എനിക്കു് എന്തു് മനസ്സിലാക്കാൻ കഴിഞ്ഞു? ഇൻസ്റ്റല്ലേഷൻ എല്ലാവർക്കും ബുദ്ധിമുട്ടാണു് എന്നു് വ്യക്തമായി.
അതുകൊണ്ടു് ഒരു ഇടക്കാല പോസ്റ്റ്. ഇതിൽ, വിൻഡോസിൽ ഫോണ്ട്‌ഫോർജ് ഇൻസ്റ്റാൾ ചെയ്യാനുള്ള രണ്ട് വഴികൾ സവിസ്തരം പറയുന്നു. ഇതോടുകൂടി സോഫ്റ്റ്‌വെയർ ഇൻസ്റ്റല്ലേഷൻ ആർക്കും ബുദ്ധിമുട്ടാവില്ല എന്നു് വിശ്വസിക്കുന്നു.
അപ്പൊ തുടങ്ങാം?
വഴി ൧
ഈ ലിങ്കിൽ പോവുക. ജാപ്പനീസ് പേജ് ആണു്
അവിടെ ഒരു zip ഫയൽ കാണാം. അതങ്ങടു് ഡൗൻലോഡ് ചെയ്യുക. ഡെസ്‌ൿടോപ്പിൽ ഒരു ഫോൾഡറിലാണു് ഡൗൻലോഡ് ആയതു് എന്നും ഇരിക്കട്ടെ.
ചിത്രത്തിലെ പോലെ ആ ഫയലിന്റെ മുകളിൽ മൗസ് കൊണ്ടുവന്നു് right-click ചെയ്യുക. അപ്പൊ കിട്ടുന്ന വിൻഡോയിൽ നിന്നു് വിൻസിപ് മുഖാന്തിരം Extract to here എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക
വിൻസിപ് ഇല്ലാത്തവർ ഇവിടെ പോയി 7-zip എന്ന പ്രോഗ്രാം ഡൗൻലോഡ് ചെയ്തു് ഇൻസ്റ്റാൽ ചെയ്താലും മതി. ബാക്കി ഒക്കെ ഇനി പറയുമ്പോലെ.
അപ്പൊ ദേ, രണ്ടാം ചിത്രത്തിലെ പോലെ ചില പുതിയ ഫയലുകളും ഫോൾഡറുകളും കാണാം.
ഇനി fontforge.bat എന്ന ഫയലിൽ മൗസ് കൊണ്ടു് right-click ചെയ്തു് edit എന്ന ഓപ്ഷൻ സ്വീകരിക്കുക.
അപ്പൊ താഴെ കാണുന്ന പോലെ ഒരു എഡിറ്റർ തുറന്നു് ആ ഫയലിലുള്ള കാര്യങ്ങൾ നമുക്കു് ദർശനീയമാവും.
നീല നിറത്തിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്നതു കണ്ടോ? ആ വരിയുടെ മുൻപിൽ # എന്ന ചിഹ്നം ഇടുക. അല്ലെങ്കിൽ ആ വരി തന്നെ ഡിലീറ്റ് ചെയ്യുക.
ഇനി സേവ് ചെയ്തു് ആ ഫയലിൽ double-click ചെയ്യുക. അപ്പൊ കുറച്ചുസമയം Extracting .... തുടങ്ങിയ വരികൾ കാണാം.
ഒക്കെ കഴിയുമ്പൊ ഫോണ്ട്‌ഫോർജ് തുറന്നുവരും.
ആവശ്യമുള്ള ഫോണ്ട്, അല്ലെങ്കിൽ New ക്ലിക് ചെയ്താൽ പുതിയ ഫോണ്ട് തുറക്കാം.
വഴി ൨
ഈ ലിങ്കിൽ പോവുക. ആ സൈറ്റ്, ഇത്തരം പോർട്ടബിൾ അപ്പ്ലിക്കേഷനുകളുടെ ഒരു ശേഖരം ആണു്. അവിടെ കാണുന്ന ആ ലിങ്കിൽ നിന്നു് ഫോണ്ട്‌ഫോർജിന്റെ പോർട്ടബിൽ ആപ്സ് ഡൗൻലോഡ് ചെയ്യുക.
സപ്പോസ് നമ്മൾ ഡൗൻലോഡ് ചെയ്തതു് ഡെസ്‌ൿടോപ്പിലാണെന്നിരിക്കട്ടെ. ഡൗൻലോഡ് കഴിയുമ്പോൾ ആ ഫയലിൽ double-click ചെയ്യുക. താഴെ കാണുന്ന വിൻഡോ ഓപ്പണാവും.
Next ക്ലിക് ചെയ്യുക. അപ്പൊ അടുത്ത വിൻഡോ കാണാം.
Browse ഞെക്കുക. എന്നിട്ടു് തുറക്കുന്ന വിൻഡോയിൽ Desktop തെരഞ്ഞെടുക്കുക.
(അഥവാ Browse മൂലം ഏതെങ്കിലും ഫോൾഡർ തെരഞ്ഞെടുത്തില്ലെങ്കിൽ താഴെ കാണുന്ന പോലെ ഒരു Error message കിട്ടും:)
അപ്പൊ ഡെസ്‌ൿടോപ് എന്നു പറഞ്ഞല്ലോ? ഇനി Ok ക്ലിക് ചെയ്യുക.
ഫയലുകളെല്ലാം FontForgePortable എന്ന ഒരു പുതിയ ഫോൾഡറിൽ ഇൻസ്റ്റാൾ ആവും.
ആ ഫോൾഡറിനകത്തു് FontForgePortable.exe എന്നൊരു ഫയൽ കണ്ടല്ലോ? അതിൽ ധൈര്യമായി double-click ചെയ്തോളു.
ഈ രണ്ടു വഴികളും വിൻഡോസ് എക്സ് പിയിൽ പരീക്ഷിച്ചിട്ടുള്ളതാണു്. എന്റെ അഭിപ്രായത്തിൽ രണ്ടാം വഴിയായിരിക്കും കൂടുതൽ നല്ലതു് - ഒന്നാമതു് എഡിറ്റിംഗ് ചെയ്യാനില്ല. രണ്ടാമതു്, svg ഫയലുകൾ ഇമ്പോർട്ട് ചെയ്യാനുള്ള ഓപ്ഷൻ ഇതിലാണു് കണ്ടതു്, ആദ്യത്തെ ടെക്നിക്കിൽ അതില്ല.
ഔഷധസസ്യങ്ങൾ എന്ന പേരിൽ ബ്ലോഗെഴുതുന്ന സാധുവാണു് എനിക്കു് രണ്ടാമത്തെ വഴി പറഞ്ഞുതന്നതു്. വിവിധയിനം മരുന്നുചെടികളേപ്പറ്റി അറിവുകൾ സമ്പാദിച്ചു് നമുക്കുപകർന്നുതരുന്ന സാധുവിനു് നന്ദി പറയുന്നു.
ഒരു കാര്യം കൂടി - ഈ രണ്ടു വഴികൾ മുഖാന്തിരവും, പെൻഡ്രൈവ് മുതലായ ഡിറ്റാച്ചബിൾ ഡിവൈസുകളിലും ഫോണ്ട്ഫോർജ് ഇൻസ്റ്റാൾ ചെയ്യാനാവും.
Gimpഉം ഇങ്‌ൿസ്കേപ്പും ഒക്കെ ഇൻസ്റ്റാൾ ചെയ്യാൻ ഒരു വിഷമവുമില്ല എന്നതിനാൽ അവ ഞാൻ കവർ ചെയ്യുന്നില്ല. അവയിലും സംശയമുള്ളവരുണ്ടെങ്കിൽ എനിക്കൊരു മെയിൽ അയക്കുമല്ലോ?
ഇനി അടുത്ത ലക്കത്തിൽ നേരത്തെ പറഞ്ഞ പോലെ ചിത്രങ്ങളെ വെക്ടരാക്കൽ, ഫോണ്ട്‌ഫോർജ് തുറന്നു നോക്കൽ തുടങ്ങിയവ..
Update on 4-jun-2011:
ഒരു കാര്യം കൂടി - ഈ രണ്ടു രീതിയിൽ ഫോണ്ട്ഫോർജ് ഇൻസ്റ്റാൾ ചെയ്താലും ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഡ്രൈവിൽ ഉള്ള ഫയലുകൾ മാത്രമേ കാണാൻ സാധിക്കൂ.
ഉദാഹരണത്തിനു്, D: ഡ്രൈവിൽ ഏതെങ്കിലും ഫോൾഡരിൽ ഇൻസ്റ്റാൾ ചെയ്തു എന്നിരിക്കട്ടെ, പിന്നെ D: ഡ്രൈവിലുള്ള ഫയലുകൾ മാത്രമേ കാണാൻ പറ്റൂ. അതുകൊണ്ട് ഫോണ്ടുകൾ ആ ഡ്രൈവിൽ കൊണ്ടിടണം.