Tuesday, May 31, 2011

ഒരു മലയാളം ഫോണ്ട്‌ ഉണ്ടാക്കിയാലോ? - 2A


എനിക്കു് എന്തു് മനസ്സിലാക്കാൻ കഴിഞ്ഞു? ഇൻസ്റ്റല്ലേഷൻ എല്ലാവർക്കും ബുദ്ധിമുട്ടാണു് എന്നു് വ്യക്തമായി.

അതുകൊണ്ടു് ഒരു ഇടക്കാല പോസ്റ്റ്‌. ഇതിൽ, വിൻഡോസിൽ ഫോണ്ട്‌ഫോർജ്‌ ഇൻസ്റ്റാൾ ചെയ്യാനുള്ള രണ്ട്‌ വഴികൾ സവിസ്തരം പറയുന്നു. ഇതോടുകൂടി സോഫ്റ്റ്‌വെയർ ഇൻസ്റ്റല്ലേഷൻ ആർക്കും ബുദ്ധിമുട്ടാവില്ല എന്നു് വിശ്വസിക്കുന്നു.

അപ്പൊ തുടങ്ങാം?

വഴി ൧

ഈ ലിങ്കിൽ പോവുക. ജാപ്പനീസ്‌ പേജ്‌ ആണു്

അവിടെ ഒരു zip ഫയൽ കാണാം. അതങ്ങടു് ഡൗൻലോഡ്‌ ചെയ്യുക. ഡെസ്‌ൿടോപ്പിൽ ഒരു ഫോൾഡറിലാണു് ഡൗൻലോഡ്‌ ആയതു് എന്നും ഇരിക്കട്ടെ.

ചിത്രത്തിലെ പോലെ ആ ഫയലിന്റെ മുകളിൽ മൗസ്‌ കൊണ്ടുവന്നു് right-click ചെയ്യുക. അപ്പൊ കിട്ടുന്ന വിൻഡോയിൽ നിന്നു് വിൻസിപ്‌ മുഖാന്തിരം Extract to here എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക


വിൻസിപ്‌ ഇല്ലാത്തവർ ഇവിടെ പോയി 7-zip എന്ന പ്രോഗ്രാം ഡൗൻലോഡ്‌ ചെയ്തു് ഇൻസ്റ്റാൽ ചെയ്താലും മതി. ബാക്കി ഒക്കെ ഇനി പറയുമ്പോലെ.

അപ്പൊ ദേ, രണ്ടാം ചിത്രത്തിലെ പോലെ ചില പുതിയ ഫയലുകളും ഫോൾഡറുകളും കാണാം.

ഇനി fontforge.bat എന്ന ഫയലിൽ മൗസ്‌ കൊണ്ടു് right-click ചെയ്തു് edit എന്ന ഓപ്ഷൻ സ്വീകരിക്കുക.

അപ്പൊ താഴെ കാണുന്ന പോലെ ഒരു എഡിറ്റർ തുറന്നു് ആ ഫയലിലുള്ള കാര്യങ്ങൾ നമുക്കു് ദർശനീയമാവും.

നീല നിറത്തിൽ ഹൈലൈറ്റ്‌ ചെയ്തിരിക്കുന്നതു കണ്ടോ? ആ വരിയുടെ മുൻപിൽ # എന്ന ചിഹ്നം ഇടുക. അല്ലെങ്കിൽ ആ വരി തന്നെ ഡിലീറ്റ്‌ ചെയ്യുക.

ഇനി സേവ്‌ ചെയ്തു് ആ ഫയലിൽ double-click ചെയ്യുക. അപ്പൊ കുറച്ചുസമയം Extracting .... തുടങ്ങിയ വരികൾ കാണാം.


ഒക്കെ കഴിയുമ്പൊ ഫോണ്ട്‌ഫോർജ്‌ തുറന്നുവരും.



ആവശ്യമുള്ള ഫോണ്ട്‌, അല്ലെങ്കിൽ New ക്ലിക്‌ ചെയ്താൽ പുതിയ ഫോണ്ട്‌ തുറക്കാം.

വഴി ൨

ഈ ലിങ്കിൽ പോവുക. ആ സൈറ്റ്‌, ഇത്തരം പോർട്ടബിൾ അപ്പ്ലിക്കേഷനുകളുടെ ഒരു ശേഖരം ആണു്. അവിടെ കാണുന്ന ആ ലിങ്കിൽ നിന്നു് ഫോണ്ട്‌ഫോർജിന്റെ പോർട്ടബിൽ ആപ്സ്‌ ഡൗൻലോഡ്‌ ചെയ്യുക.

സപ്പോസ്‌ നമ്മൾ ഡൗൻലോഡ്‌ ചെയ്തതു് ഡെസ്‌ൿടോപ്പിലാണെന്നിരിക്കട്ടെ. ഡൗൻലോഡ്‌ കഴിയുമ്പോൾ ആ ഫയലിൽ double-click ചെയ്യുക. താഴെ കാണുന്ന വിൻഡോ ഓപ്പണാവും.

Next ക്ലിക്‌ ചെയ്യുക. അപ്പൊ അടുത്ത വിൻഡോ കാണാം.



 Browse ഞെക്കുക. എന്നിട്ടു് തുറക്കുന്ന വിൻഡോയിൽ Desktop തെരഞ്ഞെടുക്കുക.



(അഥവാ Browse മൂലം ഏതെങ്കിലും ഫോൾഡർ തെരഞ്ഞെടുത്തില്ലെങ്കിൽ താഴെ കാണുന്ന പോലെ ഒരു Error message കിട്ടും:)


അപ്പൊ ഡെസ്‌ൿടോപ്‌ എന്നു പറഞ്ഞല്ലോ? ഇനി Ok ക്ലിക്‌ ചെയ്യുക.


ഫയലുകളെല്ലാം FontForgePortable എന്ന ഒരു പുതിയ ഫോൾഡറിൽ ഇൻസ്റ്റാൾ ആവും.


ആ ഫോൾഡറിനകത്തു് FontForgePortable.exe എന്നൊരു ഫയൽ കണ്ടല്ലോ? അതിൽ ധൈര്യമായി double-click ചെയ്തോളു.

ഈ രണ്ടു വഴികളും വിൻഡോസ്‌ എക്സ്‌ പിയിൽ പരീക്ഷിച്ചിട്ടുള്ളതാണു്. എന്റെ അഭിപ്രായത്തിൽ രണ്ടാം വഴിയായിരിക്കും കൂടുതൽ നല്ലതു് - ഒന്നാമതു് എഡിറ്റിംഗ്‌ ചെയ്യാനില്ല. രണ്ടാമതു്, svg ഫയലുകൾ ഇമ്പോർട്ട്‌ ചെയ്യാനുള്ള ഓപ്ഷൻ ഇതിലാണു് കണ്ടതു്, ആദ്യത്തെ ടെക്നിക്കിൽ അതില്ല.

ഔഷധസസ്യങ്ങൾ എന്ന പേരിൽ ബ്ലോഗെഴുതുന്ന സാധുവാണു് എനിക്കു് രണ്ടാമത്തെ വഴി പറഞ്ഞുതന്നതു്. വിവിധയിനം മരുന്നുചെടികളേപ്പറ്റി അറിവുകൾ സമ്പാദിച്ചു് നമുക്കുപകർന്നുതരുന്ന സാധുവിനു് നന്ദി പറയുന്നു.

ഒരു കാര്യം കൂടി - ഈ രണ്ടു വഴികൾ മുഖാന്തിരവും, പെൻഡ്രൈവ്‌ മുതലായ ഡിറ്റാച്ചബിൾ ഡിവൈസുകളിലും ഫോണ്ട്ഫോർജ്‌ ഇൻസ്റ്റാൾ ചെയ്യാനാവും.

Gimpഉം ഇങ്‌ൿസ്കേപ്പും ഒക്കെ ഇൻസ്റ്റാൾ ചെയ്യാൻ ഒരു വിഷമവുമില്ല എന്നതിനാൽ അവ ഞാൻ കവർ ചെയ്യുന്നില്ല. അവയിലും സംശയമുള്ളവരുണ്ടെങ്കിൽ എനിക്കൊരു മെയിൽ അയക്കുമല്ലോ?



ഇനി അടുത്ത ലക്കത്തിൽ നേരത്തെ പറഞ്ഞ പോലെ ചിത്രങ്ങളെ വെക്ടരാക്കൽ, ഫോണ്ട്‌ഫോർജ്‌ തുറന്നു നോക്കൽ തുടങ്ങിയവ..

Update on 4-jun-2011:


ഒരു കാര്യം കൂടി - രണ്ടു രീതിയി ഫോണ്ട്ഫോർജ് ൻസ്റ്റാൾ ചെയ്താലും ൻസ്റ്റാൾ ചെയ്തിരിക്കുന്ന ഡ്രൈവി ഉള്ള ഫയലുക മാത്രമേ കാണാ സാധിക്കൂ.

ഉദാഹരണത്തിനു്‌, D: ഡ്രൈവി ഏതെങ്കിലും ഫോൾഡരിൽ ൻസ്റ്റാൾ ചെയ്തു എന്നിരിക്കട്ടെ, പിന്നെ D: ഡ്രൈവിലുള്ള ഫയലുക മാത്രമേ കാണാ പറ്റൂ. അതുകൊണ്ട് ഫോണ്ടുക ഡ്രൈവി കൊണ്ടിടണം.

11 comments:

ചാണ്ടിച്ചൻ said...

ചിതലേ....ഇടയ്ക്കിടെ ഓരോ നര്‍മപോസ്റ്റും ആവാം...വായനക്കാരില്‍ ഒരു ശതമാനത്തില്‍ താഴെ ആള്‍ക്കാര്‍ക്ക് മാത്രമേ ഫോണ്ട് "ഉണ്ടാക്കലില്‍" താല്‍പ്പര്യം കാണൂ...

ചിതല്‍/chithal said...

ചാണ്ടീ, നീ പറഞ്ഞതു് കാര്യമാ. ഞാൻ അതിനെ പറ്റി ആലോചിച്ചു.
പക്ഷെ ഇടക്കു വേറെ പോസ്റ്റിട്ടാൽ ഒരു കണ്ടിന്യുവിറ്റി പോവും. മാത്രമല്ല, ഇത്തരം ടെക്നിക്കൽ പോസ്റ്റിട്ടാൽ കുറച്ചുകാലം "ഇനിയെന്ത്‌ പോസ്റ്റിടും?" എന്ന ഭീതിയില്ലാതെ നടക്കുകയുമാവാം!

Manoraj said...

ഇടക്ക് വേറെ പോസ്റ്റിട്ടാല്‍ ചിതലിനെ കൊല്ലും.. അല്ലെങ്കില്‍ ഇത് അങ്ങട് പെട്ടന്ന് ഡെയിലി ഒന്നെന്ന വീതം ഇട്ട് വേഗം തീര്‍ക്ക്... ഇത് പരീക്ഷിക്കാല്ലേ ചിതലേ.. പക്ഷെ അടുത്ത പോസ്റ്റ് എന്ന് വരുമെന്ന് അറിഞ്ഞിട്ട് പരീക്ഷിക്കോള്ള്..

ചിതല്‍/chithal said...

മനോ, ചാണ്ടീ, നിങ്ങൾ തമ്മിൽ ഒരു സമവായത്തിലെത്തൂ!
എന്നും പോസ്റ്റിട്ടു് തീർക്കാൻ എളുപ്പമല്ല.. ആപ്പീസിൽ പണിയില്ലേ! അല്ലെങ്കി ഇതിനോക്കെ ആരെങ്കിലും ശമ്പളം തരണം.. :) പക്ഷെ മനോ പറഞ്ഞ മാതിരി ഇത്‌ തീർത്തിട്ടു് വേറെ പോസ്റ്റിടാം എന്നാണു് ഇപ്പൊ വിചാരിക്കുന്നതു്.
പിന്നെ, ഇൻസ്റ്റലേഷന്റെ പ്രശ്നമൊക്കെ ഇപ്പൊ ശരിയായില്ലേ? ധൈര്യമായി ശ്രമിച്ചോളൂ. അടുത്ത പോസ്റ്റ്‌ വരെ കാത്തുനിൽക്കണമെന്നില്ല.

കൊച്ചു കൊച്ചീച്ചി said...

ഡിസ്പ്യൂട്ട് തീര്‍ക്കാന്‍ റഫറിയെ വേണമെങ്കില്‍ പറഞ്ഞാല്‍ മതി. എനിക്ക് പണ്ട് ക്രിക്കറ്റിന് അമ്പയര്‍നിന്ന് തല്ലുകൊണ്ട് മുന്‍പരിചയമുണ്ട്.

ഞാന്‍ ഉബുണ്ടു ഉപയോഗിക്കുന്ന ആളാണ് - അതുകൊണ്ട് ഇന്‍സ്റ്റലേഷന്‍ പ്രശ്നമല്ല. ഈ പോസ്റ്റുകളില്‍ ടെക്നിക്കല്‍ ഡീട്ടെയില്‍ വളരേ കൂടുതലാണ്, അതുകൊണ്ട് മനസ്സിരുത്തി വായിക്കാന്‍ അല്പം സമയമെടുക്കും എന്ന പ്രശ്നമേയുള്ളു. പിന്നെ ചാണ്ടിമഹാനുഭാവന്‍ പറഞ്ഞപോലെ മലയാളത്തില്‍ എഴുതിയ ടെക്‍ പ്രബന്ധങ്ങള്‍ വായിച്ചു ശീലമില്ല - ഞാന്‍ ഇംഗ്ലീഷ് മീഡിയം ആണേ.

ഓരോ അധ്യായത്തിന്റേയും തുടക്കത്തില്‍ ഒരു summary കൊടുത്താല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു. വിശദാംശങ്ങള്‍ ഒന്നും പഠിക്കാതെ "എന്തുചെയ്യണം" എന്നു മാത്രം അറിയേണ്ടവര്‍ക്ക് അതുപകാരപ്പെടും.

തുടരട്ടെ. എന്റെ മുഴുവന്‍ പിന്തുണയും പ്രഖ്യാപിച്ചുകൊള്ളുന്നു.

ചിതല്‍/chithal said...

ങാ, എത്തിയൊ?! ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഞാനും ഉബുണ്ടുവാണു്‌ ഉപയോഗിക്കുന്നത്. പോസ്റ്റിൽ സാങ്കേതികം ഇത്തിരി കൂടുന്നു എന്നു്‌ എനിക്കും തോന്നി. ഇനി കുറക്കാം. പക്ഷെ ഹെക്സാഡെസിമൽ സംഖ്യകളെകൂടി ഒന്നു്‌ പരിചയപ്പെടുത്തണം. അല്ലെങ്കിൽ യൂനികോഡ് മനസ്സിലാവില്ല. അത് പതുക്കെ ഇടാം.
അതുപോലെ എഴുതിഫലിപ്പിക്കാൻ ബുദ്ധിമുട്ടുള്ള ഭാഗങ്ങളാണു്‌ പെൻ ടൂൾ ഉപയോഗം മുതലായ ടോപ്പിക്കുകൾ. എന്തുവേണം എന്ന് തീരുമാനിച്ചിട്ടില്ല.
ഏതായാലും ഈ ശ്രമം ഒരു ദിക്കിലെത്തിച്ചിട്ടേ വേറെ പോസ്റ്റിടുന്നുള്ളു എന്നാ ഇപ്പോഴത്തെ തീരുമാനം.

chaks said...

vishramavelakal anandakaramakan "Font" undakkuka...

ചിതല്‍/chithal said...

ചക്സേ, "വിശ്രമവേളകൾ ആനന്ദമാക്കാൻ" ഫോണ്ട് ഉണ്ടാക്കുകയാണോ വേണ്ടത്? വേറെ ഒന്നും ചെയ്യാനില്ലേ?

sadu സാധു said...

ചേട്ടൻ ചെയ്യുന്നത് ഒരു വലിയ കാര്യം മാണ്. മലയാള ഭാഷക്ക് എക്കാലവും നൽക്കാവുന്ന് ഒന്ന്. “നല്ല അക്ഷരങ്ങൾ“. എന്തായാലും ഇന്ന് അല്ലെങ്കിൽ നാളെ ഈ ബ്ലോഗുകൾ പലർക്കും ഉപയോഗപ്പെടും അതിലുടെ മലയാളതിന് നല്ല അക്ഷരങ്ങളും കിട്ടും.

ഈ നല്ല കർമ്മതിന്റെ നന്മ ചേട്ടനും കിട്ടും (സത്കർമ്മത്തിന്റെ കർമ്മഫലം)

ചിതല്‍/chithal said...

ഒരുപാട് നന്ദി, സാധു. എന്റെയും ആഗ്രഹം അത്രയേയുള്ളു - എന്നെങ്കിലും ആർക്കെങ്കിലും ഇതൊക്കെ ഉപകാരപ്പെടും. നല്ല അക്ഷരങ്ങൾ ജനിക്കുകയും ചെയ്യും.

റാണിപ്രിയ said...

നല്ല കാര്യം!!