മദിരാശിയിലുള്ള കാലം.
ഇപ്പോള്‍ ഒരു ചെറു ബ്ലോഗ്‌പുലിയായ സിജോയി ഞങ്ങളുടെ കൂടെയുണ്ടു്. ഞങ്ങള്‍ താമസിക്കുന്ന വീടിന്റെ എതിര്‍വശത്തു് ഒരു കുടുംബം താമസിക്കുന്നു. ആ വീട്ടില്‍ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. ഒരു പ്ലസ്-2നു പഠിക്കുന്ന പ്രായം. കാണാന്‍ നല്ല കൗതുകം തോന്നും.
അവളുടെ പേരറിയില്ല. എങ്കിലും സിജോയിക്കവള്‍ സ്വപ്നകാമുകിയായി! അവന്‍ അവള്‍ക്കൊരു പേരിട്ടു - കവിത.
ഞങ്ങള്‍ രാവിലെ ആപ്പീസിലേക്കിറങ്ങുമ്പോള്‍ കവിത സ്കൂളിലേക്കു പോകാനൊരുങ്ങുന്നുണ്ടാവും. ആപ്പീസില്‍ നിന്നു തിരിച്ചെത്തുമ്പോള്‍ അവളിരുന്നു പഠിക്കുന്നുണ്ടാവും.
അതുവരെ രാത്രി 9 മണിയാവാതെ ആപ്പീസില്‍ നിന്നിറങ്ങില്ല എന്നു ശപഥമെടുത്തിരുന്ന എല്ലാ അവന്മാരും കൃത്യം 6.10 ആവുമ്പൊ വീട്ടിലെത്തും (6നു് ആപ്പീസ് വിട്ടാല്‍ വീടുവരെ എത്താന്‍ 10 മിനുടെടുക്കും).
ഒരു ദിവസം രാവിലെയുണ്ടു് സിജോയി വെറുതെ ചിരിക്കുന്നു! കാര്യം ചോദിക്കുമ്പോള്‍ തോളുകളനക്കി "ഒന്നുമില്ല" എന്നു കാണിക്കുന്നു. "നീയൊക്കെ നിര്‍ബന്ധിച്ചാലേ ഞാന്‍ പറയൂ" എന്ന മട്ട്. ഒടുക്കം അവന്‍ കാര്യം പറഞ്ഞു. അവന്‍ കവിതയെ സ്വപ്നം കണ്ടുപോലും! അവനും കവിതയും പാര്ക്കില്‍ പോയി കുറേനേരം മരംചുറ്റി നടക്കുന്നു. പെട്ടെന്നു കവിതയെ കാണാനില്ല. സിജോയി അന്വേഷിച്ചുനടക്കുമ്പോള്‍ പൂത്തുനില്‍ക്കുന്ന ചുകന്ന റോസാപുഷ്പങ്ങള്‍ക്കരികില്‍ അവള്‍ പുറം തിരിഞ്ഞുനില്‍ക്കുന്നു.
പതുക്കെ പമ്മിപ്പമ്മി കവിതയുടെ പിന്നിലെത്തി പെട്ടെന്നു് "കവിതേ!" എന്നുറക്കെ വിളിക്കുകയും ഞെട്ടിത്തിരിഞ്ഞ ആ പെണ്ണു് കവിതയല്ലെന്നു മനസ്സിലാക്കുകയും സോറി പറയുകയും പെണ്ണു് ചിരിച്ചുകൊണ്ടു് "it's ok!" എന്നു മൊഴിയുകയും ഈ രംഗങ്ങള്‍ ഒളിച്ചിരുന്നു കാണുകയായിരുന്ന കവിത പൊട്ടിച്ചിരിച്ചുകൊണ്ടു് വന്നു് അവനെ കൈതലോടി ആശ്വസിപ്പിക്കുകയും ക്ഷീണം മാറാന്‍ ഐസ്ക്രീം മേടിച്ചുകൊടുക്കുകയും ചെയ്യുന്നതായി ആ കശ്മലന്‍ സ്വപ്നം കണ്ടു! അയ്യയ്യേ..
അവളെ ആകര്‍ഷിക്കാന്‍, ശ്രദ്ധപിടിച്ചുപറ്റാന്‍ ഞങ്ങളെന്നും "പഡോസന്‍" എന്ന പഴയ ഹിന്ദി സിനിമയിലെ ആ പ്രശസ്തഗാനം ടേപ് ഇടും - "മേരെ സാംനെ വാലി ഖിഡ്കി മേ എക് ചാന്ദ് കാ ടുക്ഡാ രഹ്താ ഹേ!"
(എന്നു വെച്ചാല്‍, "എന്‍ മുന്നിലുള്ളയാ ജാലകത്തില്‍, ചന്ദ്രിക തുല്യമാം മുഖമൊന്നുണ്ടു്" എന്നു്)
അവളെന്തുവിചാരിച്ചാലും ഞങ്ങള്‍ക്കു പ്രശ്നമല്ല. ഞങ്ങള്‍ സന്ധ്യക്കു് ആ പാട്ടു് വച്ചിരിക്കും. ഞങ്ങളുടെ കവിത ആ സമയത്തു് വീടിന്റെ മുന്നിലിരുന്നു് പഠിക്കുന്നുണ്ടാവും. സിജോയി തന്റെ ദിവാസ്വപ്നങ്ങളുടെ കെട്ടഴിക്കുന്നതു് അപ്പോഴാണു്.
ഒരു ഒഴിവുദിവസം വൈകുന്നേരം...
കവിത പതിവുപോലെ പഠിക്കാന്‍ വന്നിരുന്നു. പശ്ചാത്തലത്തില്‍ ഞങ്ങള്‍ പാട്ടുവെച്ചു. മുന്‍വശത്തെ വാതിലടച്ചു് ജനലിലൂടെ "കവിത" ആസ്വദിച്ചുകൊണ്ടിരുന്നു.
അപ്പോള്‍ കാണാം - കവിത തിരക്കിട്ടു അകത്തേക്കു പോകുന്നു. ഏതാനും നിമിഷങ്ങള്‍ക്കകം അവളുടെ അച്ഛന്‍ പുറത്തെത്തി ധൃതിയില്‍ ഞങ്ങളുടെ വീട് ലക്ഷ്യമാക്കി നടന്നുവരുന്നു.
"ശെടാ, പ്രശ്നമായീലൊ! പാട്ടുവെക്കാനുള്ള ഐഡിയ നിന്റെയാ" എന്നൊക്കെ ഞങ്ങള്‍ പരസ്പരം പഴിചാരുന്നതിനിടക്കു് വാതില്‍ക്കല്‍ മുട്ടുകേട്ടു.
പാട്ടു് ഞങ്ങള്‍ നിര്‍ത്തി. പതുക്കെ വാതില്‍ തുറന്നു. ചിരിക്കാന്‍ ശ്രമിച്ചു. മുഖം കോടിപ്പോകുന്നു. കവിതയുടെ അച്ഛന്‍ ഞങ്ങളെ തുറിച്ചുനോക്കി.
"നിങ്ങളോടെനിക്കൊരു കാര്യം പറയാനുണ്ടു്. നിങ്ങള്‍ ഇപ്പോള്‍ വച്ച ആ പാട്ടു്...."
ഇപ്പൊ അടി വീഴും - ഞങ്ങള്‍ക്കുറപ്പായി. ദയനീയമായി ഞങ്ങള്‍ പരസ്പരം നോക്കി. അടി എനിക്കാദ്യം കൊള്ളാതിരിക്കാന്‍ ഞാന്‍ മെല്ലെ സിജോയിയുടെ പിന്നിലേക്കു നീങ്ങി. (അവനിത്തിരി മസിലൊക്കെയുണ്ടു്. ഒരടി കൊണ്ടാലൊന്നും ഒന്നും പറ്റില്ല).
"അയ്യോ സാര്‍.. ഞങ്ങളൊന്നും ഉദ്ദേശിച്ചല്ല പാട്ടു വെച്ചതു്. ശല്യമായെങ്കില്‍ ക്ഷമിക്കണം. വേണമെങ്കില്‍ ഇനിമുതല്‍..." സിജോയി പറയാന്‍ തുടങ്ങി.
കവിതയുടെ അച്ഛന്‍ സിജോയിയുടെ നേരെ തിരിഞ്ഞു. കനത്ത ഒരു കൈ സിജോയിയുടെ തോളില്‍ പിടിച്ചു.
"ഏയ്.. ശല്യമൊന്നുമില്ല. എന്റെ മോള്‍ക്കു് ആ പാട്ടു് ഇഷ്ടമായി. അവള്‍ക്കു് ആ പാട്ടു് സ്കൂലിലൊരു ഫങ്ങ്ഷനു പാടണം എന്നൊരു ആഗ്രഹം. തമിഴ്‌നാട്ടില്‍ ആര്‍ക്കും ഹിന്ദിയറിയില്ല എന്നറിയാമല്ലൊ. അതുകൊണ്ടാ ചോദിക്കുന്നതു്. ഒരു രണ്ടു് ദിവസത്തേക്കു് ആ കസറ്റൊന്നു തരാമോ?"
ഹാവൂ! ഇത്രേ ഉള്ളു? സിജോയിയുടെ പിന്നില്‍ നിന്നും ആത്മവിശ്വാസത്തിന്റെ പുനര്‍ജന്മമായി ഞാനവതരിച്ചു. ധൈര്യസമേതം കാസേറ്റ്‌ടുത്തു കവിതയുടെ അച്ഛനു കൈമാറി.
"വളരെ നന്ദി. ഇനി വിരോധമില്ലെങ്കില്‍.. ഈ പാട്ടിന്റെ വരികളൊന്നു് ഇംഗ്ലീഷിലെഴുതി തരുമോ? തമിഴ്‌നാട്ടില്‍ ആര്‍ക്കും ഹിന്ദി അറിയില്ല എന്നറിയാമല്ലൊ........."