Thursday, January 14, 2010

ഞാനും ഒരു പ്രസ്ഥാനമായി!

അങ്ങിനെ ഞാനും ഒരു പ്രസ്ഥാനമായി.

ബ്ലോഗില്‍ പോസ്റ്റുകള്‍ ഇടുക, അതിനു കമെന്റുകള്‍ കിട്ടുക, ഒന്നിലധികം followers ഉണ്ടാവുക, ഒരു പോസ്റ്റ്‌ തെരഞ്ഞെടുത്ത്‌ ബ്ലോഗനയില്‍ വരിക എന്നിങ്ങനെയുള്ള ഘട്ടങ്ങള്‍ പിന്നിട്ടപ്പോഴും എന്തോ ഒരു കുറവ്‌‌ അനുഭവപ്പെട്ടിരുന്നു. ഇപ്പൊ അതും തീര്‍ന്നു കിട്ടി.

എന്റെ ബ്ലോഗും അടിച്ചുമാറ്റപ്പെട്ടിരിക്കുന്നു!

കേരളടൈംസ്‌ എന്ന സൈറ്റ്‌ എന്റെ ഒരു പോസ്റ്റ്‌ എടുത്ത്‌ ഇവിടെ ഇട്ടിട്ടുണ്ട്‌.

ഞാന്‍ അവര്‍ക്കൊരു ഈ-മെയിലയച്ചു. പക്ഷെ ഇതുവരെ മറുപടിയുമില്ല, പോസ്റ്റ്‌ മാറ്റിയിട്ടുമില്ല.

ഇപ്പൊ ഞാന്‍ എന്നെത്തന്നെ അഭിനന്ദിച്ചുകൊണ്ടിരിക്കുന്നു. കാരണം ഞാന്‍ എല്ലാ ബ്ലോഗ്‌ പുലികളുടേയും ഇടയിലേക്കുയര്‍ന്നിരിക്കുന്നു! ഇനി ഞാനും മറ്റു പുലികളെ പോലെ പുല്ലു തിന്നുന്നതു നിര്‍ത്തി ആക്രമണത്തിലേക്കു തിരിയുന്നതാണു് എന്നു ആലോചിക്കുന്നു.

പക്ഷെ ബ്ലോഗ്‌ അങ്ങു വെറുതേ കോപി ചെയ്യുകയല്ല, അവരു തലേക്കെട്ടു മാറ്റി കേട്ടൊ! ഇവരുടെ തലേക്കെട്ടു കണ്ടാല്‍ ഉള്ളടക്കത്തിനെപ്പറ്റി ഒരു പിടിപാടും കിട്ടില്ല!

അല്ലെങ്കില്‍ പിന്നെ ആരെങ്കിലും "മലയാളികളുടെ അന്യഭാഷാ ഉച്ചാരണവൈകല്യങ്ങള്‍" എന്നതു മാറ്റി "വിദേശ മലയാളികളുടെ മാതൃഭാഷ ഉച്ചാരണ വൈകല്യങ്ങള്‍" എന്നാക്കുമോ? അപ്പൊ മാതൃഭാഷയുടെ ഉച്ചാരണവൈകല്യമല്ല, ഉള്ളടക്കം മനസ്സിലാക്കാനുള്ള കോപിയടിക്കാരന്റെ കഴിവും ബുദ്ധിയുമാണു് വികലമായിട്ടുള്ളതു്.

പോരാഞ്ഞു ഇതൊരു "Exclusive" എന്ന മട്ടില്‍ ഇട്ടിട്ടുമുണ്ട്‌.

പക്ഷെ വെറും പത്തു പോസ്റ്റിടുന്നതിനിടക്കു ഞാന്‍ ഇങ്ങനെ ഒരു പ്രസ്ഥാനമാവും എന്നു ഞാനോ എന്റെ കുടുംബമോ വിചാരിച്ചിരുന്നില്ല. എന്താ ചെയ്യ്‌ആ? ഒക്കെ അങ്ങനെ പറ്റിപ്പോയി, അങ്ങട്‌ ക്ഷമിക്യാ.

എന്തോ, ക്ഷമിക്കാന്‍ പറ്റണില്യാ ഇക്കു്.

(അവര്‍ ഒരു കാര്യം കൂടി ചെയ്തു. എന്റെ ലേഖനത്തിന്റെ അവസാനം ഞാന്‍ എന്നെ പ്രോത്സാഹിപ്പിച്ച അഭ്യുദയകാംക്ഷികളുടെ പേരുകള്‍ നന്ദിപൂര്‍വം നല്‍കിയിരുന്നു. അത്‌ കാണാനില്ല!)


Update on 15-1-2010: KeralaTimes.com has removed my blog content from their site. What remains now are ony the comments posted by some readers.
Still, no reply to my e-mail...

7 comments:

ചാണ്ടിക്കുഞ്ഞ് said...

എന്തായാലും അവര്‍ പേരെങ്കിലും അക്നോളെജ് ചെയ്തല്ലോ....ഇനിയിപ്പോള്‍ അളിയന്‍ യു.എസ് മുഴുവന്‍ ഹിറ്റ്‌...ആനന്ദ ലബ്ധിക്കിനിയെന്തു വേണം

chaks said...

entammooo..eni enthonkke kelkkendi varumo daivame.Prasidhi kittiyilla enna parathi ethayalum theernu kittiyille.
Blog lokathum paarakal!!!

prasanth294 said...

This is sick! Can we not do something against online plagiarism. The site is getting a lot of undue credits. I saw a lot of positive comments from people who read the article.

Amrutha Dev said...

Chithalinte oru Master piece thanne annu "Malayaliyude anyabhasha Ucharana vaikalyngal". Arenkilum kattondu poyi ennu karuthi athu angane akathirikkunnilla..."Kondu pokilla choranmar kodukkunthorumeridum" ennanalloo.. Pakshe avarude ee pravarthikkethire prathikarikkanam...

അരുണ്‍ കായംകുളം said...

ഭാഗ്യവാന്‍!!
ഇവിടെ ബാക്കിയുള്ളവര്‍ ആരെങ്കിലും പോസ്റ്റ് മോഷ്ടിക്കണേന്ന് ആഗ്രഹിക്കുവാ ( ആഗ്രഹം മാത്രമേ ഉള്ളു, മോഷ്ടിക്കുന്നത് ഇഷ്ടമല്ല)

കുമാരന്‍ | kumaran said...

ഇത്ര പെട്ടെന്ന് പ്രസ്ഥാനമായല്ലോ.. ആശംസകള്‍!

താരകൻ said...

ഇങ്ങനെ മേൽക്കൂര ചോരുന്ന നിരവധി ബ്ലോഗ്സൈറ്റുകളുണ്ട്...ആശയങ്ങളും ചിലപ്പോൾ സൃഷ്ടികൾ അങ്ങനെ തന്നെയും അതിനുള്ളിലേക്ക് ചോർന്നുവീണെന്നിരിക്കും...