Tuesday, December 22, 2009

ഇങ്ങിനേയും ഒരച്ഛന്‍

മദിരാശിയിലുള്ള കാലം.

ഇപ്പോള്‍ ഒരു ചെറു ബ്ലോഗ്‌പുലിയായ സിജോയി ഞങ്ങളുടെ കൂടെയുണ്ടു്. ഞങ്ങള്‍ താമസിക്കുന്ന വീടിന്റെ എതിര്‍വശത്തു് ഒരു കുടുംബം താമസിക്കുന്നു. ആ വീട്ടില്‍ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. ഒരു പ്ലസ്‌-2നു പഠിക്കുന്ന പ്രായം. കാണാന്‍ നല്ല കൗതുകം തോന്നും.

അവളുടെ പേരറിയില്ല. എങ്കിലും സിജോയിക്കവള്‍ സ്വപ്നകാമുകിയായി! അവന്‍ അവള്‍ക്കൊരു പേരിട്ടു - കവിത.

ഞങ്ങള്‍ രാവിലെ ആപ്പീസിലേക്കിറങ്ങുമ്പോള്‍ കവിത സ്കൂളിലേക്കു പോകാനൊരുങ്ങുന്നുണ്ടാവും. ആപ്പീസില്‍ നിന്നു തിരിച്ചെത്തുമ്പോള്‍ അവളിരുന്നു പഠിക്കുന്നുണ്ടാവും.

അതുവരെ രാത്രി 9 മണിയാവാതെ ആപ്പീസില്‍ നിന്നിറങ്ങില്ല എന്നു ശപഥമെടുത്തിരുന്ന എല്ലാ അവന്മാരും കൃത്യം 6.10 ആവുമ്പൊ വീട്ടിലെത്തും (6നു് ആപ്പീസ്‌ വിട്ടാല്‍ വീടുവരെ എത്താന്‍ 10 മിനുടെടുക്കും).

ഒരു ദിവസം രാവിലെയുണ്ടു് സിജോയി വെറുതെ ചിരിക്കുന്നു! കാര്യം ചോദിക്കുമ്പോള്‍ തോളുകളനക്കി "ഒന്നുമില്ല" എന്നു കാണിക്കുന്നു. "നീയൊക്കെ നിര്‍ബന്ധിച്ചാലേ ഞാന്‍ പറയൂ" എന്ന മട്ട്‌. ഒടുക്കം അവന്‍ കാര്യം പറഞ്ഞു. അവന്‍ കവിതയെ സ്വപ്നം കണ്ടുപോലും! അവനും കവിതയും പാര്ക്കി‍ല്‍ പോയി കുറേനേരം മരംചുറ്റി നടക്കുന്നു. പെട്ടെന്നു കവിതയെ കാണാനില്ല. സിജോയി അന്വേഷിച്ചുനടക്കുമ്പോള്‍ പൂത്തുനില്‍ക്കുന്ന ചുകന്ന റോസാപുഷ്പങ്ങള്‍ക്കരികില്‍ അവള്‍ പുറം തിരിഞ്ഞുനില്‍ക്കുന്നു.

പതുക്കെ പമ്മിപ്പമ്മി കവിതയുടെ പിന്നിലെത്തി പെട്ടെന്നു് "കവിതേ!" എന്നുറക്കെ വിളിക്കുകയും ഞെട്ടിത്തിരിഞ്ഞ ആ പെണ്ണു് കവിതയല്ലെന്നു മനസ്സിലാക്കുകയും സോറി പറയുകയും പെണ്ണു് ചിരിച്ചുകൊണ്ടു് "it's ok!" എന്നു മൊഴിയുകയും ഈ രംഗങ്ങള്‍ ഒളിച്ചിരുന്നു കാണുകയായിരുന്ന കവിത പൊട്ടിച്ചിരിച്ചുകൊണ്ടു് വന്നു് അവനെ കൈതലോടി ആശ്വസിപ്പിക്കുകയും ക്ഷീണം മാറാന്‍ ഐസ്ക്രീം മേടിച്ചുകൊടുക്കുകയും ചെയ്യുന്നതായി ആ കശ്മലന്‍ സ്വപ്നം കണ്ടു! അയ്യയ്യേ..

അവളെ ആകര്‍ഷിക്കാന്‍, ശ്രദ്ധപിടിച്ചുപറ്റാന്‍ ഞങ്ങളെന്നും "പഡോസന്‍" എന്ന പഴയ ഹിന്ദി സിനിമയിലെ ആ പ്രശസ്തഗാനം ടേപ്‌ ഇടും - "മേരെ സാംനെ വാലി ഖിഡ്കി മേ എക്‌ ചാന്ദ്‌ കാ ടുക്ഡാ രഹ്താ ഹേ!"

(എന്നു വെച്ചാല്‍, "എന്‍ മുന്നിലുള്ളയാ ജാലകത്തില്‍, ചന്ദ്രിക തുല്യമാം മുഖമൊന്നുണ്ടു്" എന്നു്)

അവളെന്തുവിചാരിച്ചാലും ഞങ്ങള്‍ക്കു പ്രശ്നമല്ല. ഞങ്ങള്‍ സന്ധ്യക്കു് ആ പാട്ടു് വച്ചിരിക്കും. ഞങ്ങളുടെ കവിത ആ സമയത്തു് വീടിന്റെ മുന്നിലിരുന്നു് പഠിക്കുന്നുണ്ടാവും. സിജോയി തന്റെ ദിവാസ്വപ്നങ്ങളുടെ കെട്ടഴിക്കുന്നതു് അപ്പോഴാണു്.

ഒരു ഒഴിവുദിവസം വൈകുന്നേരം...

കവിത പതിവുപോലെ പഠിക്കാന്‍ വന്നിരുന്നു. പശ്ചാത്തലത്തില്‍ ഞങ്ങള്‍ പാട്ടുവെച്ചു. മുന്‍വശത്തെ വാതിലടച്ചു് ജനലിലൂടെ "കവിത" ആസ്വദിച്ചുകൊണ്ടിരുന്നു.

അപ്പോള്‍ കാണാം - കവിത തിരക്കിട്ടു അകത്തേക്കു പോകുന്നു. ഏതാനും നിമിഷങ്ങള്‍ക്കകം അവളുടെ അച്ഛന്‍ പുറത്തെത്തി ധൃതിയില്‍ ഞങ്ങളുടെ വീട്‌ ലക്ഷ്യമാക്കി നടന്നുവരുന്നു.

"ശെടാ, പ്രശ്നമായീലൊ! പാട്ടുവെക്കാനുള്ള ഐഡിയ നിന്റെയാ" എന്നൊക്കെ ഞങ്ങള്‍ പരസ്പരം പഴിചാരുന്നതിനിടക്കു് വാതില്‍ക്കല്‍ മുട്ടുകേട്ടു.

പാട്ടു് ഞങ്ങള്‍ നിര്‍ത്തി. പതുക്കെ വാതില്‍ തുറന്നു. ചിരിക്കാന്‍ ശ്രമിച്ചു. മുഖം കോടിപ്പോകുന്നു. കവിതയുടെ അച്ഛന്‍ ഞങ്ങളെ തുറിച്ചുനോക്കി.

"നിങ്ങളോടെനിക്കൊരു കാര്യം പറയാനുണ്ടു്. നിങ്ങള്‍ ഇപ്പോള്‍ വച്ച ആ പാട്ടു്...."

ഇപ്പൊ അടി വീഴും - ഞങ്ങള്‍ക്കുറപ്പായി. ദയനീയമായി ഞങ്ങള്‍ പരസ്പരം നോക്കി. അടി എനിക്കാദ്യം കൊള്ളാതിരിക്കാന്‍ ഞാന്‍ മെല്ലെ സിജോയിയുടെ പിന്നിലേക്കു നീങ്ങി. (അവനിത്തിരി മസിലൊക്കെയുണ്ടു്. ഒരടി കൊണ്ടാലൊന്നും ഒന്നും പറ്റില്ല).

"അയ്യോ സാര്‍.. ഞങ്ങളൊന്നും ഉദ്ദേശിച്ചല്ല പാട്ടു വെച്ചതു്. ശല്യമായെങ്കില്‍ ക്ഷമിക്കണം. വേണമെങ്കില്‍ ഇനിമുതല്‍..." സിജോയി പറയാന്‍ തുടങ്ങി.

കവിതയുടെ അച്ഛന്‍ സിജോയിയുടെ നേരെ തിരിഞ്ഞു. കനത്ത ഒരു കൈ സിജോയിയുടെ തോളില്‍ പിടിച്ചു.

"ഏയ്‌.. ശല്യമൊന്നുമില്ല. എന്റെ മോള്‍ക്കു് ആ പാട്ടു് ഇഷ്ടമായി. അവള്‍ക്കു് ആ പാട്ടു് സ്കൂലിലൊരു ഫങ്ങ്ഷനു പാടണം എന്നൊരു ആഗ്രഹം. തമിഴ്‌നാട്ടില്‍ ആര്‍ക്കും ഹിന്ദിയറിയില്ല എന്നറിയാമല്ലൊ. അതുകൊണ്ടാ ചോദിക്കുന്നതു്. ഒരു രണ്ടു് ദിവസത്തേക്കു് ആ കസറ്റൊന്നു തരാമോ?"

ഹാവൂ! ഇത്രേ ഉള്ളു? സിജോയിയുടെ പിന്നില്‍ നിന്നും ആത്മവിശ്വാസത്തിന്റെ പുനര്‍ജന്മമായി ഞാനവതരിച്ചു. ധൈര്യസമേതം കാസേറ്റ്‌ടുത്തു കവിതയുടെ അച്ഛനു കൈമാറി.

"വളരെ നന്ദി. ഇനി വിരോധമില്ലെങ്കില്‍.. ഈ പാട്ടിന്റെ വരികളൊന്നു് ഇംഗ്ലീഷിലെഴുതി തരുമോ? തമിഴ്‌നാട്ടില്‍ ആര്‍ക്കും ഹിന്ദി അറിയില്ല എന്നറിയാമല്ലൊ........."

23 comments:

chaks said...

Kollam.... oru samshayam... varikal ezuthikodutho??!!!!!! :)

Sijoy Raphael said...

Ho...Rakshapettu...Pedichirikkuvaayirunnu...

Sijoy Raphael said...

Toniyude Guitar vayanayum, aliyante mridangavum koodi parayaamayirunnu...

Amrutha Dev said...

Kollam... nannayittundu...
Pakshe pavam aa "Chand ka tukda"!!! Pattinte varikal thanne anallo alle ezhuthi koduthe...
:)

chithal said...

ചക്സ്‌, അമൃത, നന്ദി! ആ ചോദ്യം സിജോയിയോടു് ചോദിക്കണം!! അവനല്ലേ, ഇതിന്റെ ഒരു ഒരു ഒരു... അത്‌?
ഡാ, സിജോയ്‌, നിനക്കു ഞാന്‍ ഇനിയും പ്രശസ്തി ഉണ്ടാക്കി തരണോ? ;) നോക്കാം..
പിന്നെ, ടോണീടെ ഗിറ്റാര്‍ വായനയേക്കാള്‍ നല്ല എപ്പിസോഡ്‌ അവന്‍ വ്യായാമം ചെയ്യാന്‍ പണ്ട്‌ മരീന ബീച്ചില്‍ പോയതാ.. അതും ഞാന്‍ ഒരിക്കല്‍ പോസ്റ്റ്‌ ചെയ്യാം!!

Kavitha Warrier said...
This comment has been removed by the author.
Kavitha Warrier said...

Enthayalum sundariyaya neighbour nte peru enikku valare ishtappettennu eduthu parayenda karyamillallo, alle?

Sijoy nayakan avumbo Sijoy yude jeevithathil thaangal villain avaathe rakshapettathil santhosham...

Sambhavam kalakki.... Aduthathinayi kathirikkunnu...

Raju said...

Short and sweet one...Praveen, ee kathayude climax ingane thanne ayirunno???

J said...

bhagyam...paskhe ee madras jeevithathil ithilum ethrayo sambhavangal nadannittund-lle.. oronnayi purathu varatte..

Tony said...

enthaayaalum adhikam thaamassiyaathe aa veedu vacate cheyyendi vannu...athaanu ee kathayude sherikkum ulla climax...!!
athu vare nalla snehathil aayirunna owner-nu pettannu angane oru manam-maatam undaakaanulla kaaranam ippozhum oru suspense aaney..!!

kuttipparus world said...

Hai! rasamundennu parayenda karyammillallo...akeppade oru visual effectum undu ketto... and thank U so much for visiting my blog...[ pinnae a mazha - ullile mazhayum purrath peyyunna mazhayum ...randum different experiences anu - but both enriches each other...(eppol ente blog nokkiyathiyal deshyam thonnunillallo alle...vallatha vachakamadiyenne...)]... Thirakkathayil oru kai nokkunnundoyennoru doubt ...?

jayanEvoor said...

ഈ ചിതലിന് മലയാളത്തിലൊരു കമന്റിട്ടിട്ട് തന്നെ കാര്യം!

രസകരമായ കഥ!
(കൂട്ടുകാരൊക്കെ മലയാളം ഫോണ്ട് ഇല്ലാത്തവരാകും എന്ന് കരുതുന്നു. അവര്‍ക്കൊക്കെ സൌജന്യമായി അതൊന്നു ഇന്‍സ്ടാല്‍ ചെയ്തു കൊടുക്കൂ ചിതലേ!)

jinoop said...

rasakaramaya prayogangal kondu chithal bloggers nte idayil vyathyasthanakunnu..cngrts..

Jinoop J Nair

Visala Manaskan said...

നല്ല രസായിട്ട് എഴുതിയിട്ടുണ്ട്. വെരി നൈസ്.

:) കവിത ഒരു നോവലിനുള്ള വിഷയമാണല്ലോ!!

രഘുനാഥന്‍ said...

ഹ ഹ കൊള്ളാമല്ലോ .. എന്നിട്ട് ഹിന്ദി പാട്ട് മലയാളത്തില്‍ എഴുതി കൊടുത്തോ?

കൊട്ടോട്ടിക്കാരന്‍... said...

ഉം.........

ente lokam said...

സിജോയ് വഴി വന്നതാണ് ..ആശംസകള്‍ ...നിങ്ങള്‍ പോസ്റ്റ്‌
ഇടുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും consult ചെയ്യ്ന്നുണ്ടല്ലോ
അല്ലെ ?കൂട്ടി ഇടിക്കാതെ ??.ചിതലേ ഈ ചാണ്ടിയുടെ
വെടികഥ ഒക്കെ വെടി ആണോ സത്യം ആണോ ?

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

അപ്പോൾ ആ പ്രണയ കവിതയുടെ മുമ്പാകം ഇങ്ങനെയാണല്ലേ...

അരുണ്‍ കായംകുളം said...

രണ്ടും കൂടി (പ്രവീണ്‍ & സിജോയ്) അവസാനം കുടുംബ കലഹം ഉണ്ടാക്കിയാല്‍ അത് ഞങ്ങള്‍ പോസ്റ്റാക്കും, ഇപ്പോഴെ പറഞ്ഞേക്കാം :)
(ഇത് രണ്ട് പേര്‍ക്കും കൂടിയാ)

Echmukutty said...

ഗവിതയുടെ ആമുഖം വായിച്ചു.
സിജോയ് ആണ് ചൂണ്ടിക്കാണിച്ചത്.

ഹാപ്പി ബാച്ചിലേഴ്സ് said...

ചിതലേ, ഈ ചാണ്ടി വെറും ഒലിപ്പീരാ അല്ലിയോ ??

Appukkuttan said...

sathyathil, divasavum ulla aa paattu veyppu ozhivakkan ayirunnu cassette medichathu... pinne thirichu thannu kaanilla. Shariyalle?

SULFI said...

ചിതലിന്റെ "കവിതയില്‍" എതിയതിപ്പോഴാ.
ആ തെണ്ടി, സോറി, ചാണ്ടി വഴിയാ ഇവിടെത്തിയത്.
കൊള്ളാം. ആകെ ഞാനും ഒന്ന് പേടിച്ചു. ഇപ്പോള്‍ കിട്ടുമെന്ന്.
ഭാഗ്യം പോയി രണ്ടു മെഴുകുതിരി കത്തിക്ക്.