Tuesday, July 13, 2010

ഒരാഴ്ച - 2

(ഒന്നാം ഭാഗം ഇവിടെ)

"രണ്ടു് കൊലപാതകങ്ങൾ"4 ദിവസം കഴിഞ്ഞിരുന്നു.

സോമന്റെ മരണമേൽപ്പിച്ച ആഘാതത്തിൽ നിന്നു് എല്ലാവരും മുക്തിനേടി വരുന്നു. സോമന്റെ ജ്യേഷ്ഠൻ മൃതദേഹം ഏറ്റുവാങ്ങി സ്വന്തം വീട്ടിലേക്കു് പോയിരുന്നു. സോമന്റെ മുറിയിൽനിന്നു് സാധനങ്ങൾ കൊണ്ടുപോകാനും മുറി തിരിച്ചേൽപ്പിക്കാനുമായി ജ്യേഷ്ഠൻ 3-4 ദിവസം കഴിഞ്ഞെത്തും എന്നറിയിച്ചിരിക്കുന്നു. ക്ഷേമമന്വേഷിക്കാൻ എന്നും സുകുമാരൻ രാവിലേയും വൈകിട്ടും സത്യനേയും ശാരദയേയും സന്ദർശിച്ചുകൊണ്ടിരുന്നു.

സോമന്റെ മരണം സംബന്ധിച്ചുള്ള കുറച്ചു് ഔപചാരികതകൾ അവസാനിപ്പിച്ചു് സത്യനും ശാരദയും പുറത്തിറങ്ങി. പകൽ മുഴുവൻ അവർ പല കാഴ്ചകളും കണ്ടു് നടന്നു. ആ സമയത്തു് നസീർ വീട്ടിലെ ജോലികൾ ചെയ്യുകയായിരുന്നു.

എന്തുപറ്റിയെന്നുറപ്പില്ല; പരസ്പരം വഴക്കിട്ടുകൊണ്ടാണു് അന്നു വൈകുന്നേരം സത്യനും ശാരദയും തിരിച്ചു് വീട്ടിൽ വന്നു കയറിയതു്. വന്നയുടനെ രണ്ടുപേരും മുറിയിൽ കയറി വാതിലടച്ചു. അകത്തുനിന്നും ഉറക്കെയുള്ള വർത്തമാനം കേൾക്കാമായിരുന്നു. എന്നാൽ വഴക്കിന്റെ കാരണം അപ്പോഴും വ്യക്തമായില്ല.

ഏതായാലും അന്നു് ശാരദ ആരോടും സംസാരിച്ചില്ല. ഭക്ഷണം കഴിക്കാൻ വരാതെ മുറിയിൽ തന്നെ അടച്ചിരുന്നു. അവരുടെ കുറവു് നികത്താനെന്നോണം സത്യൻ പതിവിലധികം മദ്യപിക്കുകയും ഒരുപാടു് ഭക്ഷണം കഴിക്കുകയും ചെയ്തു. അയാളും ഒന്നും സംസാരിച്ചില്ല. ഭക്ഷണം കഴിഞ്ഞു് വളരെ നേരം എന്തോ ആലോചിച്ചുകൊണ്ടു് അയാൾ ഹാളിൽ ഉലാത്തുന്നതുകണ്ടുകൊണ്ടാണു് നസീർ കിടക്കാൻ പോയതു്.

ഏതാണ്ടു് 12 മണിക്കു് എന്തോ ബഹളം കേട്ടാണു് നസീർ ഉണർന്നതു്. സത്യന്റെ മുറിയിൽ വെളിച്ചമുണ്ടായിരുന്നു. നസീർ വാതിൽക്കലെത്തിയതും അതു് തുറന്നു് സത്യൻ പുറത്തുവന്നു. അയാൾ പരിഭ്രമിച്ചു വിളറിയിരുന്നു. മുറിയിൽ കടന്ന നസീർ കണ്ടതു് കട്ടിലിൽ കിടന്നു് പുളയുന്ന ശാരദയെ ആണു്. അവർ വല്ലാതെ ദുരിതമനുഭവിക്കുന്നതായി തോന്നി. വയറിൽ അമർത്തിപ്പിടിച്ചു് അവർ വേദനിച്ചു് നിലവിളിച്ചുകൊണ്ടിരുന്നു.

സത്യൻ തന്റെ കാർ പുറത്തിറക്കിയിരുന്നു. നസീറും അയാളും കൂടി ശാരദയെ താങ്ങി പിൻസീറ്റിൽ കിടത്തി. നസീർ വേഗം വീടു് പൂട്ടി. ഗ്രാമത്തിലെ ആശുപത്രി ലക്ഷ്യമാക്കി കാർ പാഞ്ഞു.

എന്നാൽ ആശുപത്രിയിലെത്തി കുറച്ചു സമയത്തിനുള്ളിൽ ശാരദ മരിച്ചു..

*   *   *   *   *

DySP: "വളരെ വിചിത്രമായിരിക്കുന്നു സർ. ശാരദയുടെ മരണം നടന്നിരിക്കുന്നതു് അതിമാരകമായ strychnine എന്ന വിഷം ഉള്ളിൽ ചെന്നാണു്. ഇതു് ഒരു പ്രത്യേക ചെടിയിൽ നിന്നാണുണ്ടാക്കുന്നതു്. ശരീരത്തിൽ ചെന്നാൽ രക്ഷപ്പെടാൻ സാധ്യതയില്ല എന്നുതന്നെ പറയാം. ശരീരത്തിൽ കടന്നു് ഏതാണ്ടു് 15 മിനുട്ടിനുള്ളിൽ അതു് പ്രവർത്തനം തുടങ്ങിയിരിക്കും. അതിന്റെ ലക്ഷണങ്ങളാണു് സത്യനും നസീറും പറഞ്ഞ, ശാരദ അനുഭവിച്ച ദുരിത പൂർണ്ണമായ അവസ്ഥ"

"ശാരദ ഇന്നലെ രാത്രി ഒന്നും കഴിക്കാതെയാണു് ഉറങ്ങൻ കിടന്നതു്. ആ കാര്യം ശ്രദ്ധിക്കണം സാർ. കാരണം ആമാശയത്തിൽ എന്തു് എത്തിയാലും സ്വാംശീകരിക്കാൻ തയ്യാറായി ശരീരം കാത്തിരിക്കുകയാവും. ഇക്കാര്യം അറിഞ്ഞുകൊണ്ടാണോ ഈ വിഷം അവരിൽ പ്രയോഗിക്കപ്പെട്ടിരിക്കുന്നതു് എന്നു് സംശയിക്കേണ്ടിയിരിക്കുന്നു"

"പക്ഷെ ഒരു പ്രശ്നമുണ്ടു് സാർ. Strychnine മനുഷ്യനു് പരിചയമുള്ളതിൽ വച്ചു് ഏറ്റവും കൈപ്പുള്ള വസ്തുക്കളിൽ ഒന്നാണു്. വളരെ കുറഞ്ഞ അളവുകളിൽ പോലും - മില്ലിഗ്രാമുകളിൽ എടുത്താൽ പോലും - ഒരാൾക്കു് അതിന്റെ ദുഃസ്വാദു് അനുഭവപ്പെടും. എന്നിട്ടും വളരെയധികം തോതിൽ അതു് ശാരദയുടെ ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ടു്"

"അല്ലെങ്കിൽ ആത്മഹത്യ ചെയ്യാനുറച്ചയാളാണെങ്കിൽ കൈപ്പു് സഹിച്ചും കഴിച്ചെന്നിരിക്കാം. പക്ഷെ അതു് വിശ്വസിക്കാൻ പ്രയാസമുണ്ടു്. എന്റെ ബലമായ സംശയം ഇതൊരു കൊലപാതകമാണു് എന്നാണു്"

SP: "എങ്കിൽ അതു് ചെയ്തിരിക്കാൻ സാധ്യതയുള്ള രണ്ടു് പേരാണുള്ളതു് - നസീറും സത്യനും. അവർ രണ്ടു പേരുടേയും മൊഴി പ്രകാരം നസീർ അടുക്കളയിലായിരുന്നു കിടന്നതു്; സത്യൻ ശാരദയുടെ കൂടെ മുറിയിലും. മാത്രമല്ല, നസീർ താൻ കിടക്കുന്നതിനേക്കാൾ നേരത്തേ കിടക്കാൻ പോയെന്നും സത്യൻ തറപ്പിച്ചു് പറയുന്നു"

DySP: "ശരിയാണു് സാർ. ആദ്യത്തെ സംശയങ്ങൾ സത്യന്റെ നേരെ വിരൽ ചൂണ്ടുന്നു. പോരാത്തതിനു് അവർ തമ്മിൽ ഇന്നലെ എന്തോ വഴക്കും നടന്നിരുന്നു. നസീറിനു് വഴക്കു് നടന്നു എന്നല്ലാതെ കാരണമറിയില്ല. സത്യൻ പറയുന്നതാകട്ടെ, ഇടക്കൊക്കെ പതിവുള്ള പോലെ ഒരു സാധാരണ കലഹം മാത്രമായിരുന്നു എന്നാണു്. ദേഷ്യം വന്നാൽ അതു് മാറുന്നതുവരെ ഒന്നും കഴിക്കാതെയും ആരോടും സംസാരിക്കാതെയും ഇരിക്കുക ശാരദയുടെ സ്വഭാവമായിരുന്നു എന്നാണു് സത്യന്റെ വാദം. പോരാത്തതിനു് നസീറിനു് ശാരദയെ കൊല്ലേണ്ട കാര്യമുള്ളതായി പ്രത്യക്ഷത്തിൽ നമുക്കറിവില്ല. എന്നാൽ ശാരദ ഒരു ധനിക കുടുംബത്തിലെയംഗമാണു്. അവരുടെ മരണത്തിൽ ആർക്കെങ്കിലും നേട്ടമുണ്ടെങ്കിൽ അതു് സത്യനാണു്. ഞാനന്വേഷിച്ചിരുന്നു. ലക്ഷക്കണക്കിനു് രൂപയുടെ ആസ്തി സ്വന്തം പേരിലുണ്ടായിരുന്ന ഒരു ധനികയായിരുന്നു ശാരദ"

"പക്ഷെ ഒരു കാര്യം - വിഷം അവരെ നിർബന്ധിച്ചു് കഴിപ്പിച്ചതാവാൻ വഴിയില്ല. മുറിയിൽ മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണമില്ല. മാത്രമല്ല, വിഷം അതിന്റെ രൗദ്രത കാണിച്ചുതുടങ്ങിയ ഉടനെ ശാരദയെ ആശുപത്രിയിലെത്തിക്കാൻ സത്യൻ ആത്മാർത്ഥമായി ശ്രമിച്ചു എന്നാണു് നസീർ പറയുന്നതു്. അത്ര വേഗത്തിലാണു് അയാൾ വണ്ടിയോടിച്ചതത്രെ"

SP: "അതിൽ കാര്യമില്ല. ആശുപത്രിയിലെത്തിച്ചാലും മരിക്കുമെന്നു് ഉറപ്പുള്ള ഒരു വിഷം നൽകിയിട്ടു് അങ്ങിനെ പെരുമാറിയതാണെങ്കിലോ? അല്ലെങ്കിൽ വിഷം അകത്തുചെന്നു് എത്ര നേരം കഴിഞ്ഞാണു് ശാരദയെ ആശുപത്രിയിലെത്തിച്ചതു് എന്നു് നമുക്കറിയില്ലല്ലോ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണസമയം മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. ഒന്നു് ചോദിച്ചോട്ടെ? ഒരുപക്ഷെ നസീറിനും സത്യനും ഒരുമിച്ചു് ഈ മരണത്തിൽ പങ്കുണ്ടെങ്കിലോ?"

DySP: "അന്വേഷിക്കേണ്ടിയിരിക്കുന്നു സർ. അവർ തമ്മിൽ മുൻപരിചയമുള്ളതായി ഇതുവരെ അറിവൊന്നുമില്ല. ഇനി ഇവിടെ വന്ന ശേഷം കൂട്ടുകൂടിയതാണെങ്കിൽ മരിക്കുന്നയാളെ ആശുപത്രിയിലെത്തിച്ചു് സംഗതികൾ പരസ്യമാക്കാൻ അവർ ശ്രമിക്കുമോ?"

SP: "ശരിയാണു്. കൊലനടക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചു് കുറച്ചുകൂടി അന്വേഷിക്കേണ്ടിയിരിക്കുന്നു. ആട്ടെ, സത്യൻ ഇപ്പോൾ എവിടെയുണ്ടു്?"

DySP: "അവർ താമസിച്ചുകൊണ്ടിരുന്ന വീട്ടിൽ തന്നെയുണ്ടു് സർ. അയാൾ വളരെ ദുഃഖിതനായാണു് കാണപ്പെടുന്നതു്. സിഗററ്റുകൾ വലിച്ചുതള്ളുന്നു. അയാളുടെ വിഷമം വളരെ സത്യസന്ധമാണു് എന്നു് കണ്ടാൽ തോന്നുന്നുണ്ടു് സാർ. കുറച്ചുകൂടി ചോദ്യം ചെയ്യാൻ വേണ്ടി..."

പെട്ടെന്നു് മുറിയുടെ വാതിൽക്കൽ ഒരു മുട്ടു് കേട്ടു. DySP വാതിൽ തുറന്നു് പുറത്തുനിന്ന കോൺസ്റ്റബിളിനോടു് എന്തോ സംസാരിച്ചു. വാതിലടച്ചു് തിരിച്ചു് SPയുടെ മുൻപിൽ വന്നു നിന്ന അയാൾ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു.

DySP: "സർ, സത്യനല്ല ശാരദയെ കൊന്നതു്"

SP: "എന്തു്? എങ്ങിനെ കൃത്യമായി നിങ്ങൾക്കു് പറയാൻ സാധിക്കും?"

DySP: "അതു്.. പിന്നെ.. സാർ, ഒരു പത്തു മിനുട്ടു് മുൻപു് സത്യൻ മരിച്ചു"

SP: "What?!"

DySP: "അതെ സർ. നസീറിനേയും സത്യനേയും വീട്ടിലാക്കി കാവലിനു് 2 പോലീസുകാരേയും നിർത്തിയിട്ടാണു് ഞാനിങ്ങോട്ടു് വന്നതു്. പെട്ടെന്നു് സത്യനു് ശ്വാസംമുട്ടു് അനുഭവപ്പെട്ടത്രെ. അയാൾക്കു് ശ്വാസം കഴിക്കാനേ സാധിച്ചിരുന്നില്ല. തൊണ്ടയിൽ പിടിച്ചു് അയാൾ മറിഞ്ഞുവീണു് നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിച്ചു എന്നാണു് കോൺസ്റ്റബിൾ പറയുന്നതു്"

SP: "ഇത്ര പെട്ടെന്നു് അയാൾ മരിക്കാൻ എന്താണുണ്ടായതു്?"

DySP: "സർ, ആ സ്ഥലത്തിന്റെ ഉടമസ്ഥൻ സുകുമാരൻ അവിടെ വന്നിരുന്നു. അയാൾക്കും സത്യനും പിന്നെ പോലീസുകാർക്കും നസീർ ചായകൊടുത്തു. ആ ചായ കുടിച്ചുകഴിഞ്ഞു് മിനുട്ടുകൾക്കുള്ളിലാണു് അയാൾ മറിഞ്ഞു വീണതു്"

SP: "നസീർ... പിന്നെ ഇതുവരെ നമ്മൾ സംശയിക്കാതിരുന്ന സുകുമാരൻ. ഒരു ബാധ പോലെ ഇടക്കിടെ രംഗത്തു് പ്രത്യക്ഷപ്പെടുകയും മറയുകയും ചെയ്യുന്ന mysterious character. ഇനി നാം വളരെ വേഗത്തിൽ നീങ്ങേണ്ടിയിരിക്കുന്നു!"

DySP: "അതെ സർ. നസീറിനേയും സുകുമാരനേയും തടഞ്ഞുവെക്കാനുള്ള നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇരുവരേയും ഉടനെ അറസ്റ്റ്‌ ചെയ്യുന്നതാണു്"

SP: "ഗുഡ്‌. പ്രോസീഡ്‌"

DySP: "സർ.. ഒരു കാര്യം കൂടി. 5 ദിവസം മുൻപു് സോമൻ മരിക്കുമ്പോഴും ഈ നസീറും സുകുമാരനും അയാളുടെ അടുത്തുണ്ടായിരുന്നു. എനിക്കൊരു സംശയം..."

SP: "യേസ്‌. ശരിയാണല്ലോ. സോമൻ മരിക്കുന്നതും വിഷം തീണ്ടിത്തന്നെയാണല്ലോ. പാമ്പു് കടിച്ചു് ഒരാൾ മരിച്ചാൽ കേസെടുക്കാനാവില്ല. എന്നാൽ പാമ്പിന്റെ വിഷം ബലമായി ശരീരത്തിൽ സന്നിവേശിപ്പിച്ചതാണെങ്കിലോ..."

*   *   *   *   *

DySP: "സർ, സത്യന്റെ പോസ്റ്റ്മോർട്ടം റിപോർട്‌ വന്നു. കുരുക്കുകൾ കൂടുതൽ സങ്കീർണ്ണമാകുന്നു"

SP: "എന്തു പറ്റി? എന്താണു് റിപോർട്ടിൽ?"

DySP: "സയനൈഡ്‌ ഉള്ളിൽ ചെന്നാണു് സത്യൻ മരിച്ചിരിക്കുന്നതു്. എന്നാൽ നമ്മൾ സംശയിച്ച പോലെ ചായയിൽ വിഷം കലർന്നിട്ടില്ലായിരുന്നു സർ!"

SP: "What?!"

DySP: "ദുരൂഹതകൾ ഇനിയുമുണ്ടു്. മെർക്കുറി, ഹൈഡ്രജൻ സയനൈഡ്‌ എന്നിങ്ങനെ മാരകമായ 2 വിഷങ്ങളാണു് സത്യന്റെ മരണത്തിനു് കാരണം. ഇനി ഞാൻ പറയുന്നത്‌ഉ് സാർ ശ്രദ്ധിക്കണം"

"സാധാരണ സയനൈഡ്‌ മനുഷ്യശരീരത്തിൽ പ്രവേശിക്കുമ്പോൾ നാം കരുതുംപോലെ ഒരു നിമിഷം കൊണ്ടൊന്നും ആൾ മരിക്കില്ല. ശരീരത്തിലെത്തിയ വിഷത്തിന്റെ അളവനുസരിച്ചു് ഏതാനും നിമിഷങ്ങൾ കഴിഞ്ഞാണു് മരണം നടക്കുക. ചിലപ്പോൾ മുപ്പതോ അതിലധികമോ സെക്കൻഡുകൾ ഇതിനെടുത്തേക്കാം. സയനൈഡ്‌ വളരെ എളുപ്പത്തിൽ ശരീരം വലിച്ചെടുക്കുന്ന ഒരു വസ്തുവാണു്. അതുപോലെ മെർക്കുറിയും. ഇത്തരം വസ്തുക്കൾ നമ്മുടെ കൈകൊണ്ടു് തൊട്ടാൽ പോലും തൊലിക്കുള്ളിലൂടെ ശരീരം അതു് വലിച്ചെടുക്കും"

"ഇത്തരത്തിൽ വലിച്ചെടുക്കപ്പെടുന്ന സയനൈഡ്‌ ശ്വാസോച്ഛ്വാസ പ്രക്രിയയെ തടസപ്പെടുത്തുകയാണു് ചെയ്യുന്നതു്. പുറമെ ഹൃദയത്തിന്റെ പ്രവർത്തനവും അവതാളത്തിലാക്കുന്നു. ജീവവായു വലിച്ചെടുക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ഇല്ലാതാക്കുന്ന ഈ വിഷക്കൂട്ടുകൾ വളരെ വേഗം പ്രവർത്തിച്ചു് ശരീരത്തെ മരണത്തിലേക്കു് തള്ളിവിടുന്നു"

"എന്നാൽ ഇവിടെയാണു് ഒരു പ്രശ്നം. സത്യന്റെ ശരീരത്തിൽ സയനൈഡ്‌ ഉള്ളതു് ശ്വാസകോശത്തിലാണു്. അയാളുടെ ആമാശയത്തിൽ ഒരൽപ്പം പോലും ഇല്ല. അതായതു് മരണം ഉറപ്പാക്കുംവിധം നേരിട്ടു് വിഷം ശ്വാസകോശങ്ങളിലെത്തുകയായിരുന്നു. പക്ഷെ എങ്ങിനെ?"

SP: "നമ്മൾ കരുതുംപോലെ കൊലയാളി നിസ്സാരനല്ല. രണ്ടു് കൊല അയാൾ അനായാസമായി നടത്തിക്കഴിഞ്ഞു. ഒരുപക്ഷെ സോമന്റേതടക്കം 3 കൊല! ഒരു തെളിവും നമ്മുടെ പക്കലില്ല"

DySP: "അതെ സർ. നസീറിനേയോ സുകുമാരനേയോ നമ്മൾ സംശയിക്കുമ്പോൾത്തന്നെ അവർക്കു് കൊല ചെയ്യേണ്ട ഒരു കാരണം മനസ്സിലാവുന്നില്ല"

SP: "നിങ്ങൾ ഒരാളെ വിട്ടുപോയി!"

DySP: "സർ..? ആരു്?"

SP: "സോമന്റെ ജ്യേഷ്ഠൻ!"

DySP: "സർ.. അതു്.. പക്ഷെ.."

അൽപസമയത്തേക്കു് അവിടെ നിശ്ശബ്ദത.

SP: "യെസ്‌. നിങ്ങൾ ആലോചിക്കുന്നതുതന്നെയാണു് ഞാനുമാലോചിക്കുന്നതു്. സത്യനേയും ശാരദയേയും പഠിക്കുന്ന കാലം മുതൽ സോമന്റെ കുടുംബത്തിനറിയാം. സ്വാഭാവികമായും സോമന്റെ ജ്യേഷ്ഠനും സത്യനും തമ്മിൽ അറിയണം. അയാൾ ഇവിടെ വന്നപ്പോൾ സത്യനും ശാരദയും അയാളോടു് അടുത്തിടപഴകുന്നതു് നമ്മൾ കണ്ടതാണല്ലോ"

"ഒരു പക്ഷെ സോമന്റെ ജ്യേഷ്ഠനു് ഇവരോടു് എന്തെങ്കിലും തരത്തിൽ ശത്രുതയുണ്ടെന്നിരിക്കട്ടെ. എന്നാൽ കുറച്ചുകാലമായി അവരെക്കുറിച്ചു് വിവരമില്ല. തന്റെ അനുജനുമായി ബന്ധപ്പെട്ട ഏറ്റവും ദുരന്തപൂർണ്ണമായ ഒരു ദൗത്യത്തിനിടക്കു് അയാൾ വീണ്ടും അവിചാരിതമായി അവരെ കണ്ടുമുട്ടുന്നു. എങ്കിൽ എല്ലാം കൃത്യമായി കൂടിയിണങ്ങുന്നു. അല്ലെങ്കിൽ അയാൾ പറഞ്ഞതനുസരിച്ചു് നസീറോ മറ്റോ ഈ കൊല ചെയ്തതാവാനും മതി. നിങ്ങളെന്താ ആലോചിക്കുന്നതു്?"

DySP: "സർ, എന്റെ മനസ്സിൽ ഒരു ആശയമുണ്ടു്. പക്ഷെ അതിപ്പോൾ സാറിനോടു് പറയാൻ വയ്യ. കാരണം അതു് പറയാനുള്ള തെളിവുകൾ എന്റെ പക്കലില്ല. എനിക്കു് 2 ദിവസത്തെ സമയം തരു സർ. ഞാൻ ആലോചിക്കുന്ന കാര്യം ശരിയാണെങ്കിൽ ആ രണ്ടു് ദിവസത്തിനുള്ളിൽ കൊലയാളി മറനീക്കി പുറത്തുവരും"

SP: "ശരി. എനിക്കു് നിങ്ങളുടെ കഴിവിൽ വിശ്വാസമുണ്ടു്. മറ്റന്നാൾ വൈകുന്നേരം നമുക്കു് വീണ്ടും ഇവിടെ കൂടാം. നിങ്ങൾക്കു് ഭാവുകങ്ങൾ"

DySP മുറിയുടെ പുറത്തേക്കു് നടന്നു. പെട്ടെന്നു് അയാൾ ഒന്നു് നിന്നു. തിരിഞ്ഞുനിന്നു് SPയോടു് ഇത്രകൂടി അയാൾ കൂട്ടിച്ചേർത്തു:

"സർ, സയനൈഡ്‌ സത്യന്റെ ശരീരത്തിൽ ചെന്നതു് എങ്ങിനെയെന്നു് എനിക്കൂഹിക്കാം. ചായയിലല്ല, അയാൾ വലിച്ചിരുന്ന സിഗററ്റിലായിരുന്നിരിക്കണം ആ വിഷമുണ്ടായിരുന്നതു്. ഏതായാലും ഫോറൻസിക്‌ ലാബിൽ നിന്നുള്ള റിപ്പോർട്ട്‌ വരട്ടെ. ഞാനിറങ്ങുന്നു സർ. കുറച്ചധികം ജോലി തീർക്കാനുണ്ടു്. നമുക്കു് 2 ദിവസത്തിൽ കാണാം"
അടുത്ത ഭാഗം: "കൊലയാളിയും തെളിവും അന്വേഷണത്തിന്റെ അന്ത്യവും"

18 comments:

ചിതല്‍/chithal said...

പ്രിയരേ, നിങ്ങളുടെ സമക്ഷം രണ്ടാം‌ഭാഗം പ്രസിദ്ധീകരിക്കുന്നു.
വിമർശിക്കുമല്ലോ?
ഭാഗം രണ്ടിന്റെ അവസാനം പറഞ്ഞപോലെ, 2 ദിവസത്തിനുള്ളിൽ മൂന്നാംഭാഗവും പ്രസിദ്ധപ്പെടുത്താം.
അഭിപ്രായങ്ങൾ അറിയിക്കണേ..

വരയും വരിയും : സിബു നൂറനാട് said...

ഇത്തവണയും ആ ഉദ്വേഗം നിലനിര്‍ത്താനായി. ആശംസകള്‍..
തുടരൂ...

chaks said...

kollam.. valare nannayittundu... adyabagathil undayirunnu oru lag ethil anubhavapettillaaa... waiting for next part....

ചിതല്‍/chithal said...

സിബു, ചക്സ് - ഒരായിരം നന്ദി. പ്രതീക്ഷക്കൊത്തു് ഉയർന്നു എന്നറിയുന്നതിൽ സന്തോഷം.
മൂന്നാം ഭാഗം നാളെ രാത്രിയോ മറ്റന്നാൾ രാവിലെയോ പ്രസിദ്ധീകരിക്കാം. അപ്പോഴും അഭിപ്രായങ്ങൾ അറിയിക്കണേ.

Kalavallabhan said...

"പ്രസിദ്ധീകരിക്കുന്നു.
വിമർശിക്കുമല്ലോ?"
എന്താ വിമർശനം മാത്രം മതിയോ ? അങ്ങനെ ചുമ്മാതെകേറിയാരും വിമർശനം നടത്തേണ്ട.
വിമർശിക്കാൻ കഴിവുള്ളവർ വിമർശിക്കുക തന്നെ ചെയ്യും. അതിനെ അംഗീകരിക്കുകയും ചെയ്യണം.

ഉമേഷ്‌ പിലിക്കൊട് said...

ആശംസകള്‍

Kavitha Warrier said...

Tension koodi kondirikkunnu..... Udan samanam undakki tharumennu viswasikkunnu....
Sambhavam kemavunundu.... Waiting for the third and last part.....

ഒഴാക്കന്‍. said...

പഹയാ അനക്ക് സിബിഐ പരീക്ഷ എഴുതരുതോ :)

ചിതല്‍/chithal said...

കലാവല്ലഭാ, എന്തു് പറ്റി? കാമ്പുള്ള വിമർശനത്തെ സ്വീകരിക്കില്ല എന്നു് ആരും പറഞ്ഞില്ലല്ലൊ.
ഉമേഷ്, നന്ദി:)
കവിതേ.. ഒരു 2 ഡേസ് കൂടി! നാളെയോ മറ്റന്നാളോ മൂന്നാംഭാഗം പോസ്റ്റാം.
ഒഴാക്കാ.. പണ്ടു് കുറേ IPS സ്വപ്നം കണ്ട് നടന്നതാ! (ആരോടും പറയരുതേ... രഹസ്യമാ:))

കുമാരന്‍ | kumaran said...

കുരുക്ക് എപ്പോ ആരഴിക്കും? കാത്തിരിക്കുന്നു.

jayanEvoor said...

ഉം....
വളരെ ഉദ്വേഗജനകം!
തുടരട്ടെ!

ചിതല്‍/chithal said...

കുമാരാ, ജയേട്ടാ.. നന്ദി. കുരുക്കു് നാളെയൊ മറ്റന്നാൾ രാവിലെയോ അഴിപ്പിക്കാം!

Manoraj said...

ചിതൽ,
ഈ ഭാഗം കൂടുതൽ റെഫർ ചെയ്ത് തന്നെ എഴുതിയത്. കഥയുടെ രീതിയിൽ നിന്ന് ചിലപ്പോഴെല്ലാം വഴുതി മാറി എങ്കിലും ഉദ്വേഗം നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്.പിന്നെ സിഗററ്റാവും വില്ലൻ എന്ന് ഞാനും ഊഹിച്ചു. അപ്പോൾ എന്നിൽ ഒരു ബാറ്റൺ ബോസെങ്കിലും ഉണ്ടല്ലേ.. ഞാനാരാ മോൻ!!!

Manjunath said...

good one...

Amrutha Dev said...

Nannayittundu... Next part pettennu poratte...

Vayady said...

പിന്നെ പേരു മാറ്റി Sherlock Holmes എന്നാക്കിയാലോ എന്നാലോചിക്കുകയാണ്‌! എന്തു പറയുന്നു?

സോണ ജി said...

nannayeda.........:)

Sangeeth Nagmurali said...

വളരെ നന്നായിരിക്കുന്നു , അഭിനന്ദനങ്ങള്‍