ഇത്തവണ ആദ്യം സോഫ്റ്റ്‌വെയറുകളെക്കുറിച്ചു് പറയാം.
പെട്ടെന്നു് പറയുകയാണെങ്കിൽ താഴെ പറയുന്ന സോഫ്റ്റ്‌വെയറുകളാണു് നമുക്കാവശ്യം:
ഇങ്‌ൿസ്കേപ്
ഫോണ്ട്‌ഫോർജ്
ഞാൻ എന്റെ പരീക്ഷണങ്ങൾ മുഴുവൻ നടത്തിയതു് ഉബുണ്ടു എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണു്. നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരുപക്ഷെ ഉബുണ്ടുവിനു് പകരം ഫെഡോറയോ വിൻഡോസോ മാക്കോ ഒക്കെയാവാം. അതനുസരിച്ചു് നമുക്കാവശ്യമുള്ള സോഫ്റ്റ്‌വെയറുകൾ സ്ഥാപിക്കുന്ന രീതി വ്യത്യസ്തമായിരിക്കും.
ഒരുപാടു് വിസ്തരിച്ചെഴുതാൻ ബുദ്ധിമുട്ടുണ്ടെങ്കിലും ചുരുങ്ങിയ രീതിയിൽ വിവിധ സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്ന രീതി പറഞ്ഞുതരാം. കൂടുതൽ വിവരങ്ങൾ അതതു് സൈറ്റുകളിലോ ഗൂഗിളിലോ തെരഞ്ഞാൽ കിട്ടും.
താഴെ പറയുന്ന രീതികൾക്കൊക്കെ, കമ്പ്യൂട്ടർ ഇന്റർനെറ്റിൽ കണക്റ്റ് ചെയ്തിരിക്കണം.
ലിനക്സ്: നിങ്ങളുടെ പാക്കേജ് മാനേജർ തുറക്കുക. ഫോണ്ട്‌ഫോർജ് തെരഞ്ഞെടുത്തു് ഇൻസ്റ്റാൾ ചെയ്യുക. ഇപ്രകാരം ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോണ്ട്‌ഫോർജിന്റെ കൂടെ അനവധി മറ്റു പാക്കേജുകളും ഇൻസ്റ്റാൾ ആയേക്കും. ഫോണ്ട്‌ഫോർജിനു് ആവശ്യമുള്ള സോഫ്റ്റ്‌വെയറുകളാണവ
ഇതുപോലെ ഇങ്‌ൿസ്കേപ്പും ഇൻസ്റ്റാൾ ചെയ്യാവുന്നതാണു്.
വിൻഡോസ്: ഫോണ്ട്‌ഫോർജ് ഔദ്യോഗികമായി നിഷ്കർഷിക്കുന്ന രീതി, ആദ്യം സിഗ്‌വിൻ ഇൻസ്റ്റാൾ ചെയ്തശേഷം സിഗ്‌വിനിൽ ഫോണ്ട്‌ഫോർജ് ഇൻസ്റ്റാൾ ചെയ്യലാണു്. ഫോണ്ട്‌ഫോർജ് നേരിട്ടു് വിൻഡോസിൽ പ്രവർത്തനക്ഷമമല്ലാത്തതിനാലാണു് ഇപ്രകാരം ചെയ്യേണ്ടി വരുന്നതു്. സിഗ്‌വിൻ എന്നതു്, വിൻഡോസിൽ ലിനക്സ് മാതിരി ഒരു പരിസ്ഥിതി സൃഷ്ടിക്കുന്ന സോഫ്റ്റ്‌വെയറാണു്. അതുകൊണ്ടുതന്നെ, നൂറുകണക്കിനു് ഫയലുകൾ ഡൗൺലോഡ് ചെയ്യേണ്ടിവരും. ബ്രോഡ്‌ബാൻഡ് കണക്ഷൻ നിർബന്ധമാണു്.
ഞാൻ നേരിട്ടു് പരീക്ഷിച്ചിട്ടില്ലെങ്കിലും ഈ ലിങ്കിൽ സാമാന്യം വ്യക്തമായി സിഗ്‌വിനും ഫോണ്ട്‌ഫോർജും ഇൻസ്റ്റാൾ ചെയ്യുന്ന വിധം വിവരിച്ചിട്ടുണ്ടു്.
ബ്രോഡ്‌ബാൻഡ് കണക്ഷനില്ലാത്തവർ, അല്ലെങ്കിൽ സിഗ്‌വിൻ മുഴുവൻ ഇൻസ്റ്റാൾ ചെയ്യാൻ താൽപര്യമില്ലാത്തവർ ഉണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന അനൗദ്യോഗികരീതിയിലും ഫോണ്ട്‌ഫോർജ് ഇൻസ്റ്റാൾ ചെയ്യാം:
ഈ സൈറ്റിൽ പോകുക. ഭാഷ ജാപ്പനീസാണു്.
ഒരു zip ഫയലിന്റെ ലിങ്ക് കാണാം. അതു് ഡൗൻലോഡ് ചെയ്യുക.
വിൻസിപ് അല്ലെങ്കിൽ 7-zip ഉപയോഗിച്ചു് ആ zip ഫയൽ ഏതെങ്കിലും ഫോൾഡറിൽ unzip ചെയ്യുക.
ഇപ്പോൾ unzip ചെയ്ത ഫോൾഡറിൽ fontforge.bat എന്നൊരു ഫയൽ കാണാം. അതിൽ right-click ചെയ്തു് "എഡിറ്റ്" തെരഞ്ഞെടുക്കുക.
ഇപ്പോൾ ആ ഫയൽ തുറക്കും. അതിൽ താഴെ കാണുംവിധം ഒരു വരി കാണാം:
set lang=ja_JP.UTF-8
ഈ വരിയുടെ തുടക്കത്തിൽ # എന്നു് ടൈപ് ചെയ്യുക. ഇപ്പോൾ ആ വരി താഴെ കാണും വിധമാകും:
#set lang=ja_JP.UTF-8
ഇനി ഫയൽ സേവ് ചെയ്തു് എഡിറ്റർ അടക്കാം.
ഇനി fontforge.batൽ double-click ചെയ്താൽ ആദ്യത്തെ തവണ ആവശ്യമുള്ള സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാളാകും. അവസാനം ഫോണ്ട്‌ഫോർജ് തുറക്കുകയും ചെയ്യും. തുടർന്നുള്ള സന്ദർഭങ്ങളിൽ ഇതേ fontforge.bat double-click ചെയ്താൽ നേരിട്ടു് ഫോണ്ട്ഫോർജ് തുറന്നുകൊള്ളും.
ഇങ്‌ൿസ്കേപ് ഇൻസ്റ്റാൾ ചെയ്യാനുള്ള ഫയൽ ഇങ്ക്സ്കേപ്പിന്റെ പേജിൽ നിന്നു് കിട്ടും.
മാക്ക്: ഫോണ്ട്‌ഫോർജിന്റെ പേജിൽ നിർദ്ദേശങ്ങളുണ്ടു്. അതുപോലെ ഇങ്ക്സ്കേപ് പേജിലും.
നമുക്കു് കഴിഞ്ഞലക്കത്തിൽ നിറുത്തിയ ഇടത്തുനിന്നു് തുടങ്ങാം. കടലാസിൽ രൂപം വരച്ചെടുത്തല്ലോ? ഇനി സാധിക്കുമെങ്കിൽ അക്ഷരരൂപങ്ങളിൽ കറുത്ത പോസ്റ്റർ കളർ അടിക്കുക. വെളുത്ത കടലാസിൽ അക്ഷരരൂപങ്ങൾ തെളിഞ്ഞുകാണുന്നതിനാണു് ഇതു്. അഥവാ തെറ്റുപറ്റിയാൽ മായ്ച്ചു് വീണ്ടും വരക്കാൻ വെളുത്ത പോസ്റ്റർ കളരോ കറക്ഷൻ ഇങ്കോ കരുതുന്നതു് നല്ലതാണു്.
കളർ നന്നായി ഉണങ്ങിക്കഴിയുമ്പോൾ baseline, descender മുതലായവക്കു് വേണ്ടി വരച്ച പെൻസിൽ വരകൾ മായ്ചു് കളയുക.
ഇനി സ്കാൻ ചെയ്യുന്ന വിധം.
കൈയിൽ പിടിച്ചു് സ്കാൻ ചെയ്യാവുന്ന സ്കാനറുകൾ (hand-held scanners) ഒഴിവാക്കുന്നതാണു് നല്ലതു്. പരന്ന പ്രതലമുള്ള (flat-bed) സ്കാനറുകളാണു് നമ്മുടെ ആവശ്യങ്ങൾക്കനുയോജ്യം.
സ്കാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതു്:
ചുരുങ്ങിയതു് 300 dpi റെസല്യൂഷനിൽ സ്കാൻ ചെയ്യാൻ ശ്രമിക്കുക.
ഗ്രേ അല്ലെങ്കിൽ ബ്ലാക് ആൻഡ് വൈറ്റ് ആയി സ്കാൻ ചെയ്യുക. കളർ സ്കാനിംഗ് ഒഴിവാക്കാം.
ഫയലിലേക്കു് സേവ് ചെയ്യുമ്പോൾ bmp അല്ലെങ്കിൽ tiff ആയി സേവ് ചെയ്യുക.
ഇനി വേണ്ടതു് അക്ഷരങ്ങളെ വെക്റ്റരാക്കുകയാണു്.
എന്താണു് വെക്റ്റർ?
Raster എന്നും vector എന്നും ചിത്രങ്ങളെ രണ്ടായി തിരിക്കാം. ക്യാമറയിലും മറ്റും എടുക്കുന്ന ചിത്രങ്ങൾ, സ്കാൻ ചെയ്തെടുക്കുന്ന ഡോക്യുമെന്റുകൾ മുതലായവ raster. ഇവ യഥാർത്ഥ വലിപ്പത്തിലാണു് കാണാൻ ഏറ്റവും നന്നായിരിക്കുക. വലിപ്പം കൂടുകയോ കുറയുകയോ ചെയ്യുന്നതനുസരിച്ചു് ആവശ്യമില്ലാത്ത വിവരങ്ങൾ (details) ചിത്രത്തിൽ വരികയോ ആവശ്യമുള്ള വിവരങ്ങൾ നഷ്ടപ്പെടുകയോ ചെയ്യും. ഒരു നിശ്ചിതവലിപ്പത്തിൽ മാത്രമുള്ള ഉപയോഗത്തിനു് അവ മികച്ച മിഴിവേകും. എന്നാൽ വലിപ്പവ്യത്യാസങ്ങൾ വന്നാൽ അവ കാണാൻ നന്നായിരിക്കില്ല.
അക്ഷരങ്ങൾ, കമ്പനികളുടെയും മറ്റും ലോഗോകൾ മുതലായവ പല വലിപ്പങ്ങളിൽ ഉപയോഗിക്കപ്പെടാം. അപ്പോഴെല്ലാം അവ കാണാൻ ഒരുപോലിരിക്കണം. അതുകൊണ്ടു് അത്തരം രൂപങ്ങളെ vector എന്നു് വിളിക്കും
നാം സ്കാൻ ചെയ്തെടുത്ത അക്ഷരങ്ങൾ ഇപ്പോൾ raster ആണു്. അടുത്ത ലക്കത്തിൽ അവയെ vector ആയി രൂപാന്തരം നടത്താം.
അടുത്ത ലക്കം: ഇങ്‌ൿസ്കേപ് ഉപയോഗിച്ചു് അക്ഷരരൂപങ്ങളെ വെക്റ്ററാക്കുന്ന പ്രക്രിയ, അവയുടെ വലിപ്പം മാറ്റുന്ന വിധം, ഫോണ്ട്‌ഫോർജ് തുറന്നു് നോക്കൽ മുതലായവ
20-5-11നു ചേർത്തതു്
Gimp എന്ന GNU image manipulation program കൂടി ഇൻസ്റ്റാൾ ചെയ്യുന്നതു് നന്നായിരിക്കും. ഇവിടെ നിന്നു് കിട്ടും. Raster imagesൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ നല്ലതാണു്. ഉദാഹരണത്തിനു് സ്കാൻ ചെയ്യുമ്പോൾ സ്കാനർ ബെഡ്ഡിലുണ്ടായിരുന്ന കരടും സ്കാൻ ആയി. അതു് കളയാനും മറ്റും ഇങ്ക്സ്കേപ്പിനേക്കാൾ സൗകര്യം Gimp ഉപയോഗിച്ചാവും. Gimpന്റെ സൈറ്റിൽ വളരെ വിശദമായ ഉപയോഗനിർദേശങ്ങളുണ്ടു്.
വാൽ: Gimp എന്ന വാക്കു് എങ്ങിനെ ഉച്ചരിക്കണം എന്നു് വ്യക്തമായി എവിടേയും കണ്ടില്ല. ചിലർ ജിംപ് എന്നും മറ്റുചിലർ ഗിംപ് എന്നും വിളിക്കുന്നു. ഞാൻ ഇംഗ്ലിഷിലെഴുതി എന്റെ കൺഫ്യൂഷൻ തീർക്കുകയും നിങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്തു്!