Thursday, January 21, 2010

ബോംബേ യാത്ര - 2

(ഒന്നാം ഭാഗം വായിച്ചിട്ടില്ലാത്തവര്‍ ഇവിടെ നോക്കുമല്ലോ..)

കല്യാണപ്പെണ്ണു് പഞ്ജാബിയാണു്. തന്തൂരി ചിക്കനും ലസ്സിയും ചിക്കന്‍ ടിക്കയുമൊക്കെ കൂട്ടി ഞെരിപ്പിക്കാം. മേമ്പൊടിക്കു് ജിലേബിയും മറ്റും കാണും. പോരാത്തതിനു നല്ല ഗോതമ്പിന്റെ നിറത്തിലുള്ള പഞ്ജാബി പെണ്‍കുട്ടികളുമുണ്ടാകും. ഈ ഒഴിവുകാലം ഒന്നു കൊഴുപ്പിക്കണം.

ഇത്രയും കാര്യങ്ങള്‍ ടാക്സിയിലിരുന്നു് പുറത്തെ കാഴ്ച്ചകളാസ്വദിച്ചു് മനോരാജ്യം കണ്ടുകൊണ്ടിരിക്കെ ഞങ്ങള്‍ക്കെത്തേണ്ട സ്ഥലമായി. നേരെ 3-ാ‍ം നിലയിലുള്ള കല്യാണപ്പെണ്ണിന്റെ ഫ്ലാänലേക്കു്. ഒരു 15 മിനുറ്റ്‌ അങ്ങോട്ടും ഇങ്ങോട്ടും വിശേഷം പറച്ചില്‍. എനിക്കു് വിശപ്പു സഹിക്കാതായിരിക്കുന്നു.

"ബേ«m, വിശക്കുന്നുണ്ടോ? ഒരു 10 മിനുട്‌ കൂടി. ടാക്സി കേടുവന്നു എന്നു നിങ്ങള്‍ വിളിച്ചുപറഞ്ഞപ്പോള്‍ ഉള്ള ഭക്ഷണമൊക്കെ ഫ്രിഡ്ജില്‍ കയറ്റി. നിങ്ങളെപ്പൊ എത്തും എന്നറിയില്ലല്ലൊ. ചപ്പാത്തി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാ. ഗരം ഗരം ആയി കഴിക്കാം. ഇത്തിരികൂടി ക്ഷമി"

വിനീത: "പാവം, കുറേ വണ്ടി തള്ളിയതാ!"

ഉറുമ്പ്‌: "അച്ഛന്‍ കാര്‍ തള്ളിയതു് എനിക്കു് ഇഷ്ടമായി!"

കുഴിയാന: "ആദ്യത്തെ 1-2 ചപ്പാത്തി ഉറുമ്പിനു കൊടുക്കണം. അവള്‍ക്കു നല്ല വിശപ്പുണ്ടാകും"

വിനീതയും കുഴിയാനയും സസ്യഭുക്കുകളാണു്. പ്രത്യയശാസ്ത്രപരമായി ഞങ്ങള്‍ ചേരില്ല. അതുകൊണ്ടു് കൈ കഴുകിവന്നു് ഞാന്‍ ഇത്തിരി മാറിയിരുന്നു. തന്തൂരി ഉല്‍പന്നങ്ങള്‍ക്കു് മോക്ഷമേകേണ്ടവനാണു് ഞാന്‍.

"ബേ«m, ഭക്ഷണം ഇഷ്ടപ്പെടും എന്നു വിചാരിക്കുന്നു. ഇന്നു വൈകുന്നേരം ഒരു പൂജയുണ്ടു്. അതുകൊണ്ട്‌ വെളുത്തുള്ളിയും സവാളയും ചേര്‍ക്കാത്ത ഭക്ഷണമാ ഇന്നു വിളമ്പുക. ഇതു കുറച്ചു ഉരുളക്കിഴങ്ങു്. തൈരും അചാറും ദേ അവിടെ. നല്ലപോലെ കഴിച്ചോളു"

എന്റെ നിരാശ പൂര്‍ണമായി ആസ്വദിച്ചുകൊണ്ടു് വിനീതയും കുഴിയാനയും ചോദിച്ചു:

"അപ്പൊ കല്യാണത്തിനുള്ള ഒരുക്കമൊക്കെ... എങ്ങിനെയാ?"

"നാളെ engagement. മറ്റന്നാള്‍ കല്യാണം. രണ്ടും തമിഴ്‌ ശൈലിയിലാ. ചെക്കന്‍ തമിഴനാ"

"ഏ? അപ്പൊ ചെക്കന്‍ ബോംബേക്കാരനാണെന്നു പറഞ്ഞിട്ടു്?"

"എന്നുവെച്ചാല്‍ ജനിച്ചതും വളര്‍ന്നതും ബോംബെയില്‍. ഒറിജിനല്‍ തമിഴന്മാരാ. പട്ടന്മാര്‍"

എന്റെ തന്തൂരിയില്‍ അപ്പോള്‍ ഐസ്‌മഴ പെയ്യുകയായിരുന്നു. വിമാനം പിടിച്ചു് ബോംബെയില്‍ വന്നതു് കാര്‍ തള്ളാനും അടുത്ത 2 ദിവസം ചോറും സാമ്പാറും തൈരുസാദവും കഴിക്കാനുമായിരുന്നോ?

ഞങ്ങളുടെ താമസം ശരിയാക്കിയതു് മറ്റൊരു ഫ്ലാänലാണു്. കല്യാണത്തിനുവേണ്ടി 4 ദിവസം വാടകക്കെടുത്ത, 3 കിടപ്പുമുറികളുള്ള ഫ്ലാäv.

"ആല്‍പ്സ്‌ A വിംഗ്‌. 16ാ‍ം നില. ഫ്ലാäv 4. ഇതാ താക്കോല്‍. പോയി പെട്ടിവെച്ചു കുറച്ചു വിശ്രമിക്കു"

വയര്‍ നിറച്ചു ചപ്പാത്തി തിന്നതിന്റെ അഹംഭാവത്തിലാണു് താക്കോല്‍ വാങ്ങിയതു്. ഇത്തിരിനേരം കിടന്നുറങ്ങണം.

നേരെ 16ാ‍ം നിലയിലെത്തി. ആത്മവിശ്വാസത്തോടെ താക്കോല്‍ പൂട്ടിലിട്ടു് തിരിച്ചു. ങേ? താക്കോല്‍ തിരിയുന്നില്ല.

ഉണ്ടായിരുന്ന 5 താക്കോലും മാറിമാറി പ്രയോഗിച്ചുനോക്കി. രക്ഷയില്ല. ഫ്ലാട്‌ ഞങ്ങള്‍ക്കുമുന്‍പില്‍ ഒരു കടംകഥയായി അവശേഷിച്ചു.

താഴെചെന്നു സെക്യൂരിän ചേട്ടനെ കൊണ്ടുവന്നു. മൂപ്പര്‍ നോക്കി. 5 മിനുട്‌ വിയര്‍പ്പൊഴുക്കിയ ശേഷം താക്കോല്‍ വെച്ചു് കീഴടങ്ങി. ഇനി മേലില്‍ ഈ ഫ്ലോറിലേക്കില്ല എന്നുപറഞ്ഞു് അവധാനം നടത്തി.

ഒടുക്കം ഫ്ലാänന്റെ ചുമതലക്കാരനെ കൊണ്ടുവന്നു. അയാള്‍ താക്കോലിലേക്ക്‌ നോക്കി. പൂട്ടിലേക്ക്‌ നോക്കി. ഞങ്ങളുടെ മുഖത്തേക്ക്‌ നോക്കി. നിലത്തിരിക്കുന്ന ലഗേജിലേക്കു നോക്കി.

"സര്‍, ഫ്ലാäv ഏ വിങ്ങിലല്ല, ബി വിങ്ങിലാണു്"

(ഫ യൂസ്‌ലെസ്സേ..)

"അപ്പൊ കീചെയ്‌നില്‍ എഴുതിയിരിക്കുന്നതോ?"

"അത്‌... തെറ്റിപ്പോയതാ"

ഫ്ലാäv നല്ലതായിരുന്നു. എല്ലാ മുറിയിലും ഏസി ഉണ്ട്‌. ഏസി ഇട്ട്‌ വിശാലമായൊന്ന് കിടന്നു.

വൈകുന്നേരത്തെ പൂജ ഒരൊന്നൊന്നര പൂജയായിരുന്നു. ഒരു വലിയ ദേവീപ്രതിമ. അതിനു ചുറ്റും സകലരും തലേക്കെട്ടുമായി നില്‍ക്കുന്നു. ഷഡ്ജവും ഋഷഭവും തമ്മില്‍ തിരിച്ചറിയാന്‍ വയ്യാത്തവിധം 4 പേര്‍ ചേര്‍ന്നു jhankar beatsല്‍ പാടുന്നു.

"ഇന്നു ശബ്ദമുണ്ടാക്കാന്‍ മുനിസിപാലിറ്റിയുടെ പ്രത്യേകാനുമതിയെടുത്തിട്ടുണ്ട്‌!"

ഫ്ലാänല്‍ തിരിച്ചെത്തുമ്പോള്‍ 3 പേര്‍ കൂടി വന്നിരുന്നു. ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൂടിയാണു് ഫ്ലാäv. ആ 3 പേരില്‍ 2 പേര്‍ ഇത്തിരി പ്രായം ചെന്ന ഭാര്യാഭര്‍ത്താക്കന്മാരാണു്. അവര്‍ക്കൊരു മുറി. എനിക്കും കുഴിയാനക്കും ഉറുമ്പിനും ഒരു മുറി. മൂന്നാമത്തെ മുറിയില്‍ വിനീതയും പുതുതായി വന്ന ഒരു സ്ത്രീയും.

26നു രാവിലെ എഴുന്നേല്‍ക്കാന്‍ വൈകി. ഏറ്റവും അവസാനമാണു് ഞാന്‍ കുളിക്കാന്‍ കയറിയതു്. മറ്റ്‌ എല്ലാവരും തയ്യാറായിരുന്നു.

എനിക്കൊരു കുഴപ്പമുണ്ടു് - കുളിമുറിയില്‍ കയറിയാല്‍ ഞാന്‍ പരിസരം മറക്കും. പിന്നെ പാട്ടും ബഹളവുമൊക്കെയാവും. കുറച്ചു സമയമെടുത്ത്‌ വിസ്തരിച്ചുള്ള കുളിയാണു്.

കുളിമുറിയില്‍ കയറി നടയടക്കുന്നതിനു മുന്‍പേ കുഴിയാന മുന്നറിയിപ്പ്‌ തന്നിരുന്നു.

"പാട്ടും പാടി ഇരിക്കരുത്‌. വേഗം കുളിച്ചിറങ്ങണം"

ഇപ്പൊ കാണാം എന്നു മനസ്സിലുറപ്പിച്ച്‌ എന്നത്തേയും പോലെ കുളി തുടങ്ങി. അധികം താമസിയാതെ വാതില്‍ക്കല്‍ മുട്ടുകേട്ടു.

"അതേയ്‌, വേഗം. എല്ലാവരും കാത്തുനില്‍ക്കുന്നു"

ഞാന്‍ സോപ്‌ തേക്കാന്‍ തുടങ്ങി.

5 മിനുട്‌ കഴിഞ്ഞ്‌ വീണ്ടും മുട്ട്‌.

"പാട്ടു പാടാന്‍ സമയമില്ല. വേഗമിറങ്ങിയില്ലെങ്കില്‍ ഭക്ഷണം തീര്‍ന്നുപോകും"

ഹൊ.. അതു പറ്റില്ല. വീണ്ടും കുളിക്കാന്‍ തുടങ്ങി.

"അതേയ്‌ മതി; ഇനി ഒന്നിറങ്ങുന്നുണ്ടോ?"

ശേടാ.. ഇതൊരു ശല്യമായല്ലൊ. എന്നാല്‍ ഒന്നു് കാണിച്ചുകൊടുക്കണം.

ഞാന്‍ കൈയ്യിലിരുന്ന മഗ്‌ ബകറ്റിലെറിഞ്ഞ്‌ വാതില്‍ ഒറ്റവലിക്ക്‌ തുറന്നു!

അത്‌ തന്നെ!
ഏത്‌?
ങ! അത്‌ തന്നെ എന്ന്!

കുളിമുറിയിലേക്കു നോക്കിക്കൊണ്ട്‌ മദ്ധ്യവയസ്കകുടുംബവും വിനീതയുടെ മുറിയില്‍ താമസിക്കുന്ന സ്ത്രീയും.

അവര്‍ മനഃപൂര്‍വം നോക്കിയതല്ല. വാതില്‍ പെട്ടെന്നു തുറന്നപ്പോള്‍ നോക്കിപ്പോയതാണു്. കണ്ടതോ?

തലയില്‍ ഷാമ്പൂ തേച്ചുപിടിപ്പിച്ചിട്ടുണ്ട്‌ എന്നതൊഴിച്ചാല്‍ ഒരു മറയുമില്ലാതെ ദിവ്യദര്‍ശനം നല്‍കി നില്‍ക്കുന്ന ഭഗവാന്‍ ചിതലിനെ!

ആ സന്ദര്‍ഭത്തിന്റെ ഒരു കുഴപ്പം എന്തായിരുന്നു എന്നു ചോദിച്ചാല്‍ ആഗ്രഹിക്കാത്ത പലതും കാണാനും കാണിക്കാനും കിട്ടിയ അവര്‍ക്കും എനിക്കും സ്തബ്ധരായി പരസ്പരബഹുമാനത്തോടെ അനങ്ങാതെ കുറച്ചുനേരം നിലകൊള്ളാന്‍ സാധിച്ചു എന്നുള്ളതാണു്.

തുടര്‍ന്നു് അവര്‍ ദൃഷ്ടികളെ അന്യദിക്കുകളിലേക്കു് സ്വമേധയാ ഫോകസ്‌ ചെയ്യുകയും ഞാന്‍ ഷോ അവസാനിപ്പിച്ച്‌ കുളിമുറിയുടെ വാതില്‍ വീണ്ടുമടക്കുകയും ചെയ്തു (അവര്‍ പുറത്ത്‌, ഞാനകത്ത്‌).

വാതിലടയുന്നതിനു തൊട്ടുമുന്‍പു് മദ്ധ്യവയസ്ക ഭര്‍ത്താവിനെ നോക്കി പുഞ്ചിരിച്ചതും വിനീതയുടെ മുറിയിലെ സ്ത്രീ നെഞ്ചത്ത്‌ കൈവെച്ച്‌ ഓക്കാനിക്കുന്ന പോലെ ഒരു ചേഷ്ട കാണിച്ചതും എന്തിനാണെന്നു് എനിക്കു മനസ്സിലായിട്ടില്ല എന്നും പ്രസ്താവ്യമാണു്.

പത്തുമിനുട്‌ കഴിഞ്ഞു് "എല്ലാവരും പുറത്തുപോയി; ഇനി വാതില്‍ തുറന്നോളു" എന്നു കുഴിയാന പറഞ്ഞതനുസരിച്ച്‌ പതുക്കെ കുളിമുറി തുറന്നു് ആദ്യം തല പുറത്തിട്ട്‌ ഒരവലോകനം നടത്തി രംഗം അനുകൂലമെന്നു കണ്ട്‌ കിടപ്പുമുറിയിലേക്ക്‌ ഓടിക്കയറുകയായിരുന്നു. പിന്നാലെ കുഴിയാനയും വന്നു.

ഞങ്ങള്‍ ഒന്നും മിണ്ടാതെ കുറച്ചുസമയം പരസ്പരം നോക്കിനിന്നു. തുടര്‍ന്ന് എന്റെ മുഖത്തൊരു ചമ്മല്‍ പടര്‍ന്നു എന്നു തോന്നുന്നു. കാരണം, കുഴിയാന പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ഒന്നമ്പരന്നെങ്കിലും പെട്ടെന്നു ഞാനും ചിരിയില്‍ പങ്കുചേര്‍ന്നു.

ഞാന്‍: "വിനീത കണ്ടില്ല"

കുഴിയാന: "എന്തിനാ? വിനീതയുടെ മുറിയിലെ സ്ത്രി നേരെ പോയി അവളോട്‌ സംസാരിക്കുന്നതു കണ്ടു. വിനീതയുടെ റിയാക്ഷന്‍ കാണാന്‍ പറ്റിയില്ല. അവള്‍ സംഗതി അറിഞ്ഞോ എന്നുറപ്പില്ല"

ഞാന്‍: "ഇനി അതു ചോദിക്കുകയും ഒന്നും വേണ്ട"

കുഴിയാന: "ഇല്ല. ഇനി അഥവാ അവളറിഞ്ഞിട്ടില്ലെങ്കില്‍ നിങ്ങളായിട്ട്‌ പറയാനൊന്നും പോവണ്ട"

ഞാന്‍: "ഇല്ല. നമുക്ക്‌ ബ്രേക്‍ഫാസ്äv കഴിച്ചാലോ?"

മദ്ധ്യവയസ്ക കുടുംബത്തിനെ പിന്നെ കാണുന്നത്‌ മോതിരം മാറ്റ ചടങ്ങിനാണു്. അവര്‍ എന്നെ തുറിച്ചുനോക്കി. ഞാന്‍ എന്റെ പാട്ടിനു പോയി. ഹല്ല പിന്നെ!

തിരിച്ചു് ഒരു ഇന്നോവയിലാണു് വന്നതു്. മദ്ധ്യവയസ്കകുടുംബവും വിനീതയുടെ കൂടെ താമസിക്കുന്ന സ്ത്രീയും അതേ കാറില്‍ കയറുന്നതു് ഞാന്‍ ശ്രദ്ധിച്ചു. യാത്രയിലുടനീളം ആരും പരസ്പരം മിണ്ടിയില്ല. ഞാന്‍ ഉറക്കം നടിച്ചിരുന്നു.

(ഡ്രൈവര്‍ ചിരിക്കുന്നുണ്ടോ?)

അടുത്തദിവസം കല്യാണം. അന്നു് മറ്റുള്ളവരുണരുന്നതിനു മുന്‍പുതന്നെ ഞാന്‍ കുളികഴിഞ്ഞു് മുഴുക്കൈ ഷര്‍ട്ടും ഷൂസും ധരിച്ചു റെഡിയായി. ഇനി ആരും എന്നെ കണ്ട്‌ ചിരിക്കണ്ട. വിനീതയും കുഴിയാനയും ഉറുമ്പും തയ്യാറായപ്പോള്‍ അടങ്ങിയൊതുങ്ങി അവരുടെ കൂടെ നടന്നു. കല്യാണം നടക്കുന്ന ഹോ«ലിലേക്കു പോകാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന കാറുകളുടെ അടുത്തുവന്നു് നിന്നു

(തുടര്‍ന്നിരിക്കും...)

16 comments:

Jinoop J Nair said...

Kuli muri scene vayichittu (koode gathikedinu orkukayum cheythu.pedikanda! ormayile chithal oru towel uduthirunnu) ,parisaram marannu chirikkathirikkan kazhinjilla....:-)

Kavitha Warrier said...

Chirichu chirichu vayyathaayi..... Thottappurathe Study Teble il irikkunna 'Ulp' njettiyathu mathram micham...

Kutti vicharichittundavum.... Paavam Amma, School il njan povunnathu vare oru kuzhappavum undayirunnillallo ennu...

Enthayalum Tandoor bhakshanathinte nirashayum, kuli sceneum THAKARTHU....

chaks said...

bombay part 2-ne kal rasakaram aayi thonniyathu "blonkey" enna peru charthi thanna sambhavam aanu :)

ചാണ്ടിച്ചൻ said...

വിനീതയുടെ മുറിയിലെ സ്ത്രീ നെഞ്ചത്ത്‌ കൈവെച്ച്‌ ഓക്കാനിക്കുന്ന പോലെ ഒരു ചേഷ്ട കാണിച്ചതും എന്തിനാണെന്നു് എനിക്കു മനസ്സിലായിട്ടില്ല ...

എനിക്ക് മനസ്സിലായി..."സാധകം" പോര.

ഹ ഹ ഹ...

Sankaran said...

Kannaadiyil nokki pottichchirikkaan (malarnnu kidannu thuppanum) ulla ee siddhi kaimosam varathirikkatte!

അരുണ്‍ കരിമുട്ടം said...

ഞാന്‍: "വിനീത കണ്ടില്ല"

വിനീതയെ കൂടി കാണിക്കാമായിരുന്നു (അന്നേരം വേണേല്‍ ഷാംപൂ കൂടി കഴുകി കളഞ്ഞോ)

ചിതല്‍/chithal said...

കമെന്റിയ എല്ലാവര്‍ക്കും നന്ദി!
ജിനൂപ്‌, ടവല്‍ മനസ്സിലാലോചിച്ചതിനു താങ്ക്സ്‌!
കവിതേ, നിങ്ങള്‍ക്കൊക്കെ വെറും ചിരി! എന്റെ അവസ്ഥയോ?
ചക്സ്‌, എന്നാലും ഒരു donkey എടുത്തു ബ്ലോങ്കി ആക്കേണ്ടിയിരുന്നില്ല..
ചാണ്ടിക്കുഞ്ഞേ.. "ഓന്ത്‌ ഓടിയാല്‍ വേലിയോളം..."
ശങ്കരന്‍, എന്റെ കഥകളില്‍ ഒക്കെ ഞാന്‍ മലര്‍ന്നുകിടന്നു തുപ്പുന്നുണ്ട്‌!
അരുണ്‍, വിനീതക്കു മലയാളം അറിയില്ല. അവള്‍ ഇതിന്റെ translation വേണം എന്നു പറഞ്ഞു പുറകെ നടക്കുന്നുണ്ട്‌. ഇപ്പൊ ഞാന്‍ മുങ്ങിനടക്കുകയാ!

Seethu said...

churukki paranjal.... papi chennidam pathalam.... Alleee...!!! Kalakki... :)

Bombay enna mahanagarathin ithu randamathe praharam... !!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എല്ലാ പോസ്റ്റും വായിച്ചു ആദ്യമായാ ഈ വഴി. വൈകിയോ? അറിയുന്ന പലരും കമന്റിട്ടിരിക്കുന്നു ആരും ഒന്നും പറഞ്ഞില്ല!.

ചിതല്‍/chithal said...

സീതു, നന്ദി! ഒരു ചെറിയ പ്രഹരം കൂടി അടുത്ത ഭാഗത്തില്‍ വരും!
കുട്ടിച്ചാത്തന്‍, വൈകിയിട്ടില്ല. സ്വാഗതം! ഇനി ഇടക്കിടക്കു വരുമല്ലൊ?

neenuratheesh said...

Xpecting the nxt Part of Divya Darshanam Special at the earliest .....

Kollam.... Nannayittunde Bhagavan Chithal...

BHALGU said...
This comment has been removed by the author.
BHALGU said...

Praveeen..Nannayittunde...Adutha Bhagam Vegam idu mashe.. randu divasam leave-edu....

ശ്രീ said...

അല്ല. അപ്പോള്‍ വിമാനം പിടിച്ചു് ബോംബെയില്‍ വന്നതു് 2 ദിവസം നോണ്‍ വെജ് കഴിക്കാനായിരുന്നോ?

പിന്നെ, ആ ഫ്രീ ഷോ സംഭവം വായിച്ച് ചിരിച്ചു പോയി.

Ashly said...

"എന്റെ തന്തൂരിയില്‍ അപ്പോള്‍ ഐസ്‌മഴ പെയ്യുകയായിരുന്നു."

കലക്കന്‍ എഴുത്ത്...

Joselet Joseph said...

സംഗതി അപ്പോള്‍ ജയറാമിനും കോയക്കും മാത്രമല്ല ചിതലിനും പറ്റിയിട്ടുണ്ട്.
ഇല്യോ? ദര്‍ശനഭാഗ്യം കിട്ടാത്തവര്‍ക്ക് നഷ്ടം!!

(സംഗതി തുടര്‍കഥകളാണല്ലേ? എല്ലാം വായിക്കണം.ലിങ്ക് തന്നത് നന്നായി. ഫോളോ ചെയ്തിട്ടുണ്ടെങ്കിലും ഡാഷ്ബോര്‍ഡില്‍ അപ്ഡേറ്റ് വരുന്നില്ലായിരുന്നു. ഇന്നു ഒന്നൂടെ ഫോളോ ചെയ്തു പിന്തുടര്‍ന്നു.)