Wednesday, February 24, 2010

ഒരു കുറ്റാന്വേഷണകഥ - 1

(ഈ കഥയും കഥാപാത്രങ്ങളും ഭാവനാസൃഷ്ടിയാണു്. സംഭവങ്ങളോടോ ആളുകളോടോ സാദൃശ്യം തോന്നുന്നുവെങ്കില്‍ അതു് തികച്ചും യാദൃച്ഛികം മാത്രം.)

കൊലപാതകം നടക്കുന്നു



രാവിലെ ഏഴുമണിക്കാണ്‌ DySP മന്‍സൂറിനു് ഫോന്‍ വന്നത്‌.

"സര്‍, ഒരു മരണം റിപോര്‍ട്‌ ചെയ്തിരിക്കുന്നു. ഇവിടെ എസ്ടേറ്റ്‌ നടത്തുന്ന പ്രശസ്തമായ കുടുംബത്തിലാണു്. സാര്‍ ഉടനെ വരുമല്ലോ?"

വേഗം തയ്യാറായി മന്‍സൂര്‍ ആ പഴയ തറവാട്ടിലെത്തി. വാതില്‍ തുറന്നത്‌ ഏതാണ്ട്‌ 60 വയസ്സുള്ള്‌ ആരോഗ്യവാനായ ഒരാളായിരുന്നു. അയാള്‍ അവിടുത്തെ കാര്യസ്ഥനാണെന്നു് തോന്നിച്ചു. അയാള്‍ അകത്തുപോയി ഏതാണ്ട്‌ നാല്‍പത്‌ വയസ്സുള്ള മെലിഞ്ഞുവിളറിയ ഒരാളെ കൊണ്ടുവന്നു.

പുതിയ ആള്‍ മന്‍സൂറിനെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. വളരെ പതിഞ്ഞ ശബ്ദത്തിലാണു് അയാള്‍ സംസാരിച്ചത്‌.

"സര്‍, എന്റെ പേരു് ജോസഫ്‌. ഇവിടെ താമസിക്കുന്ന ശ്രീമതി റേച്ചലിന്റെ രണ്ടാമത്തെ മകള്‍ മഞ്ജുവിന്റെ ഭര്‍ത്താവാണു്. മരിച്ചിരിക്കുന്നത്‌ മൂത്തമകള്‍ മരിയയുടെ ഭര്‍ത്താവ്‌ സാജന്‍"

മന്‍സൂര്‍ ജോസഫിനൊപ്പം സാജന്റെ ശരീരം കിടക്കുന്ന മുറിയിലെത്തി. മുറി പുറത്തുനിന്നു പൂട്ടിയിരുന്നു. ജോസഫ്‌ മുറി പതുക്കെ തുറന്നു. അതൊരു കിടപ്പുമുറിയായിരുന്നു.

സാജന്റെ ശരീരം കട്ടിലില്‍ കിടന്നു. മരണകാരണം ഏതാണ്ട്‌ വ്യക്തമായിരുന്നു. തലയിണകൊണ്ട്‌ ശ്വാസം മുട്ടിച്ചാണു് കൊന്നത്‌. തലയിണ തൊട്ടടുത്ത്‌ കിടക്കുന്നു. മരിച്ചയാളുടെ മൂക്കില്‍ അല്‍പം രക്തം ഉണങ്ങിക്കിടപ്പുണ്ട്‌. അതുപോലെ തലയിണയിലും രക്തക്കറയുണ്ടായിരുന്നു.

വിരിപ്പുകള്‍ അലങ്കോലമായിരുന്നു. ഒരു സംഘടനം നടന്ന പ്രതീതി ആ കട്ടിലിലുണ്ടായിരുന്നു.

മന്‍സൂര്‍ ആ മുറി പരിശോധിച്ചു. സാമാന്യം വലിയ ഒരു മുറിയുടെ നടുവിലായിരുന്നു കട്ടില്‍. മുറിയോടു ചേര്‍ന്നു് ഒരു കുളിമുറിയും ഉണ്ടായിരുന്നു. മുറിയിലേക്കുള്ള പ്രവേശനം ഒരു ഇടനാഴിയില്‍ക്കൂടിയാണു്.


അലങ്കോലമായിക്കിടക്കുന്ന കട്ടിലും രക്തക്കറ പുരണ്ട ആ തലയണയും ഒഴിച്ചു് അസ്വാഭാവികമായി ഒന്നും ആ മുറിയിലുള്ളതായി തോന്നിയില്ല. കുളിമുറിയില്‍ ആരോ കുളിച്ച ലക്ഷണമുണ്ടായിരുന്നു.

പതിവു പരിശോധനകള്‍ക്കുശേഷം മന്‍സൂര്‍ ഓരോരുത്തരെയായി ചോദ്യം ചെയ്യാന്‍ തുടങ്ങി. ആദ്യം ജോസഫിനെയാണു് ചോദ്യം ചെയ്തത്‌.

മന്‍: "മി. ജോസഫ്‌, ഈ വീട്ടില്‍ ആരൊക്കെയുണ്ട്‌?"

ജോ: "ഇവിടെ സ്ഥിരമായി താമസിക്കുന്നത്‌ എന്റെ ഭാര്യ മഞ്ജുവിന്റെ അമ്മ റേച്ചലാണു്. അവര്‍ ഒറ്റക്കാണു് താമസം. മഞ്ജുവിന്റെ അച്ഛന്‍ വളരെ നേരത്തെ മരിച്ചു"

മന്‍: "നിങ്ങളും കുടുംബവും എന്നു വന്നു?"

ജോ: "ഇന്നലെ. ഒഴിവുകാലമായാല്‍ ഇതുപോലുള്ള ഒത്തുകൂടല്‍ പതിവുള്ളതാണു്. ഞാനും മഞ്ജുവും ഇന്നലെ ഉച്ചക്കാണു് വന്നതു്"

മന്‍: "നിങ്ങള്‍ സ്ഥിരമായി താമസിക്കുന്നത്‌?"

ജോ: "ടൗണിലാണു്. ഇവ്വിടെനിന്നു കഷ്ടി രണ്ടുമണിക്കൂര്‍ യാത്ര കാണും. ഞാനവിടെ സ്വന്തമായി ഹാര്‍ഡ്‌വേര്‍ ബിസിനസ്‌ നടത്തുന്നുണ്ട്‌. മഞ്ജു വീട്ടില്‍തന്നെയാണു്"

മന്‍: "മി. സാജനും കുടുംബവും എന്നെത്തി?"

ജോ: "അവര്‍ മിനിയാന്നു് രാത്രിയെത്തി. അവരും താമസിക്കുന്നത്‌ ടൗണിലാണു്"

മന്‍: "മി. സാജന്‍ എന്താണു് ചെയ്തുകൊണ്ടിരുന്നത്‌?"

ആ ചോദ്യത്തിനുത്തരം പറയുന്നതിനുമുന്‍പു് ജോസഫ്‌ അല്‍പമാലോചിക്കുന്നതായി മന്‍സൂറിനു് തോന്നി.

ജോ: "ഒരു പ്രത്യേക ജോലി എന്നെടുത്തു പറയാന്‍ സാജനുണ്ടായിരുന്നില്ല. പല ബിസിനസ്സിലും അയാള്‍ പൈസ മുടക്കിയിരുന്നു. സാജന്റെ സഹോദരന്മാര്‍ നടത്തുന്ന ഹോടലില്‍ അയാളും പങ്കാളിയാണു്. അതുപോലെ ഷെയര്‍ മാര്‍കറ്റില്‍ കുറച്ചുകാലമുണ്ടായിരുന്നു. റിയല്‍ എസ്ടേറ്റിലും കുറച്ചുകാലം നടന്നു. എനിക്കുള്ള ബിസിനസ്സിലും ഒരു ചെറിയ പങ്ക്‌ സാജനുണ്ടായിരുന്നു എന്നതാണു് നേരു്"

മന്‍: "സാജന്‍ എത്തരത്തിലുള്ള ആളായിരുന്നു എന്നൊന്നു വിവരിക്കാമോ?"

വീണ്ടും ജോസഫ്‌ എന്തോ ആലോചിക്കുന്നതായി തോന്നി.

ജോ: "സ്വഭാവം വച്ചു നോക്കിയാല്‍.. ഒരിടത്തും ഉറച്ചുനില്‍ക്കാത്ത പ്രകൃതക്കാരനായിരുന്നു എന്നു പറയേണ്ടിവരും. സ്വന്തം പങ്കാളിത്തമുള്ള ഹോടലിന്റെ പ്രവര്‍ത്തനങ്ങളിലൊന്നും അയാള്‍ക്കു് താല്‍പര്യമുണ്ടായിരുന്നില്ല. വരുമാനത്തില്‍ മാത്രമായിരുന്നു നോട്ടം. നന്നായി ചെലവാക്കുമായിരുന്നു"

മന്‍: "സാജനും ഭാര്യയും തമ്മിലെങ്ങിനെയായിരുന്നു?"

ജോ: "വളരെ അടുപ്പമായിരുന്നു മരിയയോട്‌ എന്നൊന്നും പറഞ്ഞുകൂട. അവര്‍ തമ്മില്‍ പിണക്കങ്ങള്‍ പതിവായിരുന്നു. മരിയക്ക്‌ എസ്ടേറ്റില്‍ നിന്നുള്ള വരുമാനമുണ്ട്‌. അത്‌ സാജനു് ഒരു ആകര്‍ഷണമായിരുന്നു. അതില്‍ കവിഞ്ഞ ഒരു സ്നേഹബന്ധം അവര്‍ തമ്മിലുള്ളതായി തോന്നിയിട്ടില്ല. അവര്‍ തമ്മിലുള്ള അകല്‍ച്ച മറിച്ചുവെക്കാനൊന്നും ഇരുവരും ശ്രമിച്ചിട്ടില്ല. അതുകൊണ്ടാണു് ഞാന്‍ തുറന്നു പറയുന്നത്‌"

മന്‍: "സാജനും നിങ്ങളും തമ്മിലെങ്ങിനെയായിരുന്നു?"

ജോ: "ഞാന്‍ മഞ്ജുവിനെ വിവാഹം ചെയ്യുകവഴിയാണു് ഞങ്ങള്‍ തമ്മില്‍ പരിചയമാകുന്നത്‌. അന്നൊക്കെ ഈ കുടുംബത്തിലെ ഏക പുരുഷന്‍ എന്ന നിലക്ക്‌ സാജന്‍ കുറച്ചുകൂടി ഉത്തരവാദത്തോടെ പെരുമാറിയിരുന്നു എന്നു് തോന്നിയിട്ടുണ്ട്‌. എന്റെ ബിസിനസ്‌ സാജന്റെ കൂടി സഹായത്തോടെ തുടങ്ങിയതാണു്. എന്നാല്‍ അതൊരു ഉപകാരമായി ചെയ്തതാണു് എന്ന മട്ടില്‍ സാജന്‍ പലപ്പോഴും - പ്രത്യേകിച്ച്‌ മദ്യപിച്ചിരിക്കുന്ന അവസ്ഥയില്‍ - പറഞ്ഞിട്ടുണ്ട്‌. അതെനിക്ക്‌ വളരെ മനോവിഷമമുണ്ടാക്കിയിട്ടുണ്ട്‌. ദൈവാധീനം കൊണ്ട്‌ സാജന്‍ മുടക്കിയ മുതല്‍ മുഴുവന്‍ പലിശ സഹിതം തിരിച്ചുനല്‍കാന്‍ എന്നെക്കൊണ്ടായി. എന്നാലും മറ്റുള്ളവരെ ഇടിച്ചുതാഴ്ത്തിയുള്ള സംസാരം അയാളുടെ ഒരു സ്വഭാവമായിരുന്നു"

മന്‍: "നിങ്ങള്‍ മദ്യപിക്കാറുണ്ടോ?"

ജോ: "ഉണ്ട്‌"

മന്‍: "ഇന്നലെ നടന്ന കാര്യങ്ങള്‍ ഒന്നു് വിവരിക്കാമൊ?"

ജോ: "ഞങ്ങള്‍ ഉച്ചക്കു് ഊണിനാണു് എത്തിയത്‌. എല്ലാവരും ഒരുമിച്ചിരുന്നാണു് ഭക്ഷണം കഴിച്ചത്‌. മരിയ ഭക്ഷണത്തിനു് ശേഷം തലവേദനയെന്നു് പറഞ്ഞു് വിശ്രമിക്കാന്‍ പോയി. സാജനും കുറച്ചുനേരം കിടക്കാന്‍ പോയി. ഞങ്ങള്‍ കുറച്ചുനേരം മഞ്ജുവിന്റെ അമ്മയുമായി സംസാരിച്ചിരുന്നു. അതു കഴിഞ്ഞ്‌ ഞാന്‍ ഇവിടുത്തെ കാര്യസ്ഥന്‍ ശേഖരനുമൊന്നിച്ച്‌ - സാര്‍ വന്ന്പ്പോള്‍ വാതില്‍ തുറന്നുതന്നയാള്‍ - എസ്ടേറ്റിലും മറ്റും നടക്കാനിറങ്ങി. ഒരു 7 മണി കഴിഞ്ഞ്‌ ഞാനും സാജനും അല്‍പം മദ്യപിച്ചു. കുതിരപ്പന്തയത്തില്‍ ഭാഗ്യം പരീക്ഷിക്കുന്നതിനെപറ്റി ആലോചിക്കുന്നതായി പറഞ്ഞു. എസ്ടേറ്റ്‌ മുഴുവന്‍ ഒന്നു് ചുറ്റിനടന്ന്‌ കാണണമെന്നും ഞാന്‍ കൂടെ ചെല്ലണമെന്നും പറഞ്ഞു. ഇന്നു പോകാനിരുന്നതാ."

"ഒന്‍പതരയോടെ ഭക്ഷണം കഴിച്ചു. മരിയ തലവേദന കാരണം ഭക്ഷണത്തിനു വന്നില്ല. മുറിയില്‍ വരുത്തിയാണു് കഴിച്ചത്‌. പത്തുമണി കഴിഞ്ഞ്‌ എല്ലാവരും പിരിഞ്ഞു. മുകളിലെ നിലയിലാണു് ഞങ്ങളുടെ കിടപ്പുമുറി. ആറരക്ക്‌ ഉണര്‍ന്നപ്പോഴാണു് വിവരമറിഞ്ഞത്‌."

മന്‍: "സാജന്റെ പെരുമാറ്റത്തില്‍ പ്രത്യേകതകളെന്തെങ്കിലും തോന്നിയോ?"

ജോ: "പ്രത്യേകത എന്നു പറയാന്‍ പറ്റില്ല. പതിവില്‍ കൂടുതല്‍ മദ്യം കഴിച്ചിരുന്നു. പിന്നെ എന്നത്തേയും പോലെ പൈസയെക്കുറിച്ചും മരിയക്കവകാശമുള്ള എസ്ടേറ്റിനെക്കുറിച്ചുമൊക്കെ ഇന്നലെയും സംസാരമുണ്ടായി. ഇതൊന്നും കേള്‍ക്കുന്നത്‌ ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. മരിയ ഉണ്ടെങ്കില്‍ നേരിട്ട്‌ ചീത്ത പറയും. ഇന്നലെ അവള്‍ക്ക്‌ തലവേദനയായതിനാല്‍ സാജനു് സംസാരിക്കാന്‍ സ്വാതന്ത്ര്യം കിട്ടിയ ദിവസമായിരുന്നു. ഊണു് കഴിക്കുമ്പോള്‍ റേച്ചലമ്മച്ചിയോട്‌ രാത്രി തനിച്ചു സംസാരിക്കാനുണ്ട്‌ എന്നു് പറയുന്നത്‌ കേട്ടിരുന്നു. എന്തിനെക്കുറിച്ചാണെന്നു് പറഞ്ഞില്ല. അവര്‍ തമ്മില്‍ സംസാരിച്ചോ എന്നും ഉറപ്പില്ല"

മന്‍: "രാത്രി ആരൊക്കെ വീട്ടിലുണ്ടായിരുന്നു?"

ജോ: "ഞങ്ങള്‍ ബന്ധുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. സാജന്‍, മരിയ, റേച്ചലമ്മച്ചി, മഞ്ജു, ഞാന്‍"

മന്‍: "കാര്യസ്ഥന്‍ ശേഖരനോ?"

ജോ: "അയാള്‍ എന്നും പകല്‍സമയം മാത്രമേ കാണൂ. സന്ധ്യ കഴിഞ്ഞാല്‍ അയാള്‍ വീട്ടില്‍ പോകും. അടുത്താണു് അയാളുടെ വീട്‌. പിന്നെ വീട്ടിലെ പണിക്കൊരു പയ്യനുണ്ട്‌. ഗംഗന്‍. അവനും രാവിലെവന്നു് സന്ധ്യക്കു പോകും"

മന്‍: "മി. ജോസഫ്‌ എപ്പോഴാണു് വിവരമറിഞ്ഞത്‌?"

ജോ: "ഞാനും മഞ്ജുവും ആറരക്കാണു് എഴുന്നേല്‍ക്കുക. മഞ്ജു കുളിക്കുകയായിരുന്നു. ഞാന്‍ ഉണര്‍ന്നു കിടക്കുകയായിരുന്നു. ശേഖരനാണു് മുറിയില്‍ തട്ടിവിളിച്ചു് കാര്യം പറഞ്ഞത്‌. ഞാനും ശേഖരനും ഉടനെ സാജന്റെ മുറിയില്‍ ചെന്നു"

മന്‍: "അവിടെ ആരെല്ലാം ഉണ്ടായിരുന്നു?"

ജോ: "റേച്ചലമ്മച്ചിയും മരിയയും കട്ടിലിനടുത്തുണ്ടായിരുന്നു. ഞാന്‍ നോക്കുമ്പോള്‍ സാജന്‍ മരിച്ചുകഴിഞ്ഞിരുന്നു. തുടര്‍ന്നു് എല്ലാവരേയും മുറിയില്‍ നിന്നു് പറഞ്ഞയച്ച്‌ മുറി പൂട്ടി ഞാന്‍ തന്നെ പോലീസിനു ഫോന്‍ ചെയ്തു."

മന്‍: "നന്ദി. ഇനി എനിക്ക്‌ മരിയയെ ഒന്നു കാണാനൊക്കുമോ?"

ജോ: "സര്‍, ഒരപേക്ഷയുണ്ട്‌. മരിയയും റേച്ചലമ്മച്ചിയും ഇത്രപെട്ടെന്നു് ചോദ്യങ്ങള്‍ നേരിടാന്‍ മാനസികമായി തയ്യാറായിരിക്കില്ല. വിരോധമില്ലെങ്കില്‍ മറ്റുള്ളവരെ ചോദ്യം ചെയ്ത ശേഷം..."

മന്‍: "ശരി. എങ്കില്‍ കാര്യസ്ഥന്‍ ശേഖരനെ വിളിക്കു"

(അടുത്തയാഴ്ച്ച: ശേഖരന്റെയും മഞ്ജുവിന്റെയും മൊഴികള്‍)

Wednesday, February 10, 2010

ബോംബേ യാത്ര - 3

(ഒന്നും രണ്ടും ഭാഗങ്ങള്‍ വായിച്ചുകാണുമെന്നു കരുതട്ടെ...)

മദ്ധ്യവയസ്ക കുടുംബം വരുന്നത്‌ കണ്ടു. അവര്‍ ഞങ്ങളേയും കണ്ടു. അടുത്തുവരാന്‍ നില്‍ക്കാതെ അവിടെ കിടന്നിരുന്ന ഒരു കാറില്‍ കയറി കല്യാണമണ്ഡപത്തിലേക്ക്‌ പാഞ്ഞുപോയി. വിനീതയുടെ മുറിയിലെ സ്ത്രീയെ എവിടേയും കണ്ടില്ല.

ഞങ്ങള്‍ നില്‍ക്കുന്നത്‌ കല്യാണപ്പെണ്ണിന്റെ ഫ്ലാടിനു താഴെയാണു്. അവിടെ ഒരുപാട്‌ അമ്പലപ്രാവുകള്‍. ഞാന്‍ അവയുടെ പടമെടുക്കാന്‍ തുടങ്ങി. പിന്നെ കുഴിയാന, ഉറുമ്പ്‌, വിനീത എന്നിവരുടേയും നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളുടേയും പടമെടുത്തു.

അപ്പൊ എന്നെ കണ്ടിട്ട്‌ ഇഷ്ടപ്പെടാഞ്ഞ ഒരു പ്രാവ്‌ എന്റെ തലയില്‍ ബോംബിട്ടു (അതു കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളു).

ഭാഗ്യത്തിനു തലയിലാണു് വീണത്‌. വെറുതെ കഴുകിയാല്‍ പോകും. ഷര്‍ടില്‍ വീണിരുന്നെങ്കില്‍ ബുദ്ധിമുട്ടായേനെ. കല്യാണവീട്ടില്‍ കയറിച്ചെന്നു.

കോണൈസ്ക്രീമില്‍ ചെറിപ്പഴം വെച്ച മാതിരി, മുഴുക്കൈ ഷര്‍ടും കളസവും ഷൂസും ധരിച്ച്‌ മാന്യനായി തലയില്‍ മാത്രം വെളുത്ത എന്തോ ഒന്നു വെച്ച്‌ കയറിവരുന്ന എനിക്ക്‌ ആദ്യം കിട്ടിയത്‌ അമ്പരന്നുള്ള നോട്ടങ്ങളും തുടര്‍ന്ന് അടക്കിയുള്ള ചിരിയുമായിരുന്നു. സര്‍വത്ര പഞ്ജാബി പെണ്‍കുട്ടികള്‍. അവര്‍ക്കിടയിലൂടെ ഞാന്‍ വാഷ്ബേസിന്‍ ലക്ഷ്യമാക്കി മുന്നേറി.

(ഒരു സത്യം ഞാന്‍ പറയാം. എനിക്കൊരു ചമ്മലും തോന്നിയില്ല. തലേ ദിവസത്തെ അനുഭവത്തെ അപേക്ഷിച്ച്‌ ഇതെത്ര നിസ്സാരം! ആകെ നനഞ്ഞാല്‍ കുളിരില്ല)

തിരികെയിറങ്ങുമ്പോള്‍ കല്യാണപ്പെണ്ണിന്റെ വീട്ടുകാര്‍ ഒരു സഞ്ചി ഏല്‍പ്പിച്ചു.

"പൂജക്കുള്ള സാധനങ്ങളാ. നിങ്ങള്‍ കൂടെ കൊണ്ടുപോകണേ, ഞങ്ങളെത്താന്‍ വൈകും. പിന്നെ, നിങ്ങളുടെ കൂടെ കല്യാണപ്പെണ്ണിന്റെ വല്യച്ഛനും വരുന്നുണ്ടാവും. പ്രായമുണ്ട്‌. പ്രമേഹത്തിന്റെ അസുഖമുണ്ട്‌. അദ്ദേഹത്തെ ഒന്നു ശ്രദ്ധിക്കണേ"

വലിയച്ഛന്‍ കോട്ടും ടൈയും സ്യൂടുമണിഞ്ഞാണു് വന്നത്‌. വന്നപാടെ ഒരു സ്കോര്‍പിയോയില്‍ കയറി. ഞാനും ഉറുമ്പും പൂജാസാമഗ്രികളും പിന്നെലെ വാതില്‍ തുറന്ന്‌ അകത്തു കയറി. നടുവിലെ സീടില്‍ കുഴിയാനയും വിനിതയും.

വാഷിയിലാണു് കല്യാണം. കടല്‍ കടന്നു വേണം പോകാന്‍.

ഏതാനും മിനുട്‌ കഴിഞ്ഞ്‌ വല്യച്ഛന്‍ ഇളകി.

"എന്റെ ഷുഗര്‍ ലെവല്‍ കുറഞ്ഞു എന്നു തോന്നുന്നു. ഒരു വയ്യായ. തല ചുറ്റല്‍. മധുരം എന്തെങ്കിലും ഉണ്ടൊ?"

ഞാന്‍ നോക്കി. പെട്ടിക്കണക്കിനു സ്വീട്സ്‌ വണ്ടിയിലുണ്ട്‌. പക്ഷെ അതു വരന്റെ ആള്‍ക്കാര്‍ക്കു നല്‍കാനുള്ളതാണ്‌. പ്രത്യേകം പറഞ്ഞ്‌ പാക്‌ ചെയ്യിച്ചതാണ്‌. അത്‌ കവര്‍ കീറി തുറക്കേണ്ടി വരും.

"വേറൊന്നും ഇല്ല? പൂജക്കുള്ള സാധനങ്ങളുടെ കവറില്‍ നോക്കിയോ?"

"അതില്‍ പൂജക്കുള്ള പഴമുണ്ട്‌"

"മതി. നല്ല ഒരെണ്ണമെടുക്കു"

"പൂജക്കുള്ള പഴത്തില്‍ നിന്നെടുക്കണോ?"

"എന്ത്‌ പൂജ? എനിക്കിപ്പൊ തിന്നണം. പഴമെങ്കില്‍ പഴം. നല്ലതു നോക്കി ഉരിഞ്ഞോളു. ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പറഞ്ഞോളാം."

പഴം വലിയച്ഛന്റെ വായിലും തൊലി തെരുവോരത്തും നിക്ഷിപ്തമായി.

തമിഴ്‌ മോഡല്‍ കല്യാണം ഗംഭീരമായി.

ഉച്ചയാകുമ്പോഴേക്ക്‌ ഫ്ലാടില്‍ തിരിച്ചെത്തി. ഇഷ്ടം പോലെ സമയമുണ്ട്‌. 2 ദിവസമായി ശരിക്കുറങ്ങിയിട്ടില്ല. കുറേ നേരമുറങ്ങി. സന്ധ്യക്കെഴുന്നേറ്റ്‌ കാപ്പികുടിച്ചു. മദ്ധ്യവയസ്ക കുടുംബവും വിനിതയുടെ മുറിയിലെ സ്ത്രീയുമൊഴിഞ്ഞുപോയിരുന്നു. രാത്രി പോയി 3 idiots കണ്ടു.

അടുത്ത ദിവസം ബോംബെയില്‍ കറങ്ങി. Hanging gardens, Colaba, കുറേ ഷോപ്പിംഗ്‌, Gateway of India.. അവിടെ ബോട്ടിങ്ങിനും പോയി.

തുടര്‍ന്ന് മറീന്‍ ഡ്രൈവില്‍ പോകാന്‍ വേണ്ടി മറ്റൊരു പത്മിനിയെ സമീപിച്ചു. കാറില്‍ കയറുമ്പോള്‍ വാതിലില്‍ തട്ടി എന്റെ കാല്‍ നല്ലപോലെ ഒന്നു മുറിഞ്ഞു. പത്മിനി വിടുന്ന ലക്ഷണം കാണുന്നില്ല!

മറീന്‍ ഡ്രൈവില്‍ കുറേ നേരമിരുന്നു. ഓരോ കാപ്പി കുടിച്ചു. അവിടെയൊന്നും ആശുപത്രി പോയിട്ട്‌ ഒരു ക്ലിനിക്‌ പോലുമില്ല. അതുകൊണ്ട്‌ TT ഇഞ്ജെക്ഷന്‍ എടുക്കല്‍ അടുത്ത ദിവസത്തേക്കു മാറ്റി.

ചൊവ്വാഴ്ച്ച ഞങ്ങള്‍ ജുഹു ബീച്ചില്‍ പോയി. വൃത്തികെട്ട ബീച്‌. വേഗം തിരിച്ചുവന്നു. ബാംഗ്ലൂര്‍ക്കുള്ള്‌ ഫ്ലൈട്‌ 8 മണിക്കായിരുന്നു.

അപ്പോഴാണ്‌ മനസ്സിലാവുന്നത്‌ - ഞങ്ങള്‍ ബോംബേയിലേക്ക്‌ പറന്ന അതേ വിമാനം! അതേ കരിഞ്ഞ്‌ സ്മെല്ലിന്റെ മണം! അതേ പൈലട്‌! മനസ്സില്ലാമനസ്സോടെ തിരിയുന്ന ഫാനിന്റെ പോലുള്ള അതേ ശബ്ദം! എയര്‍ ഹോസ്റ്റസ്സ്‌ ഉപയോഗിച്ച സ്പ്രേ പോലും അതേ പഴയ സ്പ്രേ. "ഭയങ്കര" ഗൃഹാതുരത്വം!

രാത്രിയായതുകൊണ്ട്‌ സാന്‍ഡ്‌വിച്ചും ജ്യൂസും ഒക്കെ വാങ്ങി കഴിച്ചു. ടാക്സി പിടിച്ച്‌ വീട്ടിലെത്തുമ്പോള്‍ സമയം രാത്രി പതിനൊന്നര. ഉറുമ്പ്‌ ടാക്സിയിലിരുന്ന്‌ ഉറങ്ങിയിരുന്നു.

വാതിലിന്റെ ഓടാമ്പല്‍ നീക്കി അകത്തു കയറുമ്പോള്‍ ഒരു നല്ല ബോംബെ യാത്രയുടെ ഓര്‍മ്മകളില്‍ കുഴിയാനയും ചില്ലറ അബദ്ധങ്ങള്‍ കാണിക്കാനായതിന്റെ ഉത്സാഹത്തില്‍ ഞാനും ഒന്നു പുഞ്ചിരിച്ചു.

Thursday, January 21, 2010

ബോംബേ യാത്ര - 2

(ഒന്നാം ഭാഗം വായിച്ചിട്ടില്ലാത്തവര്‍ ഇവിടെ നോക്കുമല്ലോ..)

കല്യാണപ്പെണ്ണു് പഞ്ജാബിയാണു്. തന്തൂരി ചിക്കനും ലസ്സിയും ചിക്കന്‍ ടിക്കയുമൊക്കെ കൂട്ടി ഞെരിപ്പിക്കാം. മേമ്പൊടിക്കു് ജിലേബിയും മറ്റും കാണും. പോരാത്തതിനു നല്ല ഗോതമ്പിന്റെ നിറത്തിലുള്ള പഞ്ജാബി പെണ്‍കുട്ടികളുമുണ്ടാകും. ഈ ഒഴിവുകാലം ഒന്നു കൊഴുപ്പിക്കണം.

ഇത്രയും കാര്യങ്ങള്‍ ടാക്സിയിലിരുന്നു് പുറത്തെ കാഴ്ച്ചകളാസ്വദിച്ചു് മനോരാജ്യം കണ്ടുകൊണ്ടിരിക്കെ ഞങ്ങള്‍ക്കെത്തേണ്ട സ്ഥലമായി. നേരെ 3-ാ‍ം നിലയിലുള്ള കല്യാണപ്പെണ്ണിന്റെ ഫ്ലാänലേക്കു്. ഒരു 15 മിനുറ്റ്‌ അങ്ങോട്ടും ഇങ്ങോട്ടും വിശേഷം പറച്ചില്‍. എനിക്കു് വിശപ്പു സഹിക്കാതായിരിക്കുന്നു.

"ബേ«m, വിശക്കുന്നുണ്ടോ? ഒരു 10 മിനുട്‌ കൂടി. ടാക്സി കേടുവന്നു എന്നു നിങ്ങള്‍ വിളിച്ചുപറഞ്ഞപ്പോള്‍ ഉള്ള ഭക്ഷണമൊക്കെ ഫ്രിഡ്ജില്‍ കയറ്റി. നിങ്ങളെപ്പൊ എത്തും എന്നറിയില്ലല്ലൊ. ചപ്പാത്തി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാ. ഗരം ഗരം ആയി കഴിക്കാം. ഇത്തിരികൂടി ക്ഷമി"

വിനീത: "പാവം, കുറേ വണ്ടി തള്ളിയതാ!"

ഉറുമ്പ്‌: "അച്ഛന്‍ കാര്‍ തള്ളിയതു് എനിക്കു് ഇഷ്ടമായി!"

കുഴിയാന: "ആദ്യത്തെ 1-2 ചപ്പാത്തി ഉറുമ്പിനു കൊടുക്കണം. അവള്‍ക്കു നല്ല വിശപ്പുണ്ടാകും"

വിനീതയും കുഴിയാനയും സസ്യഭുക്കുകളാണു്. പ്രത്യയശാസ്ത്രപരമായി ഞങ്ങള്‍ ചേരില്ല. അതുകൊണ്ടു് കൈ കഴുകിവന്നു് ഞാന്‍ ഇത്തിരി മാറിയിരുന്നു. തന്തൂരി ഉല്‍പന്നങ്ങള്‍ക്കു് മോക്ഷമേകേണ്ടവനാണു് ഞാന്‍.

"ബേ«m, ഭക്ഷണം ഇഷ്ടപ്പെടും എന്നു വിചാരിക്കുന്നു. ഇന്നു വൈകുന്നേരം ഒരു പൂജയുണ്ടു്. അതുകൊണ്ട്‌ വെളുത്തുള്ളിയും സവാളയും ചേര്‍ക്കാത്ത ഭക്ഷണമാ ഇന്നു വിളമ്പുക. ഇതു കുറച്ചു ഉരുളക്കിഴങ്ങു്. തൈരും അചാറും ദേ അവിടെ. നല്ലപോലെ കഴിച്ചോളു"

എന്റെ നിരാശ പൂര്‍ണമായി ആസ്വദിച്ചുകൊണ്ടു് വിനീതയും കുഴിയാനയും ചോദിച്ചു:

"അപ്പൊ കല്യാണത്തിനുള്ള ഒരുക്കമൊക്കെ... എങ്ങിനെയാ?"

"നാളെ engagement. മറ്റന്നാള്‍ കല്യാണം. രണ്ടും തമിഴ്‌ ശൈലിയിലാ. ചെക്കന്‍ തമിഴനാ"

"ഏ? അപ്പൊ ചെക്കന്‍ ബോംബേക്കാരനാണെന്നു പറഞ്ഞിട്ടു്?"

"എന്നുവെച്ചാല്‍ ജനിച്ചതും വളര്‍ന്നതും ബോംബെയില്‍. ഒറിജിനല്‍ തമിഴന്മാരാ. പട്ടന്മാര്‍"

എന്റെ തന്തൂരിയില്‍ അപ്പോള്‍ ഐസ്‌മഴ പെയ്യുകയായിരുന്നു. വിമാനം പിടിച്ചു് ബോംബെയില്‍ വന്നതു് കാര്‍ തള്ളാനും അടുത്ത 2 ദിവസം ചോറും സാമ്പാറും തൈരുസാദവും കഴിക്കാനുമായിരുന്നോ?

ഞങ്ങളുടെ താമസം ശരിയാക്കിയതു് മറ്റൊരു ഫ്ലാänലാണു്. കല്യാണത്തിനുവേണ്ടി 4 ദിവസം വാടകക്കെടുത്ത, 3 കിടപ്പുമുറികളുള്ള ഫ്ലാäv.

"ആല്‍പ്സ്‌ A വിംഗ്‌. 16ാ‍ം നില. ഫ്ലാäv 4. ഇതാ താക്കോല്‍. പോയി പെട്ടിവെച്ചു കുറച്ചു വിശ്രമിക്കു"

വയര്‍ നിറച്ചു ചപ്പാത്തി തിന്നതിന്റെ അഹംഭാവത്തിലാണു് താക്കോല്‍ വാങ്ങിയതു്. ഇത്തിരിനേരം കിടന്നുറങ്ങണം.

നേരെ 16ാ‍ം നിലയിലെത്തി. ആത്മവിശ്വാസത്തോടെ താക്കോല്‍ പൂട്ടിലിട്ടു് തിരിച്ചു. ങേ? താക്കോല്‍ തിരിയുന്നില്ല.

ഉണ്ടായിരുന്ന 5 താക്കോലും മാറിമാറി പ്രയോഗിച്ചുനോക്കി. രക്ഷയില്ല. ഫ്ലാട്‌ ഞങ്ങള്‍ക്കുമുന്‍പില്‍ ഒരു കടംകഥയായി അവശേഷിച്ചു.

താഴെചെന്നു സെക്യൂരിän ചേട്ടനെ കൊണ്ടുവന്നു. മൂപ്പര്‍ നോക്കി. 5 മിനുട്‌ വിയര്‍പ്പൊഴുക്കിയ ശേഷം താക്കോല്‍ വെച്ചു് കീഴടങ്ങി. ഇനി മേലില്‍ ഈ ഫ്ലോറിലേക്കില്ല എന്നുപറഞ്ഞു് അവധാനം നടത്തി.

ഒടുക്കം ഫ്ലാänന്റെ ചുമതലക്കാരനെ കൊണ്ടുവന്നു. അയാള്‍ താക്കോലിലേക്ക്‌ നോക്കി. പൂട്ടിലേക്ക്‌ നോക്കി. ഞങ്ങളുടെ മുഖത്തേക്ക്‌ നോക്കി. നിലത്തിരിക്കുന്ന ലഗേജിലേക്കു നോക്കി.

"സര്‍, ഫ്ലാäv ഏ വിങ്ങിലല്ല, ബി വിങ്ങിലാണു്"

(ഫ യൂസ്‌ലെസ്സേ..)

"അപ്പൊ കീചെയ്‌നില്‍ എഴുതിയിരിക്കുന്നതോ?"

"അത്‌... തെറ്റിപ്പോയതാ"

ഫ്ലാäv നല്ലതായിരുന്നു. എല്ലാ മുറിയിലും ഏസി ഉണ്ട്‌. ഏസി ഇട്ട്‌ വിശാലമായൊന്ന് കിടന്നു.

വൈകുന്നേരത്തെ പൂജ ഒരൊന്നൊന്നര പൂജയായിരുന്നു. ഒരു വലിയ ദേവീപ്രതിമ. അതിനു ചുറ്റും സകലരും തലേക്കെട്ടുമായി നില്‍ക്കുന്നു. ഷഡ്ജവും ഋഷഭവും തമ്മില്‍ തിരിച്ചറിയാന്‍ വയ്യാത്തവിധം 4 പേര്‍ ചേര്‍ന്നു jhankar beatsല്‍ പാടുന്നു.

"ഇന്നു ശബ്ദമുണ്ടാക്കാന്‍ മുനിസിപാലിറ്റിയുടെ പ്രത്യേകാനുമതിയെടുത്തിട്ടുണ്ട്‌!"

ഫ്ലാänല്‍ തിരിച്ചെത്തുമ്പോള്‍ 3 പേര്‍ കൂടി വന്നിരുന്നു. ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൂടിയാണു് ഫ്ലാäv. ആ 3 പേരില്‍ 2 പേര്‍ ഇത്തിരി പ്രായം ചെന്ന ഭാര്യാഭര്‍ത്താക്കന്മാരാണു്. അവര്‍ക്കൊരു മുറി. എനിക്കും കുഴിയാനക്കും ഉറുമ്പിനും ഒരു മുറി. മൂന്നാമത്തെ മുറിയില്‍ വിനീതയും പുതുതായി വന്ന ഒരു സ്ത്രീയും.

26നു രാവിലെ എഴുന്നേല്‍ക്കാന്‍ വൈകി. ഏറ്റവും അവസാനമാണു് ഞാന്‍ കുളിക്കാന്‍ കയറിയതു്. മറ്റ്‌ എല്ലാവരും തയ്യാറായിരുന്നു.

എനിക്കൊരു കുഴപ്പമുണ്ടു് - കുളിമുറിയില്‍ കയറിയാല്‍ ഞാന്‍ പരിസരം മറക്കും. പിന്നെ പാട്ടും ബഹളവുമൊക്കെയാവും. കുറച്ചു സമയമെടുത്ത്‌ വിസ്തരിച്ചുള്ള കുളിയാണു്.

കുളിമുറിയില്‍ കയറി നടയടക്കുന്നതിനു മുന്‍പേ കുഴിയാന മുന്നറിയിപ്പ്‌ തന്നിരുന്നു.

"പാട്ടും പാടി ഇരിക്കരുത്‌. വേഗം കുളിച്ചിറങ്ങണം"

ഇപ്പൊ കാണാം എന്നു മനസ്സിലുറപ്പിച്ച്‌ എന്നത്തേയും പോലെ കുളി തുടങ്ങി. അധികം താമസിയാതെ വാതില്‍ക്കല്‍ മുട്ടുകേട്ടു.

"അതേയ്‌, വേഗം. എല്ലാവരും കാത്തുനില്‍ക്കുന്നു"

ഞാന്‍ സോപ്‌ തേക്കാന്‍ തുടങ്ങി.

5 മിനുട്‌ കഴിഞ്ഞ്‌ വീണ്ടും മുട്ട്‌.

"പാട്ടു പാടാന്‍ സമയമില്ല. വേഗമിറങ്ങിയില്ലെങ്കില്‍ ഭക്ഷണം തീര്‍ന്നുപോകും"

ഹൊ.. അതു പറ്റില്ല. വീണ്ടും കുളിക്കാന്‍ തുടങ്ങി.

"അതേയ്‌ മതി; ഇനി ഒന്നിറങ്ങുന്നുണ്ടോ?"

ശേടാ.. ഇതൊരു ശല്യമായല്ലൊ. എന്നാല്‍ ഒന്നു് കാണിച്ചുകൊടുക്കണം.

ഞാന്‍ കൈയ്യിലിരുന്ന മഗ്‌ ബകറ്റിലെറിഞ്ഞ്‌ വാതില്‍ ഒറ്റവലിക്ക്‌ തുറന്നു!

അത്‌ തന്നെ!
ഏത്‌?
ങ! അത്‌ തന്നെ എന്ന്!

കുളിമുറിയിലേക്കു നോക്കിക്കൊണ്ട്‌ മദ്ധ്യവയസ്കകുടുംബവും വിനീതയുടെ മുറിയില്‍ താമസിക്കുന്ന സ്ത്രീയും.

അവര്‍ മനഃപൂര്‍വം നോക്കിയതല്ല. വാതില്‍ പെട്ടെന്നു തുറന്നപ്പോള്‍ നോക്കിപ്പോയതാണു്. കണ്ടതോ?

തലയില്‍ ഷാമ്പൂ തേച്ചുപിടിപ്പിച്ചിട്ടുണ്ട്‌ എന്നതൊഴിച്ചാല്‍ ഒരു മറയുമില്ലാതെ ദിവ്യദര്‍ശനം നല്‍കി നില്‍ക്കുന്ന ഭഗവാന്‍ ചിതലിനെ!

ആ സന്ദര്‍ഭത്തിന്റെ ഒരു കുഴപ്പം എന്തായിരുന്നു എന്നു ചോദിച്ചാല്‍ ആഗ്രഹിക്കാത്ത പലതും കാണാനും കാണിക്കാനും കിട്ടിയ അവര്‍ക്കും എനിക്കും സ്തബ്ധരായി പരസ്പരബഹുമാനത്തോടെ അനങ്ങാതെ കുറച്ചുനേരം നിലകൊള്ളാന്‍ സാധിച്ചു എന്നുള്ളതാണു്.

തുടര്‍ന്നു് അവര്‍ ദൃഷ്ടികളെ അന്യദിക്കുകളിലേക്കു് സ്വമേധയാ ഫോകസ്‌ ചെയ്യുകയും ഞാന്‍ ഷോ അവസാനിപ്പിച്ച്‌ കുളിമുറിയുടെ വാതില്‍ വീണ്ടുമടക്കുകയും ചെയ്തു (അവര്‍ പുറത്ത്‌, ഞാനകത്ത്‌).

വാതിലടയുന്നതിനു തൊട്ടുമുന്‍പു് മദ്ധ്യവയസ്ക ഭര്‍ത്താവിനെ നോക്കി പുഞ്ചിരിച്ചതും വിനീതയുടെ മുറിയിലെ സ്ത്രീ നെഞ്ചത്ത്‌ കൈവെച്ച്‌ ഓക്കാനിക്കുന്ന പോലെ ഒരു ചേഷ്ട കാണിച്ചതും എന്തിനാണെന്നു് എനിക്കു മനസ്സിലായിട്ടില്ല എന്നും പ്രസ്താവ്യമാണു്.

പത്തുമിനുട്‌ കഴിഞ്ഞു് "എല്ലാവരും പുറത്തുപോയി; ഇനി വാതില്‍ തുറന്നോളു" എന്നു കുഴിയാന പറഞ്ഞതനുസരിച്ച്‌ പതുക്കെ കുളിമുറി തുറന്നു് ആദ്യം തല പുറത്തിട്ട്‌ ഒരവലോകനം നടത്തി രംഗം അനുകൂലമെന്നു കണ്ട്‌ കിടപ്പുമുറിയിലേക്ക്‌ ഓടിക്കയറുകയായിരുന്നു. പിന്നാലെ കുഴിയാനയും വന്നു.

ഞങ്ങള്‍ ഒന്നും മിണ്ടാതെ കുറച്ചുസമയം പരസ്പരം നോക്കിനിന്നു. തുടര്‍ന്ന് എന്റെ മുഖത്തൊരു ചമ്മല്‍ പടര്‍ന്നു എന്നു തോന്നുന്നു. കാരണം, കുഴിയാന പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ഒന്നമ്പരന്നെങ്കിലും പെട്ടെന്നു ഞാനും ചിരിയില്‍ പങ്കുചേര്‍ന്നു.

ഞാന്‍: "വിനീത കണ്ടില്ല"

കുഴിയാന: "എന്തിനാ? വിനീതയുടെ മുറിയിലെ സ്ത്രി നേരെ പോയി അവളോട്‌ സംസാരിക്കുന്നതു കണ്ടു. വിനീതയുടെ റിയാക്ഷന്‍ കാണാന്‍ പറ്റിയില്ല. അവള്‍ സംഗതി അറിഞ്ഞോ എന്നുറപ്പില്ല"

ഞാന്‍: "ഇനി അതു ചോദിക്കുകയും ഒന്നും വേണ്ട"

കുഴിയാന: "ഇല്ല. ഇനി അഥവാ അവളറിഞ്ഞിട്ടില്ലെങ്കില്‍ നിങ്ങളായിട്ട്‌ പറയാനൊന്നും പോവണ്ട"

ഞാന്‍: "ഇല്ല. നമുക്ക്‌ ബ്രേക്‍ഫാസ്äv കഴിച്ചാലോ?"

മദ്ധ്യവയസ്ക കുടുംബത്തിനെ പിന്നെ കാണുന്നത്‌ മോതിരം മാറ്റ ചടങ്ങിനാണു്. അവര്‍ എന്നെ തുറിച്ചുനോക്കി. ഞാന്‍ എന്റെ പാട്ടിനു പോയി. ഹല്ല പിന്നെ!

തിരിച്ചു് ഒരു ഇന്നോവയിലാണു് വന്നതു്. മദ്ധ്യവയസ്കകുടുംബവും വിനീതയുടെ കൂടെ താമസിക്കുന്ന സ്ത്രീയും അതേ കാറില്‍ കയറുന്നതു് ഞാന്‍ ശ്രദ്ധിച്ചു. യാത്രയിലുടനീളം ആരും പരസ്പരം മിണ്ടിയില്ല. ഞാന്‍ ഉറക്കം നടിച്ചിരുന്നു.

(ഡ്രൈവര്‍ ചിരിക്കുന്നുണ്ടോ?)

അടുത്തദിവസം കല്യാണം. അന്നു് മറ്റുള്ളവരുണരുന്നതിനു മുന്‍പുതന്നെ ഞാന്‍ കുളികഴിഞ്ഞു് മുഴുക്കൈ ഷര്‍ട്ടും ഷൂസും ധരിച്ചു റെഡിയായി. ഇനി ആരും എന്നെ കണ്ട്‌ ചിരിക്കണ്ട. വിനീതയും കുഴിയാനയും ഉറുമ്പും തയ്യാറായപ്പോള്‍ അടങ്ങിയൊതുങ്ങി അവരുടെ കൂടെ നടന്നു. കല്യാണം നടക്കുന്ന ഹോ«ലിലേക്കു പോകാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന കാറുകളുടെ അടുത്തുവന്നു് നിന്നു

(തുടര്‍ന്നിരിക്കും...)