റേച്ചലിന്റേയും മരിയയുടേയും ഗംഗന്റേയും മൊഴി
(ഒന്നാം ഭാഗം, രണ്ടാം ഭാഗം)
ഏതാണ്ട് 65 വയസ്സുള്ള സ്ത്രീയായിരുന്നു റേച്ചല്‍. സംസാരിക്കുമ്പോള്‍ നേരെ നോക്കാതെ മുടിയില്‍ക്കൂടി വിരലോടിക്കുന്ന ഒരു സ്വഭാവം അവര്‍ക്കുണ്ടായിരുന്നു.
മന്‍: "ശ്രീമതി റേച്ചല്‍, റേച്ചലമ്മച്ചി, ഒരാഘാതം നേരിട്ടു് മനിക്കൂറുകള്‍ക്കുള്ളില്‍ ചോദ്യങ്ങള്‍ ചോദിച്ചു് ബുദ്ധിമുട്ടിക്കുന്നതില്‍ ക്ഷമിക്കണം. എന്റെ കര്‍തവ്യമാണതു്"
റേ: "സാരമില്ല, മി. മന്‍സൂര്‍. ചോദ്യങ്ങള്‍ നേരിടാന്‍ ഞാന്‍ തയ്യാറാണു്"
മന്‍: "ഇന്നലെ ഇവിടെ ആരൊക്കെ വന്നിരുന്നു?"
റേ: "അങ്ങിനെ പ്രത്യേകിച്ചാരും വന്നില്ല. കുട്ടികള്‍ വന്നതൊഴിച്ചാല്‍ ബാക്കിയൊക്കെ സാധാരണപോലെയായിരുന്നു"
മന്‍: "ഇന്നു രാവിലെ ഉണ്ടായ സംഭവങ്ങള്‍ ഒന്നു ചുരുക്കാമോ?"
റേ: "ഞാന്‍ സാധാരണ അഞ്ചരക്കെഴുന്നേല്‍ക്കും. കാര്യസ്ഥന്‍ ശേഖരന്‍ 6 മണിക്കെത്തി. സാധാരണ ഞാനാണു് വാതില്‍ തുറക്കുക. എന്നാല്‍ മരിയ ഉണ്ടായിരുന്നതുകൊണ്ടു് അവളാണു് വാതില്‍ തുറന്നതു്. കുറേ കഴിഞ്ഞു് മരിയ ഓടി എന്റെ മുറിയിലെത്തി. സാജന്‍ അനങ്ങുന്നില്ല എന്നായിരുന്നു അവള്‍ പറഞ്ഞതു്. ഞാന്‍ ചെന്നു് നോക്കുമ്പോഴേക്കു് ശേഖരന്‍ ജോസഫിനെ കൂട്ടി വന്നു. മഞ്ജു കുളിക്കുകയായിരുന്നത്രെ. പിന്നെ ജോസഫ് പറഞ്ഞതനുസരിച്ചു് എല്ലാം അതേപടി വിട്ടു് ഞങ്ങള്‍ മുറിവിട്ടു് പുറത്തിറങ്ങി. ജോസഫ് മുറിപൂട്ടി പോലീസിനെ വിവരമറിയിച്ചു."
മന്‍: സാജനെ എങ്ങിനെയാണു് വിലയിരുത്തുന്നതു്?"
റേ: "സാജന്റെ ആലോചന മരിയക്കു് വന്നപ്പോള്‍ ഒരു മകനായല്ലോ എന്ന ആശ്വാസമുണ്ടായിരുന്നു. തുടക്കത്തില്‍ നല്ല ഉത്തരവാദത്തോടെ പെരുമാറിയിരുന്നു. പതുക്കെ പതുക്കെ ഞങ്ങളോടുള്ള അടുപ്പം കുറഞ്ഞുവന്നു. വല്ലാതെ കാശു് ചെലവാക്കുന്ന കൂട്ടത്തിലായിരുന്നു. മരിയയും ഞാനും ഉപദേശിക്കാന്‍ ശ്രമിച്ചപ്പൊഴൊക്കെ പുച്ഛമായിരുന്നു പ്രതികരണം. തുടര്‍ന്നു് മരിയയുമായി പ്രശ്നങ്ങളുണ്ടായിരുന്നു."
മന്‍: "ഇന്നലത്തെ കാര്യങ്ങള്‍ ഒന്നു വിശദീകരിക്കാമൊ?"
റേ: "രാവിലെ സാജന്‍ പുറത്തൊക്കെ വെറുതെ നടന്നു. കൃത്യമായി എവിടെയൊക്കെ പോയിരിക്കുമെന്നറിയില്ല. ഉച്ചക്കു് മഞ്ജുവും ജോസഫും വന്നു. ഊണിനു് സാജനുമുണ്ടായിരുന്നു. തുടര്‍ന്നു് സാജനുറങ്ങാന്‍ പോയി. മരിയക്കു് തലവേദനയാണെന്നു് പറഞ്ഞു. രാത്രി സാജനും ജോസഫും കൂടി കുറേ സമയം മദ്യത്തിന്റെ മുന്‍പില്‍ സംസാരിച്ചിരിക്കുന്നതു് കണ്ടു. എന്തോ പൈസയുടെ ഒക്കെ കാര്യം തന്നെയായിരുന്നു വിഷയം. എസ്ടേറ്റിലും മറ്റും കറങ്ങാന്‍ പോകുന്നതിനെ പ്ലാനും പറഞ്ഞിരുന്നു"
മന്‍: "മറ്റെന്തെങ്കിലും സംഭവമുണ്ടായോ?"
റേ: "ഇല്ല"
മന്‍: "കാര്യസ്ഥന്‍ ശേഖരനെ കുറിച്ചെന്താണഭിപ്രായം?"
റേ: "കുറേ കാലമായി ഇവിടെ വന്നിട്ടു്. എസ്റ്റേറ്റിലെ കാര്യങ്ങള്‍ എന്നേക്കാള്‍ നന്നായി നോക്കി നടത്തുന്നതു് ശേഖരനാണു്. വിശ്വസ്ഥനാണു്. മരിയയേയും മഞ്ജുവിനേയും വളരെ ഇഷ്ടമാണു്. അവരെ സ്കൂലിലൊക്കെ കൊണ്ടുപോയിരുന്നതു് ശേഖരനായിരുന്നു"
മന്‍: "ജോസഫും സാജനും തമ്മില്‍..."
റേ: "ജോസഫ് മഞ്ജുവിനെ കല്യാണം കഴിക്കുമ്പോള്‍ ഒരു ചെറിയ ഹാര്‍ഡ്‌വേര്‍ കടയുണ്ടായിരുന്നു. സാജന്‍ അതില്‍ കുറച്ചുകൂടി പൈസ ചേര്‍ത്തു് ബിസിനസ് വിപുലപ്പെടുത്തി. എന്നാല്‍ അതിന്റെ പേരില്‍ പലപ്പോഴും സാജന്‍ കുത്തുവാക്കുകള്‍ പറയുമായിരുന്നു. ഞാന്‍ പറഞ്ഞിട്ടാണു് സാജന്‍ ജോസഫിന്റെ വ്യാപാരത്തില്‍ പൈസയിറക്കിയതു്. അതുകൊണ്ടു് ജോസഫിനോടു് സാജന്റെ പൈസ മുഴുവന്‍ തിരിച്ചുനല്‍കാന്‍ ഉപദേശിച്ചതും ഞാനാണു്. അതില്‍ സാജനു് എതിര്‍പ്പുള്ളതായി തോന്നിയില്ല. അവര്‍ തമ്മില്‍ ഒരു സുഹൃദ്‌ബന്ധമുണ്ടായിരുന്നെന്നു് പറയാനാവില്ല"
മന്‍: "മരിയക്കും സാജനും തമ്മിലോ?"
റേ: "അഭിപ്രായവ്യതാസങ്ങളുണ്ടായിരുന്നു. എന്നാലും അവര്‍ തമ്മില്‍ യോജിച്ചുപോയിരുന്നു"
മന്‍: "ഇന്നലെ സാജന്‍ രാത്രി വന്നു് സ്വകാര്യമായി എന്താണു് സംസാരിച്ചതു്?"
റേച്ചല്‍ ഞെട്ടിയതായി മന്‍സൂറിനു് തോന്നി. അവര്‍ എന്തോ ആലോചിക്കുന്നുണ്ടായിരുന്നു. മന്‍സൂര്‍ ചോദ്യമാവര്‍ത്തിച്ചു.
റേ: "മരിയക്കു് എസ്ടേറ്റില്‍ നിന്നു് നല്ല വരുമാനമുണ്ട്. അതു് പോരെന്നും എസ്ടേറ്റ് അവന്റെ പേര്‍ക്കു് വേണമെന്നുമൊക്കെയായിരുന്നു. എന്നാല്‍ അതു് സാധ്യമല്ലെന്നു് ഞാന്‍ തീര്‍ത്തുപറഞ്ഞു. ആ ചര്‍ച്ച അവിടെ അവസാനിച്ചു"
മന്‍സൂര്‍ എന്തോ ആലോചിച്ചു. തുടര്‍ന്നു് റേച്ചലമ്മച്ചിക്കു് നന്ദി പറഞ്ഞു് മരിയയെ കാണാനുള്ള ആഗ്രഹമറിയിച്ചു.
മരിയ നീണ്ടുമെലിഞ്ഞ ഒരു സ്ത്രീയായിരുന്നു. അവര്‍ക്കേതാണ്ടു് 40 വയസ്സു് പ്രയമുണ്ടായിരുന്നു. ഒരു ആഘാതം നടന്നതിന്റെ ദുഃഖമോ ആകാംക്ഷയോ അവരുടെ മുഖത്തുണ്ടായിരുന്നില്ല. അതൊരല്‍പം അസ്വാഭാവികമായി മന്‍സൂറിനു് തോന്നി. സംഭാഷണത്തിലുടനീളം മരിയ തന്റെ കൈവിരലുകള്‍ കൊണ്ടു് അലക്ഷ്യമായി മേശയില്‍ താളം പിടിച്ചുകൊണ്ടിരുന്നു. അവരുടെ നഖങ്ങള്‍ മേശയിലുള്ള ചില്ലിലുരഞ്ഞു് വികൃതശബ്ദങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടിരുന്നു.
മന്‍: "ഭവതി ക്ഷമിക്കണം. എന്നാല്‍ ചോദ്യങ്ങള്‍ ഒഴിവാക്കാനാവില്ല എന്നറിയാമല്ലൊ. ഇന്നലെ എന്തെങ്കിലും പ്രത്യേക സംഭവങ്ങളുണ്ടായൊ?"
മരി: "പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. രാവിലെ സാജന്‍ എസ്ടേറ്റിലും മറ്റും നടക്കാന്‍ പോയിരുന്നു. ഉച്ചക്കു് ഭക്ഷണം കഴിക്കാന്‍ തിരിച്ചെത്തി. എനിക്കു് തലവേദനയുണ്ടായിരുന്നു. പിന്നീടു് മുഴുവന്‍ ഞാന്‍ മുറിയില്‍ നിന്നിറങ്ങിയില്ല"
മന്‍: "സാജന്‍ എങ്ങിനെയുള്ള ആളായിരുന്നു?"
മരി: "അമിത സ്നേഹമൊന്നുമുണ്ടായിരുന്നില്ല. ധാരാളി ആയിരുന്നു. ഒന്നിലും ഉറച്ചുനില്‍ക്കാത്ത സ്വഭാവമായിരുന്നു"
മന്‍: "നിങ്ങള്‍ തമ്മില്‍..."
മരി: "അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. പക്ഷെ കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ശരിയാവും. ഈയിടെയായി സാജനു് പൈസയോടുള്ള ആര്‍ത്തി കൂടുതലായതായി തോന്നി. ഞാനും അമ്മച്ചിയും ഉപദേശിച്ചിരുന്നു. പക്ഷെ സാജന്‍ അതൊന്നും കേട്ടില്ല. അതിന്റെ പേരില്‍ ഞങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു."
മന്‍: "ഇന്നു് രാവിലെ ഉണ്ടായ കാര്യങ്ങള്‍ ഒന്നു് പറയാമൊ?"
മരി: "ഞാനെന്നും 6 മണിക്കുണരും. ഇന്നു് ശേഖരേട്ടന്‍ വന്നു് ബെല്ലടിക്കുമ്പോള്‍ ഞാനുണര്‍ന്നുകിടക്കുകയായിരുന്നു. വാതില്‍ തുറന്നുകൊടുത്തു. എന്നിട്ടു് കുളിക്കാന്‍ പോയി. കുളി കഴിഞ്ഞു് പുറത്തിറങ്ങിയ എനിക്കു് സാജന്റെ കിടപ്പില്‍ അസ്വാഭാവികത തോന്നി. മാത്രമല്ല, ബെഡ്‌ഷീറ്റ് അലങ്കോലമായി കിടന്നിരുന്നു. ഞാനുടനെ ഓടിപ്പോയി ശേഖരേട്ടനെ കൊണ്ടുവന്നു. പിന്നെ അമ്മച്ചിയേയും വിളിച്ചുവന്നു. അപ്പോഴും സാജന്‍ മരിച്ചെന്നു് ഞാനറിഞ്ഞിരുന്നില്ല. എന്നാല്‍ ജോസഫാണു് ആദ്യം സംശയം പറഞ്ഞതു്. ഞങ്ങള്‍ മുറിക്കു് പുറത്തിറങ്ങി പോലീസിനു് ഫോന്‍ ചെയ്യുകയായിരുന്നു"
മന്‍: "നിങ്ങള്‍ക്കു് മറ്റൊരു ജോലിക്കാരനുണ്ടല്ലൊ, ഗംഗന്‍. അവനെവിടെയായിരുന്നു"
മരി: അവനിന്നു് വരാന്‍ വൈകി. സാധാരണ ആറരക്കു് എത്താറുണ്ടു്. ഇന്നു് ഏഴുമണിയായി"
മരിയക്കു് നന്ദി പറഞ്ഞു് മന്‍സൂര്‍ ഗംഗനെ വിളിപ്പിച്ചു. കഷ്ടി 20 വയസുള്ള ഒരു പയ്യനായിരുന്നു ഗംഗന്‍.
മന്‍: "ഗംഗന്റെ താമസം?"
ഗം: "അങ്ങാടിക്കടുത്താണു്"
മന്‍: "എത്ര കാലമായി ഇവിടെ?"
ഗം: "ഒരു കൊല്ലത്തോളമായി"
മന്‍: "ഇന്നു് എന്താ നീയെത്താന്‍ വൈകിയതു്?"
ഗം: ഞാനെത്താന്‍ വൈകിയില്ല. പക്ഷെ എത്തുമ്പോള്‍ റേച്ചലമ്മച്ചി വതില്‍ക്കലുണ്ടായിരുന്നു. അങ്ങാടിയില്‍ പോയി പാല്‍ വാങ്ങിവരാന്‍ പറഞ്ഞു. ഞാന്‍ വീട്ടില്‍ കയറാതെ അങ്ങാടിയിലേക്കു് പോയി. 7 മണി ആയി പാല്‍ വാങ്ങി തിരിച്ചെത്തിയപ്പോള്‍"
മന്‍: "നിന്നോടു് ഇവിടുത്തെ കാര്യങ്ങള്‍ പറഞ്ഞതാരാണു്?"
ഗം: "അടുക്കളയില്‍ കുറേ പാല്‍ തിളച്ചുപോയിരുന്നതു് വൃത്തിയാക്കാനുണ്ടായിരുന്നതുകൊണ്ടു് കുറേ സമയത്തേക്കു് ഞാനൊന്നുമറിഞ്ഞില്ല. ആദ്യം ജോസഫേട്ടനാണു് സൂചിപ്പിച്ചതു്. തുടര്‍ന്നു് ശേഖരേട്ടന്‍ എന്നെ മാറ്റി നിര്‍ത്തി നടന്നതൊക്കെ പറഞ്ഞു"
മന്‍: "നീ ആ മുറിയില്‍ പോവുകയുണ്ടായൊ?"
ഗം: "ഇല്ല സാര്‍. ജോസഫേട്ടന്‍ ആ മുറി പൂട്ടിയെന്നു് പറഞ്ഞു. പിന്നെ എനിക്കു് പേടിയായി സാര്‍"
മന്‍: "സാജനെ കുറിച്ചുള്ള നിന്റെ അഭിപ്രായം?"
ഗം: "എനിക്കു് സാജന്‍സാറിനെ വലുതായി അറിയില്ല. എന്നോടു് അധികം സംസാരിക്കാറില്ല. വിലകൂടിയ സാധനങ്ങള്‍ വാങ്ങാന്‍ കമ്പമുള്ള ആളാണെന്നു് തോന്നിയിട്ടുണ്ടു്"
ഗംഗനെ പറഞ്ഞുവിട്ടു് മന്‍സൂര്‍ കുറേ നേരം എന്തോ ആലോചിച്ചുകൊണ്ടിരുന്നു.
(അടുത്തയാഴ്ച്ച: പോസ്ട്‌മോര്‍ടം റിപോര്‍ടും കൊലയാളിയുടെ അറസ്റ്റും)
Thursday, March 4, 2010
Monday, March 1, 2010
ഒരു കുറ്റാന്വേഷണകഥ - 2
ശേഖരന്റെയും മഞ്ജുവിന്റെയും മൊഴികള്‍
(ഒന്നാം ഭാഗം ഇവിടെ)
ഒത്ത ആരോഗ്യമുള്ള ഒരാളായിരുന്നു കാര്യസ്ഥന്‍ ശേഖരന്‍. ആരേയും കൂസാത്ത പ്രകൃതം. ആ പ്രകൃതത്തിനും ആരോഗ്യത്തിനും ചേര്‍ന്ന പൊക്കവും അയാള്‍ക്കുണ്ടായിരുന്നു.
മന്‍: "മി. ശേഖരന്‍, എത്ര കാലമായി ഇവിടെ കാര്യസ്ഥനായിട്ട്?"
ശേ: "റേച്ചലമ്മയുടെ അച്ഛനാണു് എന്നെ ഇവിടെ കൊണ്ടുവന്നത്. ഇപ്പോള്‍ ഏതാണ്ടിരുപത്തെട്ടു വര്‍ഷമായി"
മന്‍: "നിങ്ങള്‍ സാധാരണ ചെയ്യാറുള്ള ജോലികള്‍ ഒന്നു വ്യക്തമാക്കാമോ?"
ശേ: "ഞാന്‍ വെളുപ്പിനു് ഒരാറുമണിയോടെ ഇവിടെയെത്തും. രാവിലെ എല്ലാവര്‍ക്കുമുള്ള ബെഡ്‌കോഫി ഞാനാണു് തയ്യാറാക്കുക. തുടര്‍ന്നു് എന്തെങ്കിലും ചെറിയ ജോലി - തേങ്ങ ചിരകലോ മറ്റോ - ഉണ്ടെങ്കില്‍ അതു് ചെയ്യും. പത്രം വായിക്കും. ഏഴരയോടെ എസ്ടേറ്റില്‍ പോകും. എസ്ടേറ്റിലെ കാര്യങ്ങള്‍ നോക്കലാണു് എന്റെ പ്രധാന ചുമതല. ആറുമണിക്കു് പണിക്കാര്‍ പോയിക്കഴിഞ്ഞാല്‍ റേച്ചലമ്മയെ കണ്ടിട്ടു് ഞാന്‍ വീട്ടില്‍ പോകും."
മന്‍: "വീട്ടുജോലികള്‍ ആരാണു് ചെയ്യുക?"
ശേ: "ഒരു പയ്യനുണ്ടു് ഗംഗന്‍ എന്നു പേരായിട്ടു്. അവന്‍ രാവിലെ വന്നു് വൈകുന്നേരം പോകും."
മന്‍: "ഇന്നലെ പ്രതേകിച്ചെന്തെങ്കിലുമുണ്ടായോ?"
ശേ: "ഇല്ല. ഒരു സാധാരണാ ദിവസമായിരുന്നു. കുട്ടികള്‍ വന്നിട്ടുള്ളതുകൊണ്ടു് അങ്ങാടിയില്‍ നിന്നു് വല്ലതും വാങ്ങുകയോ മറ്റോ വേണ്ടിവരുമോ എന്നു വിചാരിച്ചു് റേച്ചലമ്മയെ സന്ധ്യക്കു് കണ്ടിരുന്നു. എന്നാല്‍ ഒന്നും പറഞ്ഞില്ല"
മന്‍: "ഇന്നുണ്ടായ സംഭവങ്ങള്‍ ഒന്നു വിശദീകരിക്കു"
ശേ: "ഇന്നും 6 മണിക്കാണു് ഞാന്‍ വന്നതു്. മരിയയാണു് വാതില്‍ തുറന്നു് തന്നതു്. അവള്‍ കുളിക്കാന്‍ പോയി. ഞാന്‍ എന്നത്തേയും പോലെ ബെഡ്‌കോഫി ഉണ്ടാക്കി. അപ്പോള്‍ മരിയക്കുഞ്ഞു് ഓടിവന്നു. കുളികഴിഞ്ഞു നോക്കുമ്പോള്‍ സാജന്റെ കിടപ്പില്‍ പന്തികേടു് തോന്നിയെന്നും അയാള്‍ അനങ്ങുന്നില്ലെന്നും പറഞ്ഞു. ഞാന്‍ ചെന്നു നോക്കുമ്പോള്‍ ശ്വാസം നിലച്ചിരുന്നു. ഉടനെ ഞാന്‍ ചെന്നു് ജോസഫിനെ വിളിച്ചുകൊണ്ടു് വന്നു. മരിയ റേച്ചലമ്മയേയും കൊണ്ടുവന്നു. മഞ്ജു കുളിക്കുകയായിരുന്നു എന്നു തോന്നുന്നു."
മന്‍: "നിങ്ങള്‍ക്കു് എത്ര കാലമായി സാജനെ അറിയാം?"
ശേ: "മരിയക്കുഞ്ഞിന്റെ കല്യാണം നടന്നിട്ടിപ്പോള്‍ ഏതാണ്ടു് പതിന്നാലു കൊല്ലമായി. അപ്പോള്‍ മുതലറിയാം"
മന്‍: "എങ്ങിനെയുള്ള ആളായിരുന്നു സാജന്‍?"
ശേ: "ഒരു നല്ല മനുഷ്യനാണെന്നു് പറയാന്‍ പറ്റില്ല. പൈസയോടു് ആര്‍ത്തിയുള്ള കൂട്ടത്തിലാ. എന്നാല്‍ ചെലവാക്കാനും മടിയില്ല. ബന്ധങ്ങള്‍ക്കൊന്നും വില കല്‍പ്പിക്കുന്നതായി തോന്നിയിട്ടില്ല. സാജന്‍ ഭൂ ഇടപാടുകള്‍ ചെയ്യുന്ന കാലത്തു് ഇവിടെയടുത്തുള്ള ചില ഇടപാടുകള്‍ക്കു് ഞാനയാളെ സഹായിച്ചിരുന്നു. എന്നാല്‍ എല്ലാവരേയും ഒരു തരത്തില്‍ അയാള്‍ പറ്റിക്കുകയായിരുന്നു. പണത്തിനു് അത്യാവശ്യമുള്ളവരില്‍ നിന്നു് കുറഞ്ഞ വിലക്കു് ഭൂമി വാങ്ങി പലരേയും അയാള്‍ ചൂഷണം ചെയ്തിട്ടുണ്ടു്. പലരുടേയും ശാപം അയാള്‍ക്കുണ്ടു് സാറെ"
മന്‍: "ഈ ഇടപാടുകള്‍ എപ്പോഴാണു് നടന്നതു്?"
ശേ: "3-4 കൊല്ലം മുന്‍പാണു്. അന്നയാള്‍ക്കു് ഇവിടെ പലരും ശത്രുക്കളായി ഉണ്ടായിരുന്നു."
മന്‍: "അവരിലാരെങ്കിലുമാകുമോ ഈ കൊലക്കു പിന്നില്‍?"
ശേ: "സാധ്യത ഉണ്ടു് സാര്‍"
എങ്കില്‍ ആ കൊലയാളി എങ്ങിനെ വീടിനകത്തു കടന്നു എന്നു് മന്‍സൂര്‍ ആലോചിച്ചു.
മന്‍: "ശരി. ഇനി മഞ്ജുവിനെ പറഞ്ഞയക്കു."
മഞ്ജു ഒരു മെലിഞ്ഞ സ്ത്രീയായിരുന്നു. ഏതാണ്ടു് 35നോടടുത്ത പ്രായം. സംസാരിക്കുമ്പോള്‍ അവര്‍ വല്ലാത്ത മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്നതായി മന്‍സൂറിനു് തോന്നി. സംഭാഷണത്തിലുടനീളം സാരിയുടെ തുമ്പു് വെറുതെ വിരലില്‍ ചുറ്റി അഴിച്ചുകൊണ്ടിരുന്നു അവര്‍.
തലേന്നത്തെ കാര്യങ്ങളെ പറ്റി ജോസഫ് പറഞ്ഞതുതന്നെ മഞ്ജുവും പറഞ്ഞു.
മന്‍: "മഞ്ജുവിനു് സാജനുമായുള്ള പരിചയം?"
മ: "മരിയച്ചേച്ചിയുമായി കല്യാണം ആലോചിച്ചതുമുതല്‍ ഇവിടെ വരാറുണ്ടു്. വല്ലാത്ത കുടിയായിരുന്നു. ഞങ്ങളാരോടും പ്രത്യേകിച്ചു് അടുപ്പമുള്ളതായി തോന്നിയിട്ടില്ല. പണത്തിനോടു് ആര്‍ത്തിയുണ്ടായിരുന്നു"
മന്‍: "ഇന്നു രാവിലെ എപ്പോഴാണു് മഞ്ജു സംഭവമറിഞ്ഞതു്?"
മ: "ശേഖരേട്ടന്‍ ആറുമണിക്കു് വന്നു ബെല്ലടിക്കുന്നതു കേട്ടാണു് ഞാനുണര്‍ന്നതു്. മരിയച്ചേച്ചി പോയി വാതില്‍ തുറക്കുന്നതു കേട്ടു. പിന്നെ ഞാനെഴുന്നേറ്റു് പ്രഭാതകര്‍മ്മങ്ങളൊക്കെ തീര്‍ക്കുമ്പോഴേക്കു് ജോസഫ് വന്നു് പറഞ്ഞാണു് ഞാന്‍ കാര്യങ്ങളറിയുന്നതു്. ഞാന്‍ ചെല്ലുമ്പോഴേക്കു് എല്ലാവരേയും മാറ്റി ജോസഫ് മുറി പൂട്ടിയിരുന്നു. തുടര്‍ന്നാണു് പോലീസിനെ അറിയിച്ചതു്"
(അടുത്തതു്: റേച്ചലിന്റെയും മരിയയുടേയും ഗംഗന്റെയും മൊഴി)

Wednesday, February 24, 2010
ഒരു കുറ്റാന്വേഷണകഥ - 1
(ഈ കഥയും കഥാപാത്രങ്ങളും ഭാവനാസൃഷ്ടിയാണു്. സംഭവങ്ങളോടോ ആളുകളോടോ സാദൃശ്യം തോന്നുന്നുവെങ്കില്‍ അതു് തികച്ചും യാദൃച്ഛികം മാത്രം.)
കൊലപാതകം നടക്കുന്നു
രാവിലെ ഏഴുമണിക്കാണ് DySP മന്‍സൂറിനു് ഫോന്‍ വന്നത്.
"സര്‍, ഒരു മരണം റിപോര്‍ട് ചെയ്തിരിക്കുന്നു. ഇവിടെ എസ്ടേറ്റ് നടത്തുന്ന പ്രശസ്തമായ കുടുംബത്തിലാണു്. സാര്‍ ഉടനെ വരുമല്ലോ?"
വേഗം തയ്യാറായി മന്‍സൂര്‍ ആ പഴയ തറവാട്ടിലെത്തി. വാതില്‍ തുറന്നത് ഏതാണ്ട് 60 വയസ്സുള്ള് ആരോഗ്യവാനായ ഒരാളായിരുന്നു. അയാള്‍ അവിടുത്തെ കാര്യസ്ഥനാണെന്നു് തോന്നിച്ചു. അയാള്‍ അകത്തുപോയി ഏതാണ്ട് നാല്‍പത് വയസ്സുള്ള മെലിഞ്ഞുവിളറിയ ഒരാളെ കൊണ്ടുവന്നു.
പുതിയ ആള്‍ മന്‍സൂറിനെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. വളരെ പതിഞ്ഞ ശബ്ദത്തിലാണു് അയാള്‍ സംസാരിച്ചത്.
"സര്‍, എന്റെ പേരു് ജോസഫ്. ഇവിടെ താമസിക്കുന്ന ശ്രീമതി റേച്ചലിന്റെ രണ്ടാമത്തെ മകള്‍ മഞ്ജുവിന്റെ ഭര്‍ത്താവാണു്. മരിച്ചിരിക്കുന്നത് മൂത്തമകള്‍ മരിയയുടെ ഭര്‍ത്താവ് സാജന്‍"
മന്‍സൂര്‍ ജോസഫിനൊപ്പം സാജന്റെ ശരീരം കിടക്കുന്ന മുറിയിലെത്തി. മുറി പുറത്തുനിന്നു പൂട്ടിയിരുന്നു. ജോസഫ് മുറി പതുക്കെ തുറന്നു. അതൊരു കിടപ്പുമുറിയായിരുന്നു.
സാജന്റെ ശരീരം കട്ടിലില്‍ കിടന്നു. മരണകാരണം ഏതാണ്ട് വ്യക്തമായിരുന്നു. തലയിണകൊണ്ട് ശ്വാസം മുട്ടിച്ചാണു് കൊന്നത്. തലയിണ തൊട്ടടുത്ത് കിടക്കുന്നു. മരിച്ചയാളുടെ മൂക്കില്‍ അല്‍പം രക്തം ഉണങ്ങിക്കിടപ്പുണ്ട്. അതുപോലെ തലയിണയിലും രക്തക്കറയുണ്ടായിരുന്നു.
വിരിപ്പുകള്‍ അലങ്കോലമായിരുന്നു. ഒരു സംഘടനം നടന്ന പ്രതീതി ആ കട്ടിലിലുണ്ടായിരുന്നു.
മന്‍സൂര്‍ ആ മുറി പരിശോധിച്ചു. സാമാന്യം വലിയ ഒരു മുറിയുടെ നടുവിലായിരുന്നു കട്ടില്‍. മുറിയോടു ചേര്‍ന്നു് ഒരു കുളിമുറിയും ഉണ്ടായിരുന്നു. മുറിയിലേക്കുള്ള പ്രവേശനം ഒരു ഇടനാഴിയില്‍ക്കൂടിയാണു്.
അലങ്കോലമായിക്കിടക്കുന്ന കട്ടിലും രക്തക്കറ പുരണ്ട ആ തലയണയും ഒഴിച്ചു് അസ്വാഭാവികമായി ഒന്നും ആ മുറിയിലുള്ളതായി തോന്നിയില്ല. കുളിമുറിയില്‍ ആരോ കുളിച്ച ലക്ഷണമുണ്ടായിരുന്നു.
പതിവു പരിശോധനകള്‍ക്കുശേഷം മന്‍സൂര്‍ ഓരോരുത്തരെയായി ചോദ്യം ചെയ്യാന്‍ തുടങ്ങി. ആദ്യം ജോസഫിനെയാണു് ചോദ്യം ചെയ്തത്.
മന്‍: "മി. ജോസഫ്, ഈ വീട്ടില്‍ ആരൊക്കെയുണ്ട്?"
ജോ: "ഇവിടെ സ്ഥിരമായി താമസിക്കുന്നത് എന്റെ ഭാര്യ മഞ്ജുവിന്റെ അമ്മ റേച്ചലാണു്. അവര്‍ ഒറ്റക്കാണു് താമസം. മഞ്ജുവിന്റെ അച്ഛന്‍ വളരെ നേരത്തെ മരിച്ചു"
മന്‍: "നിങ്ങളും കുടുംബവും എന്നു വന്നു?"
ജോ: "ഇന്നലെ. ഒഴിവുകാലമായാല്‍ ഇതുപോലുള്ള ഒത്തുകൂടല്‍ പതിവുള്ളതാണു്. ഞാനും മഞ്ജുവും ഇന്നലെ ഉച്ചക്കാണു് വന്നതു്"
മന്‍: "നിങ്ങള്‍ സ്ഥിരമായി താമസിക്കുന്നത്?"
ജോ: "ടൗണിലാണു്. ഇവ്വിടെനിന്നു കഷ്ടി രണ്ടുമണിക്കൂര്‍ യാത്ര കാണും. ഞാനവിടെ സ്വന്തമായി ഹാര്‍ഡ്‌വേര്‍ ബിസിനസ് നടത്തുന്നുണ്ട്. മഞ്ജു വീട്ടില്‍തന്നെയാണു്"
മന്‍: "മി. സാജനും കുടുംബവും എന്നെത്തി?"
ജോ: "അവര്‍ മിനിയാന്നു് രാത്രിയെത്തി. അവരും താമസിക്കുന്നത് ടൗണിലാണു്"
മന്‍: "മി. സാജന്‍ എന്താണു് ചെയ്തുകൊണ്ടിരുന്നത്?"
ആ ചോദ്യത്തിനുത്തരം പറയുന്നതിനുമുന്‍പു് ജോസഫ് അല്‍പമാലോചിക്കുന്നതായി മന്‍സൂറിനു് തോന്നി.
ജോ: "ഒരു പ്രത്യേക ജോലി എന്നെടുത്തു പറയാന്‍ സാജനുണ്ടായിരുന്നില്ല. പല ബിസിനസ്സിലും അയാള്‍ പൈസ മുടക്കിയിരുന്നു. സാജന്റെ സഹോദരന്മാര്‍ നടത്തുന്ന ഹോടലില്‍ അയാളും പങ്കാളിയാണു്. അതുപോലെ ഷെയര്‍ മാര്‍കറ്റില്‍ കുറച്ചുകാലമുണ്ടായിരുന്നു. റിയല്‍ എസ്ടേറ്റിലും കുറച്ചുകാലം നടന്നു. എനിക്കുള്ള ബിസിനസ്സിലും ഒരു ചെറിയ പങ്ക് സാജനുണ്ടായിരുന്നു എന്നതാണു് നേരു്"
മന്‍: "സാജന്‍ എത്തരത്തിലുള്ള ആളായിരുന്നു എന്നൊന്നു വിവരിക്കാമോ?"
വീണ്ടും ജോസഫ് എന്തോ ആലോചിക്കുന്നതായി തോന്നി.
ജോ: "സ്വഭാവം വച്ചു നോക്കിയാല്‍.. ഒരിടത്തും ഉറച്ചുനില്‍ക്കാത്ത പ്രകൃതക്കാരനായിരുന്നു എന്നു പറയേണ്ടിവരും. സ്വന്തം പങ്കാളിത്തമുള്ള ഹോടലിന്റെ പ്രവര്‍ത്തനങ്ങളിലൊന്നും അയാള്‍ക്കു് താല്‍പര്യമുണ്ടായിരുന്നില്ല. വരുമാനത്തില്‍ മാത്രമായിരുന്നു നോട്ടം. നന്നായി ചെലവാക്കുമായിരുന്നു"
മന്‍: "സാജനും ഭാര്യയും തമ്മിലെങ്ങിനെയായിരുന്നു?"
ജോ: "വളരെ അടുപ്പമായിരുന്നു മരിയയോട് എന്നൊന്നും പറഞ്ഞുകൂട. അവര്‍ തമ്മില്‍ പിണക്കങ്ങള്‍ പതിവായിരുന്നു. മരിയക്ക് എസ്ടേറ്റില്‍ നിന്നുള്ള വരുമാനമുണ്ട്. അത് സാജനു് ഒരു ആകര്‍ഷണമായിരുന്നു. അതില്‍ കവിഞ്ഞ ഒരു സ്നേഹബന്ധം അവര്‍ തമ്മിലുള്ളതായി തോന്നിയിട്ടില്ല. അവര്‍ തമ്മിലുള്ള അകല്‍ച്ച മറിച്ചുവെക്കാനൊന്നും ഇരുവരും ശ്രമിച്ചിട്ടില്ല. അതുകൊണ്ടാണു് ഞാന്‍ തുറന്നു പറയുന്നത്"
മന്‍: "സാജനും നിങ്ങളും തമ്മിലെങ്ങിനെയായിരുന്നു?"
ജോ: "ഞാന്‍ മഞ്ജുവിനെ വിവാഹം ചെയ്യുകവഴിയാണു് ഞങ്ങള്‍ തമ്മില്‍ പരിചയമാകുന്നത്. അന്നൊക്കെ ഈ കുടുംബത്തിലെ ഏക പുരുഷന്‍ എന്ന നിലക്ക് സാജന്‍ കുറച്ചുകൂടി ഉത്തരവാദത്തോടെ പെരുമാറിയിരുന്നു എന്നു് തോന്നിയിട്ടുണ്ട്. എന്റെ ബിസിനസ് സാജന്റെ കൂടി സഹായത്തോടെ തുടങ്ങിയതാണു്. എന്നാല്‍ അതൊരു ഉപകാരമായി ചെയ്തതാണു് എന്ന മട്ടില്‍ സാജന്‍ പലപ്പോഴും - പ്രത്യേകിച്ച് മദ്യപിച്ചിരിക്കുന്ന അവസ്ഥയില്‍ - പറഞ്ഞിട്ടുണ്ട്. അതെനിക്ക് വളരെ മനോവിഷമമുണ്ടാക്കിയിട്ടുണ്ട്. ദൈവാധീനം കൊണ്ട് സാജന്‍ മുടക്കിയ മുതല്‍ മുഴുവന്‍ പലിശ സഹിതം തിരിച്ചുനല്‍കാന്‍ എന്നെക്കൊണ്ടായി. എന്നാലും മറ്റുള്ളവരെ ഇടിച്ചുതാഴ്ത്തിയുള്ള സംസാരം അയാളുടെ ഒരു സ്വഭാവമായിരുന്നു"
മന്‍: "നിങ്ങള്‍ മദ്യപിക്കാറുണ്ടോ?"
ജോ: "ഉണ്ട്"
മന്‍: "ഇന്നലെ നടന്ന കാര്യങ്ങള്‍ ഒന്നു് വിവരിക്കാമൊ?"
ജോ: "ഞങ്ങള്‍ ഉച്ചക്കു് ഊണിനാണു് എത്തിയത്. എല്ലാവരും ഒരുമിച്ചിരുന്നാണു് ഭക്ഷണം കഴിച്ചത്. മരിയ ഭക്ഷണത്തിനു് ശേഷം തലവേദനയെന്നു് പറഞ്ഞു് വിശ്രമിക്കാന്‍ പോയി. സാജനും കുറച്ചുനേരം കിടക്കാന്‍ പോയി. ഞങ്ങള്‍ കുറച്ചുനേരം മഞ്ജുവിന്റെ അമ്മയുമായി സംസാരിച്ചിരുന്നു. അതു കഴിഞ്ഞ് ഞാന്‍ ഇവിടുത്തെ കാര്യസ്ഥന്‍ ശേഖരനുമൊന്നിച്ച് - സാര്‍ വന്ന്പ്പോള്‍ വാതില്‍ തുറന്നുതന്നയാള്‍ - എസ്ടേറ്റിലും മറ്റും നടക്കാനിറങ്ങി. ഒരു 7 മണി കഴിഞ്ഞ് ഞാനും സാജനും അല്‍പം മദ്യപിച്ചു. കുതിരപ്പന്തയത്തില്‍ ഭാഗ്യം പരീക്ഷിക്കുന്നതിനെപറ്റി ആലോചിക്കുന്നതായി പറഞ്ഞു. എസ്ടേറ്റ് മുഴുവന്‍ ഒന്നു് ചുറ്റിനടന്ന് കാണണമെന്നും ഞാന്‍ കൂടെ ചെല്ലണമെന്നും പറഞ്ഞു. ഇന്നു പോകാനിരുന്നതാ."
"ഒന്‍പതരയോടെ ഭക്ഷണം കഴിച്ചു. മരിയ തലവേദന കാരണം ഭക്ഷണത്തിനു വന്നില്ല. മുറിയില്‍ വരുത്തിയാണു് കഴിച്ചത്. പത്തുമണി കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു. മുകളിലെ നിലയിലാണു് ഞങ്ങളുടെ കിടപ്പുമുറി. ആറരക്ക് ഉണര്‍ന്നപ്പോഴാണു് വിവരമറിഞ്ഞത്."
മന്‍: "സാജന്റെ പെരുമാറ്റത്തില്‍ പ്രത്യേകതകളെന്തെങ്കിലും തോന്നിയോ?"
ജോ: "പ്രത്യേകത എന്നു പറയാന്‍ പറ്റില്ല. പതിവില്‍ കൂടുതല്‍ മദ്യം കഴിച്ചിരുന്നു. പിന്നെ എന്നത്തേയും പോലെ പൈസയെക്കുറിച്ചും മരിയക്കവകാശമുള്ള എസ്ടേറ്റിനെക്കുറിച്ചുമൊക്കെ ഇന്നലെയും സംസാരമുണ്ടായി. ഇതൊന്നും കേള്‍ക്കുന്നത് ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. മരിയ ഉണ്ടെങ്കില്‍ നേരിട്ട് ചീത്ത പറയും. ഇന്നലെ അവള്‍ക്ക് തലവേദനയായതിനാല്‍ സാജനു് സംസാരിക്കാന്‍ സ്വാതന്ത്ര്യം കിട്ടിയ ദിവസമായിരുന്നു. ഊണു് കഴിക്കുമ്പോള്‍ റേച്ചലമ്മച്ചിയോട് രാത്രി തനിച്ചു സംസാരിക്കാനുണ്ട് എന്നു് പറയുന്നത് കേട്ടിരുന്നു. എന്തിനെക്കുറിച്ചാണെന്നു് പറഞ്ഞില്ല. അവര്‍ തമ്മില്‍ സംസാരിച്ചോ എന്നും ഉറപ്പില്ല"
മന്‍: "രാത്രി ആരൊക്കെ വീട്ടിലുണ്ടായിരുന്നു?"
ജോ: "ഞങ്ങള്‍ ബന്ധുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. സാജന്‍, മരിയ, റേച്ചലമ്മച്ചി, മഞ്ജു, ഞാന്‍"
മന്‍: "കാര്യസ്ഥന്‍ ശേഖരനോ?"
ജോ: "അയാള്‍ എന്നും പകല്‍സമയം മാത്രമേ കാണൂ. സന്ധ്യ കഴിഞ്ഞാല്‍ അയാള്‍ വീട്ടില്‍ പോകും. അടുത്താണു് അയാളുടെ വീട്. പിന്നെ വീട്ടിലെ പണിക്കൊരു പയ്യനുണ്ട്. ഗംഗന്‍. അവനും രാവിലെവന്നു് സന്ധ്യക്കു പോകും"
മന്‍: "മി. ജോസഫ് എപ്പോഴാണു് വിവരമറിഞ്ഞത്?"
ജോ: "ഞാനും മഞ്ജുവും ആറരക്കാണു് എഴുന്നേല്‍ക്കുക. മഞ്ജു കുളിക്കുകയായിരുന്നു. ഞാന്‍ ഉണര്‍ന്നു കിടക്കുകയായിരുന്നു. ശേഖരനാണു് മുറിയില്‍ തട്ടിവിളിച്ചു് കാര്യം പറഞ്ഞത്. ഞാനും ശേഖരനും ഉടനെ സാജന്റെ മുറിയില്‍ ചെന്നു"
മന്‍: "അവിടെ ആരെല്ലാം ഉണ്ടായിരുന്നു?"
ജോ: "റേച്ചലമ്മച്ചിയും മരിയയും കട്ടിലിനടുത്തുണ്ടായിരുന്നു. ഞാന്‍ നോക്കുമ്പോള്‍ സാജന്‍ മരിച്ചുകഴിഞ്ഞിരുന്നു. തുടര്‍ന്നു് എല്ലാവരേയും മുറിയില്‍ നിന്നു് പറഞ്ഞയച്ച് മുറി പൂട്ടി ഞാന്‍ തന്നെ പോലീസിനു ഫോന്‍ ചെയ്തു."
മന്‍: "നന്ദി. ഇനി എനിക്ക് മരിയയെ ഒന്നു കാണാനൊക്കുമോ?"
ജോ: "സര്‍, ഒരപേക്ഷയുണ്ട്. മരിയയും റേച്ചലമ്മച്ചിയും ഇത്രപെട്ടെന്നു് ചോദ്യങ്ങള്‍ നേരിടാന്‍ മാനസികമായി തയ്യാറായിരിക്കില്ല. വിരോധമില്ലെങ്കില്‍ മറ്റുള്ളവരെ ചോദ്യം ചെയ്ത ശേഷം..."
മന്‍: "ശരി. എങ്കില്‍ കാര്യസ്ഥന്‍ ശേഖരനെ വിളിക്കു"
(അടുത്തയാഴ്ച്ച: ശേഖരന്റെയും മഞ്ജുവിന്റെയും മൊഴികള്‍)

Subscribe to:
Posts (Atom)