Thursday, July 15, 2010

ഒരാഴ്ച - 3


"കൊലയാളിയും തെളിവും അന്വേഷണത്തിന്റെ അന്ത്യവും"


(ഒന്നാം ഭാഗവും രണ്ടാം ഭാഗവും വായിച്ചിരിക്കുമല്ലോ?)

SP: "വരൂ. ഫോറൻസിക്‌ ലാബിൽ നിന്നുള്ള റിപ്പോർട്‌ വന്നു. നിങ്ങളൂഹിച്ച മാതിരി സിഗററ്റിൽ തന്നെയായിരുന്നു വിഷക്കൂട്ടു്. ആട്ടെ, ഏറ്റെടുത്ത കാര്യമെന്തായി? നിങ്ങൾക്കെന്തങ്കിലും തുമ്പു് കിട്ടിയോ?"

DySP: "ഉവ്വു് സാർ. ഈ കേസിൽ ഒന്നൊഴികെയുള്ള എല്ലാ തുമ്പുകളും എനിക്കു് കിട്ടിക്കഴിഞ്ഞു. കൊലയാളി ആരെന്നും വ്യക്തമാണു്. എന്റെ സംശയങ്ങൾ എന്നെ എങ്ങിനെ ഇവിടെയെത്തിച്ചു എന്നതു് ഞാൻ പറയുന്നതിനു മുൻപു് സർ ഈ ഡയറിയൊന്നു് വായിക്കണം. സോമന്റെ ജ്യേഷ്ഠന്റെ കയ്യിൽ നിന്നു് ഞാൻ കണ്ടെടുത്ത ഡയറി. മുഴുവൻ പേജുകൾ വായിക്കണമെന്നില്ല. ഞാൻ ചില പേജുകൾ അടയാളപ്പെടുത്തിയിട്ടുണ്ടു്. അതിൽ അടിവരയിട്ട ഭാഗം മാത്രം വായിച്ചാൽ മതിയാകും"

SP കറുത്തു് തടിച്ച ഡയറി കയ്യിലെടുത്തു. അതിലെ വടിവൊത്ത അക്ഷരങ്ങൾ തെളിഞ്ഞു.

കൊ.വ. 1138 ചിങ്ങം 3

...പറഞ്ഞു് ഞാനിന്നു് സത്യന്റേയും ശാരദയുടേയും ഇപ്പോഴത്തെ അഡ്രസ്‌ മനസ്സിലാക്കി. ഇല്ല. വർഷമിത്ര കഴിഞ്ഞിട്ടും എനിക്കതൊന്നും മറക്കാനാവില്ല. ഒരാൾക്കു് താങ്ങാവുന്നതിലപ്പുറം സങ്കടം അവരിരുവരും എനിക്കു് തന്നിട്ടുണ്ടു്. എന്നാൽ അതിലൊന്നും അവരൊരിക്കലും പശ്ചാത്തപിച്ചിരുന്നതായി എനിക്കു് തോന്നിയിട്ടില്ല. അവർക്കു് എന്തു് ശിക്ഷയാണു് മതിയാവുക? എന്റെ ജീവിതം തൊലച്ച ദ്രോഹികൾ...

കൊ.വ. 1138 ചിങ്ങം 28

ഞാൻ തീരുമാനിച്ചുകഴിഞ്ഞു. മരണത്തിൽ കുറഞ്ഞ ഒരു ശിക്ഷയും അവരിരുവരും അർഹിക്കുന്നില്ല. ശാരദ സത്യനെ അപേക്ഷിച്ചു് ചെയ്ത തെറ്റു് കുറവായിരിക്കാം. എന്നാൽ മാനസികമായി എന്നെ കൂടുതൽ പീഢിപ്പിച്ചതവളാണു്...

കൊ.വ. 1138 കന്നി 7

സത്യനു് കത്തെഴുതി പോസ്റ്റ്‌ ചെയ്തു. വിശേഷങ്ങൾ മാത്രമേ ചോദിച്ചുള്ളു. പഴയതൊന്നും അവനോർക്കാൻ വഴിയില്ല. അവന്റെ ഫോൺ നംബർ അയച്ചുകിട്ടിയാൽ നേരിട്ടു് വിളിക്കാം. അല്ലെങ്കിൽ അവനു് വീണ്ടും കത്തെഴുതാം..

കൊ.വ 1138 കന്നി 18

..ശാരദക്കു് വേണ്ടി ഞാൻ തയ്യാറാക്കിയിരിക്കുന്നതു് strychnine കൊണ്ടുള്ള മരണമാണു്. മരണം അവൾക്കു് കൈപ്പേറിയ അനുഭവമാകട്ടെ. എന്നാൽ ഏറ്റവും ദുഃസ്വാദുള്ള ആ വസ്തു അവളെക്കൊണ്ടു് കഴിപ്പിക്കുക അസാധ്യമാവും. അതിനു് ഞാനൊരു വഴി കണ്ടിട്ടുണ്ടു്. കാപ്സ്യൂളിൽ ഈ പൊടിയിട്ടു് നൽകുകയാണു് ഉത്തമം. ഒരു മരുന്നെന്ന നിലക്കു് അവൾ അറിയാതെ അതു് കഴിക്കണം. വരട്ടെ. അവൾ എത്തിയാൽ എന്തെങ്കിലും കാരണം പറഞ്ഞു് അവളെ കാപ്സ്യൂൾ തിന്നാനേൽപ്പിക്കണം. എന്തു് കാരണവുമാവാം. മുഖത്തു് വിളർച്ചയുണ്ടെന്നും പറഞ്ഞു് കൊടുക്കാം. പിന്നെ ഒരു 10 കാപ്സ്യൂൾ കൊടുക്കുമ്പോൾ ഒന്നിൽ മാത്രമേ വിഷം നിറക്കാവു. അല്ലെങ്കിൽ വന്നയുടനെ അവൾ മരിക്കും. എനിക്കു് രക്ഷപ്പെടാൻ സമയം കിട്ടില്ല. മാത്രമല്ല എന്തെങ്കിലും സംശയം തോന്നി അന്വേഷണമുണ്ടായാൽ ഞാൻ പെട്ടെന്നു് അകപ്പെടരുതു്. പക്ഷെ സത്യന്റെ മരണം .. അതെങ്ങിനെ നടത്തും?

1138 തുലാം 4

... ഇല്ല. Epsom salt വെച്ചുള്ള പരീക്ഷണം പരാജയപ്പെടാനുള്ള സാധ്യത കൂടുതലാണു്..

.. സത്യന്റെ മറുപടി വന്നു. ഫോൺ നംബർ തന്നിട്ടുണ്ടു്. ആ വൃത്തികെട്ടവനുമായി ഞാൻ സംസാരിച്ചു. ഈ മലമുകളിലാണു് ഞാനെന്നറിഞ്ഞപ്പോൾ അവനു് ഇങ്ങോട്ടു് വരാൻ ആഗ്രഹമുണ്ടത്രെ! വരട്ടെ. അവനെ അവിടെ പോയി കൊല്ലുന്നതിലും നല്ലതു് ഇവിടെ വരുത്തി കൊല്ലുന്നതാണു്...

1138 തുലാം 11

...സത്യനും ശാരദയും അടുത്ത മാസം വരുമത്രെ. ഇതുവരെ സത്യനെ കൊല്ലാനുള്ള പദ്ധതി ശരിയായില്ലല്ലോ...

1138 തുലാം 14

..മതി. ശാരദക്കു് കൊടുക്കുന്ന vitamin കാപ്സ്യൂൾ തന്നെ സത്യനും കൊടുക്കാം. ചാവട്ടെ രണ്ടും..

1138 തുലാം 19

..പുതിയ ഒരു തന്ത്രം കിട്ടിയിട്ടുണ്ടു്..

1138 തുലാം 22

.. അതെ. അതുമതി. സിഗററ്റിൽ മെർക്യൂറിക്‌ സൈനൈഡ്‌. ചൂടു് തട്ടുമ്പോൾ ഹൈഡ്രജൻ സൈനൈഡും മെർക്ക്യുറി വേപ്പറും ഉണ്ടാകും. നേരെ ശ്വാസകോശത്തിൽ.. ഭും! ഒരു നിമിഷം മതി..

1138 തുലാം 28

സുകുമാരന്റെ തെങ്ങിൻതോപ്പിനിടക്കുള്ള പുരയിടം വാടകക്കെടുത്തിട്ടുണ്ടു്. ഒരാഴ്ച അവർക്കവിടെ താമസിക്കണമത്രെ. ഒരു കാര്യം വ്യക്തം. പഴയതൊന്നും അവർക്കോർമ്മയില്ല. വേണ്ട. അതാണു് നല്ലതു്. അന്ത്യനിമിഷത്തിലും അവർ അറിയാതിരിക്കട്ടെ, എന്തിനാണവർ മരിക്കുന്നതെന്നു്...

1138 വൃശ്ചികം 3

..ഒരാഴ്ചക്കുള്ളിൽ അവരെത്തും. ഞാനാലോചിക്കാഞ്ഞ കാര്യം, സിഗററ്റിൽ എങ്ങിനെ വിഷം നിറക്കും എന്നാണു്. മെർക്യൂറിക്‌ സൈനൈഡ്‌ ലായനിയാണു്. ഒരു സിറിഞ്ജിൽ നിറച്ചു് സിഗററ്റിൽ ചേർക്കാനാകുമോ ആവോ. നാളെ പരീക്ഷിക്കാം..

1138 വൃശ്ചികം 8

..എല്ലാം ശരിയായി. അവരെത്തുന്നതിന്റെ അടുത്ത ദിവസം മദ്രാസിലുള്ള കോൺഫറൻസിന്റെ പേരു് പറഞ്ഞ്‌ഉ് രക്ഷപ്പെടണം. മിനിയാന്നു് എറണാകുളത്തുനിന്നു് എന്റെ തന്നെ പേരിൽ ആശുപത്രിയിലേക്കു് റജിസ്റ്റേർഡ്‌ പോസ്റ്റയച്ചിട്ടുണ്ടു്; മദിരാശിയിൽ കോൺഫറൻസ്‌ എന്നു പറഞ്ഞു്. അതു് പറഞ്ഞു് അവർ എത്തുന്നതിന്റെ അടുത്ത ദിവസം തന്നെ മുങ്ങണം.

DySP: "സർ, ഇവിടെ ഒരൽപം വിശദീകരണം ആവശ്യമാണു്. മെർക്യൂറിക്‌ സയനൈഡ്‌ ഒരു antiseptic ആയി അപൂർവമായി ഉപയോഗിക്കാറുണ്ടു്. ഏതാണ്ടു് 320 ഡിഗ്രിയിൽ അതു് വിഘടിച്ചു് മെർക്കുറിയും ഹൈഡ്രജൻ സയനൈഡും ഉണ്ടാകും. ഇവ രണ്ടും ശരീരത്തിനു് ഹാനികരമാണു്. ഒരു സിഗററ്റ്‌ കത്തുമ്പോൾ 400 മുതൽ 700 ഡിഗ്രി വരെ ചൂടുണ്ടാകും. അതായതു് സിഗററ്റിൽ മെർക്കൂറിക്‌ സയനൈഡ്‌ ഉണ്ടെങ്കിൽ സിഗററ്റ്‌ കത്തിച്ചുവലിക്കുന്നതിനിടയിൽ ഒരാൾക്കു് മരിക്കാം!"

"അതുപോലെ ശാരദ മരിച്ചതു് എങ്ങിനെയെന്നു് വ്യക്തമാണു് സർ. സോമൻ മുൻകൂട്ടി തയ്യാറാക്കിയിരുന്ന കാപ്സ്യൂളുകൾ ശാരദ തന്നെ ടെന്നിസ്‌ എൽബോയുടെ കാര്യം പറഞ്ഞു് വാങ്ങിയതായി നസീർ പറഞ്ഞു. ചുരുക്കത്തിൽ ഡോക്ടരെ സംബന്ധിച്ചിടത്തോളം അവരുടെ ചികിൽസക്കുള്ള സമീപനം തേടിയ വള്ളി കാലിൽ ചുറ്റിയ അനുഭവമായി"

SP: "വിചിത്രമായിരിക്കുന്നു! മരിച്ചുപോയ ഒരാൾ ദിവസങ്ങൾ കഴിഞ്ഞു് കൊല നടത്തുക! അതും രണ്ടു കൊല. അസാധ്യം! നിങ്ങളിതെങ്ങിനെ കണ്ടുപിടിച്ചു? എന്തൊക്കെയാണു് അതിനു് സഹായിച്ച ഘടകങ്ങൾ?"

DySP: "സാർ ശ്രദ്ധിച്ചു കേൾക്കണം. ആദ്യത്തെ ദിവസം സോമൻ അതിഥികളെ കൂട്ടാൻ വരുമ്പോൾ കൈയ്യിൽ മെഡിക്കൽ ബാഗുണ്ടായിരുന്നതായി സുകുമാരൻ പറഞ്ഞിരുന്നു. സുഹൃത്തുക്കളെ കാണാൻ വരുന്നയാൾ മെഡിക്കൽ ബാഗ്‌ കൈയിൽ കരുതുന്നതെന്തിനു്? പാമ്പുകടിയേറ്റ ശേഷം നസീർ ആ ബാഗ്‌ ആശുപത്രിയിൽ മറന്നുവെക്കുകയായിരുന്നു. അതിനുള്ളിൽ നിന്നു് കണ്ടെടുത്ത സിറിഞ്ജിൽ മെർക്യൂറിക്‌ സയനൈഡിന്റെ അംശം ഫോറൻസിക്കുകാർ കണ്ടെത്തിക്കഴിഞ്ഞു"

"മറ്റൊന്നു്, നമ്മൾ സംശയിച്ച പോലെ സുകുമാരന്റേയും നസീറിന്റേയും അപരിചിതത്വമായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം സത്യനും ശാരദയും വെറും രണ്ടു മനുഷ്യർ. അവരോടു് വിരോധം തോന്നേണ്ട കാര്യം ഇരുവർക്കുമില്ല"

"മൂന്നു് - വിഷക്കൂട്ടുകൾ. Strychnine അപൂർവമായി ചില മിശ്രിതങ്ങളിൽ ഉറക്കമരുന്നായി ഉപയോഗിക്കാറുണ്ടെന്നു് അന്വേഷണത്തിൽ വ്യക്തമായി. അതുപോലെ മെർക്ക്യൂറിക്‌ സയനൈഡും. ഇവ രണ്ടും അനായാസമായി ലഭിക്കുകയും കൈകാര്യം ചെയ്യുകയും ഉണ്ടെങ്കിൽ അതൊരു ഡോക്ടറാവാനാണു് സാധ്യത"

"നാലു്, സത്യനേയും ശാരദയേയും ഡോക്ടർ വിളിച്ചുവരുത്തുകയായിരുന്നു. അയാൾക്കു് മാത്രമേ വരുന്നവരെക്കുറിച്ചു് അറിവുണ്ടായിരുന്നുള്ളു. സുകുമാരനെ സംബന്ധിച്ചിടത്തോളം സോമന്റെ ഏതോ രണ്ടു കൂട്ടുകാർ വരുന്നു എന്നേയുള്ളു"

"അഞ്ചു്, പാമ്പുകടിച്ചുള്ള മരണം ഒരു സ്വാഭാവികസംഭവമാകാനാണു് സാധ്യത. ഒരാളെ കൊല്ലാൻ പാമ്പിനെ പിടിച്ചു് കടിക്കാനേൽപ്പിക്കുന്നതു് വളരെ ദുഷ്കരമാണു്. മിക്കവാറും ആ ശ്രമം പാഴാവുകയേയുള്ളു"

"ഇത്രയും കാര്യങ്ങൾ വെച്ചു് ഞാനൊരു തീരുമാനത്തിലെത്തി. പ്രത്യക്ഷമായോ പരോക്ഷമായോ സോമൻ കൊലപാതകങ്ങളിൽ പങ്കാളിയാണെന്നു്. രണ്ടു മരണങ്ങളും നടന്നിരിക്കുന്നതു് വിഷം ഉള്ളിൽ ചെന്നാണു്. വിഷം നേരത്തേ കൂട്ടി വച്ചിരിക്കാം. ഒരു കത്തിക്കുത്തു് നടന്നെങ്കിൽ ഒരാൾ നേരിട്ടു് വന്നു് നടത്തുന്നതാവണം. എന്നാൽ വിഷം ഉള്ളിൽ ചെന്നുള്ള മരണത്തിൽ എപ്പോഴാണു് ആ വിഷം തയ്യാർ ചെയ്യപ്പെട്ടതു് എന്നു് കൃത്യമായി പറയുക അസാധ്യമാകും. അതാണു് ഈ കൊലകളുടെ പിന്നിലുള്ള രഹസ്യവും"

"നടന്ന കാര്യങ്ങൾ നമുക്കൂഹിക്കാം. ശാരദ വിഷമടങ്ങുന്ന ഗുളികകൾ സോമനിൽ നിന്നു് വാങ്ങുന്നു. പിന്നീടെപ്പോഴോ - സത്യൻ ഉച്ചക്കുള്ള സർക്കീട്ട്‌ കഴിഞ്ഞുവന്നു് വിശ്രമിക്കുമ്പോഴോ മറ്റോ - സോമൻ അയാളുടെ സിഗററ്റ്‌ ടിൻ കൈക്കലാക്കുന്നു. കൂടുതൽ സാധ്യത, തന്റെ സ്വാതന്ത്ര്യമുപയോഗിച്ചു് സോമൻ വെറുതെ സത്യൻ നോക്കിനിൽക്കെ തന്നെ ആ ടിൻ എടുത്തിരിക്കും എന്നാണു്. പിന്നെ സിഗററ്റിൽ വിഷം നിറക്കുക എളുപ്പമുള്ള കാര്യമായിരുന്നു"

"എന്റെ അന്വേഷണങ്ങളിൽ ഇത്രയും തയ്യാറായി കൊലനടത്തുന്ന ഒരാളെ ആദ്യമായാണു് സർ, ഞാനഭിമുഖീകരിക്കുന്നതു്. മാസങ്ങൾ നീളുന്ന തയ്യാറെടുപ്പു്. പല പദ്ധതികൾ പരീക്ഷിച്ചു് പിന്മാറാതെ ഒരിക്കലും പാഴാവാത്ത ഒരു നൂതനവിദ്യ അയാൾ തന്നെ ഉരുത്തിരിച്ചെടുത്തിരിക്കുന്നു. അതിന്റെ തെളിവാണു്, സ്വയം ഇല്ലാതിരുന്നിട്ടുകൂടി വിജയകരമായി അയാൾ ഈ കൊലകൾ പൂർത്തിയാക്കിയതു്. തന്റെ ലക്ഷ്യത്തിലെത്താൻ ഇത്രയും പ്രയത്നിക്കുന്ന ഇയാൾ തന്റെ ബുദ്ധി നല്ല കാര്യങ്ങൾക്കുപയോഗിച്ചിരുന്നെങ്കിൽ..."

SP: "അപ്പോഴും ഒരു പ്രശ്നം ബാക്കി നിൽക്കുന്നു. അല്ലേ?"

DySP: "അതെ സർ. 'എന്തിനു്' എന്ന ചോദ്യം. ഈ കൊലകൾക്കു പിന്നിലെ പ്രേരകശക്തി നമുക്കിപ്പോഴും അജ്ഞാതം. അതു് പറഞ്ഞുതരാൻ കഴിവുള്ള 3 പേരും കാലയവനികക്കുള്ളിൽ മറഞ്ഞു. ഒരിക്കലും ഒരിക്കലും ആ സത്യം പുറത്തുവന്നുകൊള്ളണമെന്നില്ല. സോമന്റെ ജ്യേഷ്ഠനും ഇക്കാര്യത്തിൽ അജ്ഞനാണു്. കൂടുതലൊന്നും പ്രതീക്ഷിക്ക വയ്യ"

SP: "ഒരു കാര്യം കൂടി - ഈ ഡയറി കിട്ടുമെന്നും അതിൽ ഇങ്ങനെ കൊലയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ടായിരിക്കുമെന്നും നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ?"

DySP: "ഒരിക്കലുമില്ല സാർ. ഈ ഡയറിക്കുറിപ്പു് ഞാൻ ചിന്തിചിച്ചിരുന്നേയില്ല. എന്റെ ലക്ഷ്യം സോമന്റെ മെഡിക്കൽ ബാഗായിരുന്നു. അതിനുള്ളിൽ ഉണ്ടാകാവുന്ന വിഷക്കൂട്ടു്, കാപ്സ്യൂളിന്റെയോ strychnineന്റെയോ അവശിഷ്ടങ്ങൾ.. അത്രയും മതിയായിരുന്നു സർ, ഈ കേസ്‌ തെളിയിക്കാൻ. ഡയറി വെറും ബോണസ്‌ മാത്രം"

SP: "വെൽ ഡൺ. ഈ കേസ്‌ നമുക്കൊരു തിരിച്ചറിവാണു്. മരിച്ചവർ പോലും കൊലനടത്താം എന്ന സത്യം നാം മനസ്സിലാക്കുന്നു. നമ്മുടെ പോലീസ്‌ കുറ്റാന്വേഷണചരിത്രത്തിൽ ഈ കേസൊരു നാഴികക്കല്ലാണെന്ന കാര്യത്തിൽ എനിക്കു് സംശയമില്ല"

25 comments:

ചിതല്‍/chithal said...

നിങ്ങളെ നിരാശപ്പെടുത്തിയില്ല എന്നു് വിശ്വസിക്കട്ടെ..

Manoraj said...

തീരെ നിരാശപെടുത്തിയില്ല പ്രവീൺ. വെൽഡൺ. എന്റെ ഊഹം ഞാൻ ഇന്നലെ പറഞ്ഞിരുന്നല്ലോ? അമ്പേ പരാജയം സമ്മതിക്കുന്നു. ഹി..ഹി. പക്ഷെ, ഇത്രയും കാര്യങ്ങൾ വ്യക്തമായി ഡയറിയിൽ എഴുതിവെച്ച ഒരാൾ കൊല്ലുവാനുള്ള കാര്യം മാത്രം എഴുതിയില്ല എന്നതിനോട് ചെറിയൊരു വിയോജിപ്പുണ്ട് കേട്ടോ.

Anonymous said...

@chithal- great one! A detective story with a difference.. For some reason, it reminded me of the novel "Ordeal by Innocence" by Agatha Christie, in which a man convicted and hanged for murder is proved innocent two years after his death...

@Manoraj- Whatever the event which made the doctor plan the murder, the diary says it took place many years earlier... There's no reason why he would write about it in the diary just before planning the murder.

chaks said...

kollaaamm... cobra... :)

വരയും വരിയും : സിബു നൂറനാട് said...

Applause..
വളരെ വിദഗ്ദമായി, ചുരുക്കി, തന്മയത്വത്തോട്‌ കൂടി കഥ പറഞ്ഞു.

കൊലപാതകത്തിന്‍റെ കാരണം കൂടി പറഞ്ഞാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. പക്ഷെ കിഷോറിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു.

അത് വായിക്കുന്നവരുടെ ഭാവനക്ക് വിട്ടേക്കാം അല്ലെ..!!

jaya said...

nalla katha.. otta irippinu moonu bhagavum vayichu..

karempvt said...
This comment has been removed by the author.
jayanEvoor said...

വളരെ നന്നായിരിക്കുന്നു.
സസ്പെൻസ് അവസാന ഭാഗം വരെ നന്നായി മെന്റൈൻ ചെയ്തു.

ആകെ ഒരു സംശയം മാത്രം. ഇത്ര വിശദമായി ഒരാൾ എല്ലാം ഡയറിയീൽ എഴുതി വയ്ക്കുമോ?

ചെയ്യുമായിരിക്കും അല്ലേ!? മനുഷ്യന്റെ സ്വഭാവവൈചിത്ര്യങ്ങൾ എത്ര പ്രവചനാതീതമാണ്!

ചിതല്‍/chithal said...

കമെന്റുകൾക്കു് നന്ദി.

അന്നന്നത്തെ കാര്യങ്ങളല്ലേ ഡയറിയിൽ എഴുതുക? ഡയറി സ്ഥിരമായി എഴുതുന്നവർ പഴയ കാര്യങ്ങൾ എഴുതുന്നതായി തോന്നിയിട്ടില്ല.

പിന്നെ, ഏറ്റവും വലിയ കാരണം എന്നതു്, കൊലപാതകത്തെ ന്യായീകരിക്കത്തക്ക കാരണമൊന്നും എനിക്കു് ആലോചിച്ചുണ്ടാക്കാനായില്ല എന്നതാണു്. ക്ലീഷെ കാരണങ്ങളേക്കാൾ നല്ലതു് കാരണം വെളിപ്പെടുത്താത്ത ഒരു കഥയായിരിക്കും എന്നുകരുതി.

സിനിമാനടന്മാരുടെ പേരുകൾ, തീയതി കൊല്ലവർഷത്തിൽ കൊടുക്കൽ മുതലായവ എന്റെ ബാലിശമായ ശാഠ്യങ്ങളായി കണ്ടാൽ മതി.

ജയേട്ടാ, കൊലയാളിക്കു് സ്വന്തം വിധി മുൻ‌കൂട്ടി കാണാൻ സാധിച്ചില്ലല്ലൊ. അതുകൊണ്ടു് ആത്മവിശ്വാസത്തോടെ എഴുതിയതാണു് എന്നുകരുതാം.

പിന്നെ പ്രധാന കാരണം: കൊലയുടെ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ ഒരു ഡയറിയാണു് ഏറ്റവും നല്ലതു് എന്നുകരുതി. ഡിവൈഎസ്പി പറഞ്ഞ മാതിരി അയാൾക്കു് കിട്ടിയ സിറിഞ്ജും വിഷവും ഒക്കെ മതി ഈ കൊല തെളിയിക്കാൻ. പക്ഷെ ഡയറി ഒരു പെർഫെക്റ്റ് ആയ തെളിവായി.

ഈ കഥ എഴുതുന്ന സമയത്തു് എന്നെ പ്രോത്സാഹിപ്പിക്കുകയും ഞാൻ ആലോചിച്ചുവച്ചിരുന്ന ചില കൊലപാതകരീതികളിലെ അപാകതകൾ ചൂണ്ടിക്കാണിച്ചു് എന്നെ സഹായിക്കുകയും ചെയ്ത ഡോ. ജയൻ ഏവൂരിനോടുള്ള അകമഴിഞ്ഞ നന്ദി ഞാൻ ഈ അവസരത്തിൽ പ്രകാശിപ്പിച്ചുകൊള്ളുന്നു.

ജയേട്ടാ, കൊല നടക്കുമ്പോൾ കൊലയാളി വേറെ സ്ഥലത്താവും എന്നേ ഞാൻ പറഞ്ഞുള്ളു. അതു് കഥയുടെ രസച്ചരടു് പൊട്ടിച്ചില്ല എന്നു കരുതട്ടേ..!

A.V.G.Warrier said...

Good job

Jishad Cronic said...

വളരെ നന്നായിരിക്കുന്നു....

Thommy said...

Liked

Amrutha Dev said...

Nannayitundu.. Pakshe ithu final part alla ennu viswasikkunnu.. Pinne Satyane sammathikkananam. Karanam Somante maranam nadannu 4 divasathekku cigarette valichillallo... Pashe sadharana tension undakumpol dharalam cigarette valikkarille??? Prethyekilchu friendinte maranam poloru karyam...

കുസുമം ആര്‍ പുന്നപ്ര said...

ചിതലേ , കൂട്ടത്തിലെ ജയന്റെ മെസ്സേജ്
കണ്ടിട്ടും കൂ ടിയാണ് ഈ കഥ വായിക്കാന്‍ എത്തിയത്.
kollam
nannayirikkunnu.

ചിതല്‍/chithal said...

അമൃതേ,
സത്യൻ സിഗരറ്റ് വലിച്ചിട്ടില്ല എന്നു് പറഞ്ഞില്ലല്ലൊ. പഴയ കാലത്തു് ടിന്നിൽ സിഗരറ്റ് കിട്ടും. അതിൽ കുറേ അധികം ഉണ്ടാവും. ഒന്നോ രണ്ടോ സിഗരറ്റിൽ വിഷമുണ്ടെങ്കിൽ അതു് വലിച്ചാലല്ലേ മരിക്കൂ? അതു് എന്നുവേണമെങ്കിലും വലിക്കാം. പിന്നെ, സോമൻ മരിച്ചപ്പോഴുള്ള വിഷമമാവില്ലല്ലൊ, സ്വന്തം ഭാര്യ മരിക്കുമ്പോൾ. ഭാര്യ മരിച്ചപ്പോൾ സിഗററ്റ് വലി അധികമായി (സ്വാതന്ത്ര്യം കിട്ടിയതുകൊണ്ടല്ല) എന്നു മാത്രം.
അവസാനഭാഗമല്ല എന്നു് എന്തേ പറഞ്ഞതു്? ഈ കഥ ഇവിടെ അവസാനിച്ചു. ഇനി അടുത്ത കഥ! ഇനിയും അപസർപ്പക കഥകളെഴുതാം!

ചിതല്‍/chithal said...

AVG, Jishad, Thommy, Kusumam chechi,

Thanks!

Vayady said...

കഥ അസ്സലായി. പക്ഷെ...
പക്ഷെ?
ഇത്രയും വിശദമായി ഡയറിയില്‍ എഴുതിവെയ്ക്കുമോ? ഓ! കഥയില്‍ ചോദ്യമില്ലല്ലോ അല്ലേ? ഒരു അഭിപ്രായം. ബാക്ക് ഗ്രൗണ്ടില്‍ C.B.I ഡയരിക്കുറിപ്പിലേതു പോലെ മ്യൂസിക്കും കൂടി വേണമായിരുന്നു.

Sankaran said...

ഇതിലെ വലിയൊരു സസ്പെൻസ് ഡി.വൈ.എസ്.പി. സംഗതി തെളിയിച്ചതാണ്.

പോലീസിനെ മണ്ടന്മാ‍രാക്കി കാട്ടി, അവരുടെ ചിലവിൽ ചിരിച്ച്, ഒരു ബോറൻ ഡിറ്റക്ടീവിനെ കൊണ്ടു കാര്യം സാധിക്കുന്ന വിദ്യ പ്രയോഗിച്ചില്ലല്ലോ.


കേരള പോലീസ് ചിതലിന് ആഞ്ഞു വീശി ഒരു സല്യൂട്ട് കൊടുക്കട്ടെ.

ചിതല്‍/chithal said...

വായാടി, കൊലയാളി മരിക്കാൻ പോകുന്ന വിവരം അയാൾക്കറിയില്ലല്ലൊ. ആത്മവിശ്വാസത്തിൽ എഴുതിയതായി കണക്കാക്കാം. കഥയിൽ ചോദ്യങ്ങളുമാവാം.
(കഥ എഴുതുമ്പോൾ മ്യൂസിക് വെച്ചില്ലെങ്കിലും ഞാൻ വായിക്കുമ്പോൾ പശ്ചാത്തലത്തിൽ മ്യൂസിക് വച്ചിട്ടുണ്ടു്.. സിബിഐ ഡയറിക്കുറിപ്പിലെ അതേ മ്യൂസിക്)
ശങ്കരാ, നന്ദി. ഇനിയുള്ള അപസർപ്പക കഥകളിൽ അങ്ങിനെ ഒരു ബോറൻ വന്നുകൂട എന്നില്ല.
(പോലീസിന്റെ സല്യൂട്ട് ഇതുവരെ കിട്ടിയില്ലല്ലൊ.. അവരൊക്കെ പോയോ?)

Sankaran said...

എല്ലാവരും ഉത്തേജിതരായി വല്ല ഡയറിയും വീണു കിട്ടുമോന്നു നോക്കി പോയിക്കാണും.

smitha adharsh said...

ഒന്നും,രണ്ടും മൂന്നും ഭാഗങ്ങള്‍ ഒന്നിച്ചിരുന്നു വായിച്ചു.നന്നായിരിക്കുന്നു.
ഡയറി എഴുത്ത് എന്നെ അതിശയിപ്പിച്ചു കേട്ടോ

ബഷീർ said...

ഒന്നും രണ്ടും വായിക്കട്ടെ. എന്നിട്ട് വിശദാമയി കമന്റാം ..ഡിറ്റക്റ്റീവ് ടൈപ്പ് കഥകൾ പണ്ടേ ഇഷ്ടമാണെനിക്കും :)

Sidheek Thozhiyoor said...

രചന നന്നാവുന്നുണ്ട് ...ഇനി തുടര്‍ന്ന് വായിച്ചോളാം ...ആശംസകള്‍.

ചാര്‍ളി (ഓ..ചുമ്മാ ) said...

കൊള്ളാം ചിതലേ,
ഇടപ്പള്ളി പോസ്റ്റിനു പുറകേയാണ് വീണ്ടും ഇവിടെ എത്തിയത്. മൂട്ട പോസ്റ്റിനു ശേഷമുള്ള താങ്കളുടെ പോസ്റ്റുകളൊന്നും വായിക്കാന്‍ സമയം കിട്ടാത്തതിനാല്‍ കുറ്റാന്വേഷണപരമ്പരകള്‍ ഇന്നാണ് വായിച്ചത്....

അഭിനന്ദനങ്ങള്‍ !! തകര്‍ത്തടുക്കിയിട്ടുണ്ട്..

ചാണ്ടിച്ചൻ said...

മൂന്നു ഭാഗവും ഒരുമിച്ചു വായിച്ചു...സസ്പെന്‍സ് ത്രില്ലര്‍....എനിക്ക് മനസ്സിലാകാത്തത് ഈ കഥയുടെ പുറകിലുള്ള സാങ്കേതിക ജ്ഞാനം എവിടന്നു കിട്ടി എന്നാണ്....നമുക്ക് പണ്ട് കെമിസ്ട്രിയില്‍ ഇതൊക്കെ പഠിക്കാനുണ്ടാര്ന്നോ?? പിന്നെ ഈ കാര്യങ്ങളൊക്കെ ഞാന്‍ നോട്ട് ചെയ്തു വെച്ചിട്ടുണ്ട്...എന്നെങ്കിലും ആരെയെങ്കിലും തട്ടണമെങ്കില്‍.....(അടുത്തിരുന്ന ഷിജി ഞെട്ടുന്നു....)