Saturday, April 30, 2011

ഈ മാസം ഇങ്ങനെ പോകട്ടെ!

കുറേ ആലോചിച്ചു. മനസ്സിൽ അനുകൂലമായും പ്രതികൂലമായും വാദമുഖങ്ങൾ നിരത്തി സമർത്ഥിച്ചു. ഒടുക്കം തീരുമാനിച്ചു - ഇപ്പൊ ഒരു പോസ്റ്റ്‌ വേണ്ട.

വേറൊന്നുമല്ല; പണി കൂടുതലും സമയം കുറവുമാണു്. ഒന്നു് സ്വസ്ഥമായി ഇരുന്നിട്ടു് വേണം ബ്ലോഗെഴുതാൻ.

തൽക്കാലം ഇങ്ങനെ ഇരിക്കട്ടെ. 1-2 ആഴ്ചക്കുള്ളിൽ വീണ്ടും കാണാം. അപ്പോൾ, ഒരു മലയാളം ഫോണ്ട്‌ എങ്ങിനെ ഉണ്ടാക്കണം എന്നു് ഞാൻ പറഞ്ഞുതരാം; ഖണ്ഡശഃ ആയി. അതുവരെ ക്ഷമിക്കൂ

12 comments:

ചാണ്ടിച്ചൻ said...

ക്ഷമിച്ചു...പക്ഷെ രണ്ടാഴ്ചത്തേക്ക് മാത്രം :-)

sadu സാധു said...

ചേട്ടാ കാത്തിരിക്കാം ഫോണ്ട് നിർമ്മാണം എനിക്ക് താല്പര്യം ഉണ്ട്.

Muralee Mukundan , ബിലാത്തിപട്ടണം said...

പുത്തൻ ഫോണ്ടിന് കാത്തിരിക്കുന്നൂ

Manoraj said...

പുതിയ ഫോണ്ടിനായി കാത്തിരിക്കുന്നു. ചില്ല് പ്രശ്നമുല്ലാത്ത ഒരെണ്ണം. ഫോണ്ടിന്റെ നെയിം ഇതാ.. ചിതല്‍

ajith said...

വേവോളം ഇരുന്നില്ലേ; ഇനി ആറോളം ഇരിക്കാം

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നല്ലൊരു പൊളപ്പന്‍ ഫോണ്ടിനു വേണ്ടി കാത്തിരിക്കുന്നു.

jayanEvoor said...

ഉം ചിതലരിച്ചരിച്ചിരിക്കുകയാ ഞാനും.

ഒരാഴ്ചക്കുള്ളിൽ എല്ലാം തട്ടിക്കുടഞ്ഞു കളയും!
അപ്പോൾ കാണാം.

K@nn(())raan*خلي ولي said...

ക്ഷമയുടെ മാഹിപ്പാലം കടക്കും മുന്‍പേ വരിക.

കൊച്ചു കൊച്ചീച്ചി said...

പതുക്കെമതി. മാനേജര്‍സാര്‍ അതുവരെ പാവം പ്രോഗ്രാമേഴ്സിനെ നല്ലോണം ഓടിച്ചിട്ടു പണിയെടുപ്പിച്ചോളൂട്ടോ...

ഫോണ്ട് നിര്‍മ്മാണം നല്ലൊരു ആര്‍ട്ട് വര്‍ക്ക് ആണ്.
Advertising/ Visual media മേഖലകളില്‍ താല്‍പര്യമുള്ളവര്‍ക്ക് വളരേ ഉപകാരപ്പെടും.

@മനോരാജ്, ചില്ലുപ്രശ്നങ്ങള്‍ ഉണ്ടക്കാത്ത കമ്പോസര്‍ ആണ് ഫയര്‍ഫോക്സിന്റെ "സ്വനലേഖ" പ്ലഗിന്‍. ഞാന്‍ ഇപ്പോള്‍ ഗൂഗിളമ്മച്ചിയുടെ എഡിറ്റര്‍ (അഥവാ അവരുടെ transliteration API ഉപയോഗിക്കുന്ന software) ഉപയോഗിക്കാറില്ല. "സ്വനലേഖ" കൊണ്ട് ഇതുവരെ എനിക്കുണ്ടായിട്ടുള്ള പ്രശ്നം "ഞ്ഞൊ" (പറഞ്ഞൊതുക്കി) എന്നെഴുതാന്‍ പറ്റാത്തതു മാത്രമാണ്.

ചിതല്‍/chithal said...

നന്ദി! ഇത്രയും ആൾക്കാർക്കു്‌ ഫോണ്ടിൽ താല്പര്യമുണ്ടെന്നു്‌ പ്രതീക്ഷിച്ചില്ല. ഞാനും ഒരു തുടക്കക്കാരനാണേ, തെറ്റുണ്ടെങ്കിൽ പറഞ്ഞുതരികയും തിരത്തുകയും വേണം.

മനോ, കൊച്ചു കൊച്ചീച്ചി, ചില്ലിന്റെ പ്രശ്നങ്ങൾ കുറേയൊക്കെ പഴയ സോഫ്റ്റ്‍വെയർ ഉപയോഗിക്കുന്നത്കൊണ്ടാണു്‌. ഈ രണ്ടു ലികുകളും നോക്കു:

link 1 and link 2. Almost same info in both.

ആളവന്‍താന്‍ said...

ഹും....... എനിക്കും ഇമ്മിണി താല്പര്യമൊക്കെ ഉണ്ട്... എങ്ങനാ? നടക്കോ...?!!!

വിനുവേട്ടന്‍ said...

ചിതലേ, ചില്ല് പ്രശ്നം ഒരു പ്രശ്നം തന്നെയാ... അപ്പോള്‍ ഞങ്ങളുടെ ഫോണ്ട്‌ എപ്പോള്‍ അയച്ചു തരും...? അല്ല... ചിതലല്ലേ പറഞ്ഞത്‌ ഫോണ്ട്‌ ഏതാണ്ട്‌ റെഡിയായി എന്ന്...