമോ ഈ കൊലക്കു പിന്നില്‍?"
ശേ: "സാധ്യത ഉണ്ടു് സാര്‍"
എങ്കില്‍ ആ കൊലയാളി എങ്ങിനെ വീടിനകത്തു കടന്നു എന്നു് മന്‍സൂര്‍ ആലോചിച്ചു.
മന്: "ശരി. ഇനി മഞ്ജുവിനെ പറഞ്ഞയക്കു."
മഞ്ജു ഒരു മെലിഞ്ഞ സ്ത്രീയായിരുന്നു. ഏതാണ്ടു് 35നോടടുത്ത പ്രായം. സംസാരിക്കുമ്പോള്‍ അവര്‍ വല്ലാത്ത മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്നതായി മന്‍സൂറിനു് തോന്നി. സംഭാഷണത്തിലുടനീളം സാരിയുടെ തുമ്പു് വെറുതെ വിരലില്‍ ചുറ്റി അഴിച്ചുകൊണ്ടിരുന്നു അവര്‍.
തലേന്നത്തെ കാര്യങ്ങളെ പറ്റി ജോസഫ് പറഞ്ഞതുതന്നെ മഞ്ജുവും പറഞ്ഞു.
മന്: "മഞ്ജുവിനു് സാജനുമായുള്ള പരിചയം?"
മ: "മരിയച്ചേച്ചിയുമായി കല്യാണം ആലോചിച്ചതുമുതല്‍ ഇവിടെ വരാറുണ്ടു്. വല്ലാത്ത കുടിയായിരുന്നു. ഞങ്ങളാരോടും പ്രത്യേകിച്ചു് അടുപ്പമുള്ളതായി തോന്നിയിട്ടില്ല. പണത്തിനോടു് ആര്‍ത്തിയുണ്ടായിരുന്നു"
മന്: "ഇന്നു രാവിലെ എപ്പോഴാണു് മഞ്ജു സംഭവമറിഞ്ഞതു്?"
മ: "ശേഖരേട്ടന് ആറുമണിക്കു് വന്നു ബെല്ലടിക്കുന്നതു കേട്ടാണു് ഞാനുണര്‍ന്നതു്. മരിയച്ചേച്ചി പോയി വാതില്‍ തുറക്കുന്നതു കേട്ടു. പിന്നെ ഞാനെഴുന്നേറ്റു് പ്രഭാതകര്‍മ്മങ്ങളൊക്കെ തീര്‍ക്കുമ്പോഴേക്കു് ജോസഫ് വന്നു് പറഞ്ഞാണു് ഞാന്‍ കാര്യങ്ങളറിയുന്നതു്. ഞാന്‍ ചെല്ലുമ്പോഴേക്കു് എല്ലാവരേയും മാറ്റി ജോസഫ് മുറി പൂട്ടിയിരുന്നു. തുടര്‍ന്നാണു് പോലീസിനെ അറിയിച്ചതു്"
(അടുത്തതു്: റേച്ചലിന്റെയും മരിയയുടേയും ഗംഗന്റെയും മൊഴി)
Monday, March 1, 2010
Subscribe to:
Post Comments (Atom)
5 comments:
kalakki!
bakki poratte!
USHAAARRR! Investigation angine vegam purogamikkatte.....
Oru tension unde....Araanu culprit ennariyaan.... Appo gambheerakkuka...
ഉദ്വേഗമുള്മുനയില് നിര്‍ത്താതെ, വേഗം കാര്യം പറയൂ പ്രവീണേ...
kathirikkan oru karyamayi.arayirikkum aaa oraal.....
gambhiramakunnundu.
adutha postinayi kathirikkunnu..onnu veegam ayikkotte
Post a Comment