Friday, October 2, 2009

സദാശിവന്റെ നാടകം

സദാശിവനു് പ്രൊഫഷനല്‍ നാടകനടനായി അറിയപ്പെടാനായിരുന്നു താല്‍പര്യം.

കേട്ടറിവുള്ള, പേരെടുത്ത നടന്മാരെല്ലാവരും വളരെ ചെറുപ്പത്തിലേത്തന്നെ നാടകത്തിനിറങ്ങിയവരാണെന്നും അതില്‍ ഭൂരിപക്ഷവും സ്കൂളില്‍ നിന്നു തന്നെ പരിശീലനം തുടങ്ങിയവരാണ്‌ എന്നുമുള്ള തിരിച്ചറിവ്‌ അദ്ദേഹത്തെ കൂടുതല്‍ ഉത്സുകനാക്കി. തന്റേതായ രീതിയില്‍ സ്കൂളിലും നാട്ടിലും നാടകങ്ങള്‍ സംഘടിപ്പിച്ചുവന്നു. ദോഷം പറയരുതല്ലോ, തരക്കേടില്ലാത്ത ഒരു നടനായിരുന്നു എന്നു വേണം പറയാന്‍.

സദാശിവനെപ്പറ്റി കൂടുതല്‍ പിന്നെ പറയാം. എന്നാല്‍ ഞങ്ങളുടെ കൂടെ എന്‍ജിനിയറിങ്ങിനു് ചേരുമ്പോള്‍ മൂപ്പര്‍ക്ക്‌ 8 വയസ്സിന്റെ മൂപ്പുണ്ടായിരുന്നു എന്നു മനസ്സിലാക്കിയാല്‍ മതി. തല്‍ഫലമായി ഞങ്ങള്‍ക്ക്‌ പൊതുവായി "അപ്പന്‍" എന്നു് വിളിക്കാന്‍ ഒരാളെ കിട്ടി!

യുവജനോത്സവത്തിനു് നാടകം എടുക്കണം എന്ന ആശയം നല്‍കാനും അതിനു വെള്ളവും കടിയും നല്‍കി പരിപോഷിപ്പിക്കാനും കഥ കണ്ടുപിടിക്കാനും, എന്തിന്‌.. തന്റെ സുഹൃത്തായ പ്രഫഷനല്‍ നാടകസംവിധായകനെ ഏര്‍പ്പാടാക്കാനും മൂപ്പര്‍ മുന്‍കൈയിട്ടിറങ്ങിയതിനാലും ഞങ്ങളുടെ ചോരത്തിളപ്പിനാലും മുന്നോട്ട്‌ പോകാന്‍ ഞങ്ങളാരും രണ്ടാമതാലോചിച്ചില്ല. ഞങ്ങള്‍ 5-6 പേരുടെ കൂടെ സിന്ധുവും രേഖയും ചേര്‍ന്നതോടെ നാടകം ഫുള്‍ സ്വിങ്ങിലായി.

നാടകറിഹേഴ്സല്‍ ഇടവേളകളില്‍ അദ്ദേഹം പലപല കാര്യങ്ങള്‍ പറഞ്ഞ്‌ ഞങ്ങളുടെ അറിവിനെ പരിപോഷിപ്പിച്ചുകൊണ്ടിരുന്നു. നാടകസംബന്ധമായി പറഞ്ഞ ഒരു കാര്യം തൃശ്ശൂര്‍ മെഡിക്കല്‍കോളേജുകാര്‍ ശാകുന്തളം നാടകമെടുത്തതായിരുന്നു.

റോഡില്‍ അലഞ്ഞുനടന്നിരുന്ന ഒരു നാടന്‍ പട്ടിയെപ്പിടിച്ച്‌ പെയിന്റടിച്ച്‌ മാനാക്കി. സ്റ്റേജിന്റെ ഒത്ത നടുവില്‍ മരത്തിന്റെ രൂപമുണ്ടാക്കി അതില്‍ കെട്ടിയിട്ടു. നാടകത്തിലുടനീളം മാന്‍ കുരയോടു കുര. ശകുന്തള കാലില്‍ ദര്‍ഭമുന കൊണ്ടതു് നോക്കാന്‍ തുനിഞ്ഞപ്പോള്‍ മാന്‍ ആ കാലില്‍ കടിക്കാനും ഒരു ശ്രമം നടത്തിയത്രെ.

നാടകത്തിന്റെ പേരില്‍ ഒരു "അഥവാ" ഇല്ലെങ്കില്‍ അതു് നാടകമല്ല എന്നു് പ്രബലമായ ഒരു ധാരണ പരക്കെ ഉണ്ടായിരുന്നതിനാല്‍ "വെണ്ണക്കപ്പു കുമാരന്‍ അഥവാ ജനങ്ങള്‍ പാവകള്‍" എന്നുതന്നെ നാടകത്തിനു പേരിട്ടു. പ്രഫഷനല്‍ നാടകത്തില്‍ കയറുമ്പോള്‍ ഏതുതരം വേഷവും കൈകാര്യം ചെയ്യേണ്ടി വരുമെന്നും അതിനുള്ള പരിശീലനക്കളരികളില്‍ ഒന്നായി ഇതിനെക്കാണാണാമെന്നും അതുകൊണ്ട്‌ നായകന്റെ തന്തപ്പടിയുടെ പാര്‍ട്ട്‌ അഭിനയിച്ചാല്‍ സദാശിവനു് കലക്കാം എന്ന സംവിധായകന്റെ അഭിപ്രായവും ആ റോള്‍ ചെയ്യാന്‍ യുവാക്കളായ ഞങ്ങള്‍ക്കാര്‍ക്കും താല്‍പര്യമില്ലെന്നുള്ള മനസ്സിലിരുപ്പും കണക്കിലെടുത്ത്‌ സദാശിവന്‍ പിതാശ്രി ആവാന്‍ മനസാ വാചാ കര്‍മ്മണാ തയ്യാറെടുത്തു.

നായകന്റെ അച്ഛന്റെ വേഷം കോട്ടും സൂട്ടുമുള്ള, ബൂട്സിട്ട, കയ്യില്‍ റൈഫിള്‍ പിടിച്ച്‌ നടക്കുന്നതാണ്‌. വീടിന്റെ പിന്നിലെ ചതുപ്പു നിലം തൂര്‍ക്കാന്‍ യൂകാലിപ്റ്റസ്‌ നടാന്‍ പോയപ്പോള്‍ വാങ്ങിയ റബര്‍ ബൂട്സ്‌ വീട്ടിലുണ്ടെന്നും പഴയതാണെങ്കിലും ഉപയോഗയോഗ്യമാണെന്നു ഷാജി പറഞ്ഞപ്പോള്‍ അവനെത്തന്നെ സാമഗ്രിസെറ്റപ്പിന്റെ അധികാരിയാക്കി.

നാടകം അരങ്ങേറുന്ന അന്ന്‌ രാവിലെ ബൂട്സെത്തിക്കാം എന്ന്‌ ഷാജി പറഞ്ഞിരുന്നെങ്കിലും രാത്രി നാടകം തുടങ്ങുന്നതിനു കഷ്ടി മുക്കാല്‍ മണിക്കൂര്‍ മുന്‍പു് മാത്രമാണ്‌ സാധനം കയ്യില്‍ കിട്ടിയത്‌. ഉപയോഗിച്ചിട്ട്‌ ഏതാനും വര്‍ഷങ്ങളായിരുന്ന ആ ബൂട്സ്‌ വൃത്തിയാക്കുന്ന ചുമതല ന്യായമായും, നാടകത്തില്‍ ഏറിയാല്‍ പശ്ചാത്തല സംഗീതം ഇടുക എന്ന ചുമതല മാത്രമുള്ള എനിക്ക്‌ കിട്ടി. ഉള്ള സമയം കൊണ്ട്‌ മാക്സിമം കലാത്മകമായി തന്നെ ഞാന്‍ ബൂട്സ്‌ വൃത്തിയാക്കി.

നാടകം തുടങ്ങി.റിഹേഴ്സലിനേക്കാള്‍ സ്പീഡില്‍ അരങ്ങത്ത്‌ എന്ന തത്ത്വത്തിന്‌ ഒരു പേരുദോഷവും വരാത്തരീതിയില്‍ കാര്യങ്ങള്‍ മുന്നേറുമ്പോള്‍ ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടു. റൈഫിളിന്റെ മൂട്‌ കാല്‍ക്കലും കുഴല്‍ ശരീരത്തില്‍ നിന്ന്‌ മാക്സിമം അകറ്റിയും പിടിച്ച്‌ മറ്റേക്കൈ അരയില്‍ പ്രതിഷ്ഠിച്ച്‌ ഡയലോഗ്‌ പറയുന്ന സദാശിവന്‍ കൂടെക്കൂടെ ഇടതുകാല്‍ വിറപ്പിക്കുകയും മൂര്‍ദ്ധന്യത്തില്‍ നാടകത്തിനു വിഘ്നം വരാത്ത രീതിയില്‍ നിലത്ത്‌ ആഞ്ഞുചവിട്ടുകയും ചെയ്യുന്നു. ഭാര്യയുമായി വഴക്കിടുന്ന സീനായതിനാലും സദാശിവന്‍ അമെച്വറില്‍ നിന്ന്‌ മേല്‍പോട്ട്‌ പോകാന്‍ കഴിവുള്ളവന്‍ ആയതുകൊണ്ടും, റിഹേഴ്സലിലില്ലാതിരുന്ന ഈ സംഗതിയെ രംഗത്തിനു കൊഴുപ്പുകൂട്ടാനുള്ള അവന്റെ മനോധര്‍മ്മമായിക്കണ്ട്‌ "ജോസേട്ടന്റെ കാന്റീനില്‍ നിന്ന്‌ ഒരു ഉള്ളിവടയും ചായയും ഇവന്‌ എന്റെ വക" എന്നു് ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഒരു രംഗത്തില്‍ നായകന്‍ കുമാരന്റെ അച്ഛന്‍ റൈഫിള്‍കൊണ്ട്‌ സ്വയം വെടിവെച്ച്‌ മരിക്കുന്നു. മരിച്ച്‌ കിടക്കുന്ന അച്ഛനേയും ഷോക്കായി ചെവികള്‍ പൊത്തി നില്‍ക്കുന്ന അമ്മയേയും മറ്റൊരു കഥാപാത്രമായ ഡോക്ടരേയും ഒക്കെ സാക്ഷിനിര്‍ത്തി സമൂഹത്തോടുള്ള സന്ദേശം കുമാരന്‍ ഘോരഘോരം വിളമ്പുമ്പോള്‍...

അപ്പോള്‍...

പെട്ടെന്ന്‌ ശവശരീരം ചാടി എഴുന്നേറ്റു. പിന്‍ഭാഗം താങ്ങിപ്പിടിച്ച്‌ സ്റ്റേജില്‍ നിന്നിറങ്ങിയോടി. കാണികളുടെ ഇടയിലേക്കോടാതെ സ്റ്റേജിനു പിന്നിലേക്കൊടാനുള്ള ബുദ്ധി അവന്‍ കാണിച്ചു.

നാടകം അവിടെവെച്ച്‌ ഓഫായി. കര്‍ട്ടന്‍ ഞാന്‍ തന്നെ വലിച്ചിട്ടു. അല്ല, അതു ഞാന്‍ ചെയ്തില്ലെങ്കില്‍ കാണികള്‍ ചെയ്തേനെ. കൂവലും അട്ടഹാസവും കാണികളുടെ സ്ഥിരം സംഭാവനകള്‍ ചിലതും നടന്നു.

സ്റ്റേജിന്റെ പിന്നില്‍ ചെന്ന്‌ സദാശിവനെ അന്വേഷിച്ച്‌ നടന്ന ഞങ്ങളുടെ മുന്‍പില്‍ ഒരു തൂണിന്റെ മറവില്‍ നിന്നും അവനവതരിച്ചു. എന്തെങ്കിലും ചോദിക്കും മുന്‍പേ "വേണ്ട" എന്നു് കൈനിവര്‍ത്തി നീട്ടിക്കാണിച്ച്‌ സദാശിവന്‍ പറഞ്ഞു.

"ബൂട്സിടാന്‍ വിഷമമായിരുന്നു. സമയം കിട്ടാത്തതുകൊണ്ടോ എന്തോ, ഈ പന്നി (അത്‌ എന്നെ ഉദ്ദേശിച്ചാ..) ബൂട്സിന്റെ പുറത്തുമാത്രമേ വൃത്തിയാക്കിയുള്ളു. അകത്തപ്പിടി അഴുക്കായിരുന്നു"

"നാടകം തുടങ്ങുന്നതിനു തൊട്ടുമുന്‍പല്ലേ ബൂട്സിട്ടത്‌? നാടകം തുടങ്ങി ഡോക്ടര്‍ വരുന്നതിനു തൊട്ടുമുന്‍പുമുതല്‍ എന്റെ ഇടതേക്കാലില്‍ എന്തോ അരിച്ചുകയറുന്നത്‌ എനിക്ക്‌ തോന്നി. രംഗത്തിന്റെ സ്വഭാവമനുസരിച്ച്‌ ഞാന്‍ കാല്‍ കുടഞ്ഞും നിലത്ത്‌ ചവിട്ടിയും ആ സാധനത്തിനെ കളയാന്‍ നോക്കി"

"പക്ഷെ മരിച്ചുവീണ സീന്‍ മുതല്‍ ഞാന്‍ ഹെല്‍പ്‌ലസ്സായി! അവന്‍ കേറിക്കേറി 'ശ്രീമൂലത്തില്‍' എത്തി. പെട്ടെന്ന്‌ സഹിക്കാന്‍ പറ്റാത്ത വേദന. ആ വേദനയില്‍ ഞാനല്ല, ശരിക്കും മരിച്ചുകിടക്കുന്നവന്‍ വരെ ഞെട്ടി ഓടും"

ആര്‍ദ്രമായ ഞങ്ങള്‍ക്ക്‌ ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളു - "എന്തൂട്ടായിരുന്നു എടവാട്‌?"

"പഴുതാര"

ഞാന്‍ ആള്‍റെഡി ഇരുട്ടിലേക്കു മുങ്ങിയിരുന്നു.

21 comments:

ചിതല്‍/chithal said...

സദാശിവന്‍ പരിചയപ്പെട്ടിരിക്കേണ്ട ഒരു കഥാപാത്രമാണു്. അദ്ദേഹത്തെ പറ്റി കൂടുതല്‍ ഇനിയുള്ള പോസ്റ്റുകളില്‍ വിവരിക്കാം. ഇപ്പോള്‍ അദ്ദേഹത്തെ ഫേമസ്‌ ആക്കിയ ഒരു കഥ വായിക്കൂ

Kavitha Warrier said...

Hahahahaha.... Chirichittenikku irikkan vayye.... Nammude Sadasivan Sir ithu vallathum vayikkarundo? Ithu vare ketta Sadasivapuranangaleyokke kadathivetti ee Nadakapuraanam.... Sadasivanum, Sadasivante vikruthikal nannayi ezhuthiya chithalinum ente Hridayam Niranja Abhinandanangal!

അരവിന്ദ് :: aravind said...

അടിപൊളി! നല്ലോം ചിരിച്ചു! :-)

ചിതല്‍/chithal said...

കവിതേ, താങ്ക്സ്‌!! ഞാന്‍ പണ്ട്‌ പറഞ്ഞ ചില കഥകള്‍ കൂടി ഇടാം. സമയമാവട്ടെ.
അരവിന്ദ്‌ജി, നന്ദി നന്ദി! താങ്കളൊക്കെയാ ബ്ലോഗില്‍ ഗുരുസ്ഥാനീയര്‍!

A.V.G.Warrier said...

Fun...tastic. This is really wonderful. Look forward to the next post.

jayanEvoor said...

ഹ ഹ ഹ!!
വളരെ രസകരം!
എനിക്കുമുണ്ട് ഇത്തരം ചില നാടകാനുഭവങ്ങള്‍....

A.V.G.Warrier said...

Mr Valmikavasi, how does one comment with malayalam font?

അരുണ്‍ കരിമുട്ടം said...

ഹ..ഹ..ഹ
അത് കൊള്ളാം, പാമ്പ് ആവാഞ്ഞത് നന്നായി:)

ചിതല്‍/chithal said...

അയ്യേ!
പാമ്പ്‌ എന്നു പറഞ്ഞാല്‍ ഓവര്‍ ആവില്ലേ?! ആരും വിശ്വസിക്കില്ല :)
നുണ എഴുതുമ്പോഴും ഒരു അതിര്‍ത്തി വെക്കണ്ടെ?
(മാത്രമല്ല, ഈ പോസ്റ്റ്‌ സദാശിവന്‍ കണ്ടിട്ടില്ല. അവന്‍ കണ്ടാല്‍ തല്ലാന്‍ വരും)

Raman said...

Athu Thakarppanaai maashe........

ചിതല്‍/chithal said...

Raman, Anitha - thanks!
iniyum varaNE!

Rakesh R (വേദവ്യാസൻ) said...

സദാശിവനെ പരിചയപ്പെട്ടു :)
വേഡ് വെരിഫിക്കേഷന്‍ മാറ്റൂ ...

ചിതല്‍/chithal said...

വാഴക്കോടന്റെ ആ ചെറുപുഞ്ചിരിക്കു് നന്ദി!
വേദവ്യാസരെ, നന്ദി. ഞാന്‍ വേര്‍ഡ്‌ വെരിഫികേഷന്‍ എടുത്തുകളഞ്ഞു ട്ടാ!

Unknown said...

Sadhashivane famous aakiya kadha vaaichu.. ini adhehathe koodudhal parichaya peduthu.

Amrutha Dev said...

Enkilum pavam Sadasivan uncle ne ingane kashtappeduthenda karyam undayirunno? Boots nannayi vrithiyakkan ariyavunnathinal adhehathinte kalu poyille? Ahh,,,,Pinne oru karyam,, swanthamayi oru pani ariyam alle(Boots vrithiyakkal)!!!!!!!!
Pinne nalla aswadikkan pattiya language annu ketto..

saji said...

adipoli...

Anonymous said...

ithu kalakki
oru sambhavamundu.
calicut universityude hindi nadaka matsaram.
Delhiyil randu aalukal kandu muttunnu
"Kaham se aa re he he tum?"
"kerala se"
"Ah! ,nammude gadiyanke pinnenthinanu nammali kindi paranju kashtapedunathu..."
pinne thudangi thakarppan malayalam dayalogukal

ചിതല്‍/chithal said...

നന്ദി, രാജ്‌! ആ സംഭവം ഞങ്ങളുടെ കോളജിലും അരങ്ങേറിയതാ! ഹിന്ദിക്കുപകരം ഇംഗ്ലിഷ്‌ ആയിരുന്നു എന്നൊരു വ്യത്യാസം മാത്രം. പിന്നെ കണ്ടുമുട്ടുന്ന സ്ഥലം ന്യൂയോര്‍ക്‌ എയര്‍പോര്‍ട്ടും.
(ചിലപ്പൊ ഞങ്ങളുടെ കോളജുകാര്‍ തന്നെയാവും കോഴിക്കോട്‌ സര്‍വകലാശാലയിലും ഇതരങ്ങേറ്റിയത്‌!)

Unknown said...

Nannayittundu :-)

naveenjjohn said...

ഒരു പാട് ഓര്‍മ്മകള്‍ വന്ന് മെടുല ഒബ്ലാംഗെട്ടയ്ക്ക് ഒരു കൊട്ട് തന്നിട്ട് പോയി.... നന്ദി ... ഇനിയും വരാം.... !!!

Unknown said...

kalakki kanji vechu ennu parayunnathu ithinaanu.
superrrrrrrrb. (r alpam kuranju poyi ille?)
iniyum ezhuthuka.. ezhuthi ezhuthi oru cheriya ezhuthumakan aakuka (ezhuthassan pandu jeevichirunnathalle, athu marakkaruthallo)